കാരണം അവർ പോകുന്നത് തിരിച്ചുവരുമോന്ന് യാതൊരു ഉറപ്പുമില്ലാതെയാണ്.. ആ വേദന അനുഭവിച്ചവർക്ക് അത് മനസ്സിലാവും..

വിവാഹം കഴിഞ്ഞ് പുതുമോടിയുടെ ചൂടാറും മുന്ന് അതിർത്തികാക്കാൻ തിരിച്ച് പോകേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ വിരഹവേദന അനുഭവിക്കു ന്നവർ വേറെ ആരുണ്ട്?.. പ്രവാസികൾക്കും അത്തരമൊരു അവസ്ഥയുണ്ടെങ്കിലും അതിന് പട്ടാളക്കാരുടെ അത്രയും തീവ്രത കാണില്ല..

കാരണം അവർ പോകുന്നത് തിരിച്ചുവരുമോന്ന് യാതൊരു ഉറപ്പുമില്ലാതെയാണ്.. ആ വേദന അനുഭവിച്ചവർക്ക് അത് മനസ്സിലാവും..

അതിർത്തിൽ പൊഴിയുന്ന ഓരോ രാവും പകലും ഒരോ യുഗങ്ങൾ പോലെയാണ് അവർക്ക്..പ്രണ യിക്കാൻ അവർക്ക് എന്നും കൊതിയാണ്.. ഒരു പുതപ്പിനുളളിൽ മൂടിപുതച്ച് കിടക്കാൻ അവരുടെ മനസ്സെത്രയോ തവണ കൊതിച്ചിരിക്കുന്നു..ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലെന്നോർത്ത് എത്ര കണ്ണുനീർ പൊടിച്ചിരിക്കുമവർ..

പത്രത്തിൽ യുദ്ധ വാർത്തകൾ കേൾക്കുമ്പോൾ ആധിയൊടെ തന്റെ പ്രിയതമനെയോർത്ത് എത്രയോ തവണ ആ ഹൃദയങ്ങൾ വിങ്ങിയിട്ടു ണ്ടാകും..കലണ്ടറിലെ ഓരോ ദിവസവും എണ്ണിയെണ്ണി എത്രയോ തവണ ആ മനസ്സുകൾ മടുത്തിട്ടുണ്ടാകും..ഒരെഴുത്തിനോ ഫോണിനോ വേണ്ടി അവർ എത്ര കൊതിച്ചിട്ടുണ്ടാകും..

കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത കണ്ടിരുന്നു.. പുതിയതായി വിവാഹം കഴിക്കുന്ന പട്ടാളക്കാർക്ക് താമസിക്കുവാനുളള ക്വാർട്ടേഴ്സ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിർമ്മിക്കുന്നുവെന്നത്.. ഇനി മുതൽ അവർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ട് വരാം എന്ന്.. എത്രയും പെട്ടെന്ന് അത് സംഭവിക്കട്ടെ.. വളരെ നല്ല കാര്യം..

ഇത് കേൾക്കുമ്പോൾ വിഷമം തോന്നുന്ന ചിലരുണ്ടാകും.. ഇത് ഇത്തിരി നേരത്തേയായിരു ന്നുവെങ്കിൽ എനിക്കവളുടെ അല്ലെങ്കിൽ അവന്റെ കൂടെ ഒരു നിമിഷമെങ്കിലും കൂടുതൽ കഴിയാമായിരുന്നല്ലോ എന്നോർക്കുന്ന ചിലർ..

പ്രവീൺ ചന്ദ്രൻ

അവൻ വയറ്റിൽ കിടന്നു കുസൃതി കാണിക്കുന്നുണ്ട് ഞാൻ പതുക്കെ വയർ തടവി

പുതിയ പുരയിലെ വീട്ടിൽ കൂടൽ കഴിഞ്ഞിട്ടും പുള്ളിക്കാരന്റെ അമ്മയും സഹോദരങ്ങളും തിരിച്ചു അവരുടെ വീട്ടിലേക്കു പോവാതെ ഇവിടെ തന്നെ തമ്പടിച്ചത് കണ്ടപ്പോൾ ഒന്ന് പേടിച്ചിരുന്നു .

അവസാനം പുള്ളി അറിയാതെ മുഖം കറുപ്പിക്കേണ്ടി വന്നു ഒഴിപ്പിച്ചെടുക്കാൻ .

എനിക്ക് നിറഞ്ഞ മാസം ആണെന്ന് നിരത്തി പുള്ളിക്കാരന്റെ ‘അമ്മ ഒരു അടവ് എടുത്ത് നോക്കിയിരുന്നു ഇവിടെ അള്ളിപ്പിടിക്കാൻ .

അങ്ങിനെ എന്തെങ്കിലും വന്നാൽ അറിയാക്കാം, വീടുകൾ തമ്മിൽ അധിക ദൂരം ഇല്ലല്ലോ എന്ന് ഞ്യായം നിരത്തി ഞാൻ ആദ്യമേ അതിന്റെ മുന ഓടിച്ചു .

ആ കൂട്ടത്തിൽ കിടന്നു പൊരിഞ്ഞിട്ടാണ് പുള്ളിയെയും കൊണ്ട് വേറെ പോന്നത് എന്നിട്ടും ഒന്ന് ഒറ്റക്ക് നില്ക്കാൻ കഴിയില്ല എന്ന് വന്നാൽ!!!! . പുള്ളിക്കാണെങ്കിൽ കൂടെപ്പിറപ്പുകൾകഴിഞ്ഞേ എന്തും ഉള്ളു പിന്നെ എന്താ ചെയ്യുക .

ഇനി തന്റെ പ്രസവം അടുത്താൽ ഒരു ഹോം നേഴിസിനെ വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ . അല്ലെങ്കിൽ അതിന്റെ പേരും പറഞ്ഞു എല്ലാം ഇങ്ങോട്ടു കെ ട്ടു കെട്ടും .

അവൻ വയറ്റിൽ കിടന്നു കുസൃതി കാണിക്കുന്നുണ്ട് . ഞാൻ പതുക്കെ വയർ തടവി . . പുള്ളിക്ക് പെൺകുട്ടി വേണം എന്നാണ് എനിക്കാണെങ്കിൽ രണ്ടാമത്തതും ആൺ കുട്ടി മതി. അതാ സേഫ്!!!! .

ആ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് മകൻ അകത്തേക്ക് ഓടി വന്നു മടിയിൽ ചാടിക്കയറാൻ ശ്രമിച്ചത് .

” നന്ദു നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞു വാവക്ക് വയറ്റിൽ നിന്ന് വേദനിക്കുമെന്നു .. എന്താ നിനക്ക് പറഞ്ഞാൽ മനസിലാവാത്തത് ” ഞാൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു

” അപ്പൊ .. അവനെ പ്രസവിക്കുന്നത് വരെ എനിക്ക് അമ്മയുടെ മടിയിൽ ഇരിക്കാൻ ആവൂല്ല ..അല്ലേ ?”

” ഉം ” ഞാൻ അലക്ഷ്യമായി മൂളി

“അവൻ എന്നാ വരുക ” അതിലെ ആകാംക്ഷ തിരിച്ചറിഞ്ഞപ്പോൾ അവന്റെ കവിളത്ത് നുള്ളിക്കൊണ്ടു പറഞ്ഞു

” അമ്മയുടെ വയറു കണ്ടില്ലേ .. പെട്ടന്ന് വരും നന്ദുവിനു കൂട്ടിനായി ”

അവൻ ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കി പിന്നെ മുറിയിലേക്ക് നടന്നു .

ആ പോക്കിൽ എന്തോ പന്തികേട് തോന്നിയതിനാൽ ഞാനും പിന്നിൽ കൂടി . പതുക്കെ റൂമിന്റെ വാതിലിൽ ചെന്ന് എത്തി നോക്കി .

അവന്റെ കളിക്കോപ്പുകൾ എല്ലാം ഷെൽഫിൽ അടുക്കി വെക്കുകയാണ് . എല്ലാം വെച്ച് കഴിഞ്ഞു തൃപ്തി ആവാത്തവനെപ്പോലെ എന്തോ വീണ്ടും തേടുന്നുണ്ട്

” മോൻ എന്താ തിരിയുന്നത് ”

” ഈ അലമാരയുടെ ചാവി എവിടെ ”

മോന് എന്തിനാ ഇപ്പോൾ താക്കോൽ ?”

” ഇത് പൂട്ടാൻ …. എന്റെ കളിക്കോപ്പു ഒക്കെ ഇതിൽ അല്ലേ ”

” ഹാ ഹാ ..അതെന്തിനാ നന്ദു പൂട്ടുന്നെ? ”

” അത് … അവൻ വന്നാൽ എടുത്തു കളിച്ചു നാശമാക്കും .. പിന്നെ ചിലപ്പോ എനിക്ക് കിട്ടിയില്ല എന്നും വരും ” അവൻ വീണ്ടും താക്കോൽ പരതിക്കൊണ്ടു പറഞ്ഞു .

” എടാ ..അത് നിന്റെ അനിയനല്ലേ … അപ്പോൾ നീ വേണ്ടേ അവനു കൊടുക്കാൻ ”

“എനിക്കെന്തിനാ അനിയൻ … എനിക്കു അനിയൻ വേണ്ട .. പിന്നെ എനിക്ക് ഒന്നും കിട്ടാതാവും ” അവൻ കരയാനുള്ള പുറപ്പാടിലാണ്

എന്റെ ഉള്ളൊന്നു കാളി . ഞാൻ പതുക്കെ അവനെ എന്നിലേക്കു ചേർത്ത് നിർത്താൻ ശ്രമി ച്ചതും . എന്റെ വയറ്റിൽ ഇളയവൻ കിടന്നു ഒന്ന് ഇളകി തുടിക്കാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു .

“അതിനൊരു പ്രതിഷേധത്തിന്റെ സ്വരമുണ്ടോ .? പങ്കു വെയ്ക്കാനും ചേർന്ന് നിൽക്കാനും ആ കുരുന്നു ഹൃദയവും മടിക്കുന്നുണ്ടോ ?” ഓർത്തപ്പോൾ “ഉള്ളൊന്നു പിടഞ്ഞു

ഞാൻ പതുക്കെ മുറിയുടെ പുറത്തേക്ക് നടന്നു . അമ്മയും സഹോദരങ്ങളും ഇറങ്ങിപ്പോയ വഴിയിലേക്ക് നോക്കി .

ആ വഴയിൽ ഒരു അവ്യക്തമായി രൂപം.. പിന്നെ പതുക്കെ ചിത്രം തെളിഞ്ഞു വന്നപ്പോൾ കണ്ടു!!!!!!!!!!! കണ്ണീരോടെ പടിയിറങ്ങുന്ന “എന്നെ” .

അന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് കാണാമായിരുന്നു പിന്നിൽ മക്കൾ കൊട്ടിയടച്ച വാതിലുകൾ .

മനോജ് കുമാർ കാപ്പാട് – കുവൈറ്റ്

ഏറ്റവും പുതിയ കാമുകി ദേവു അവൾക്കൊപ്പമായിരുന്നു ഇത്ര നേരം. തന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവളെ കൂട്ടുകാർക്കു

പെണ്ണെനിക്കെന്നും ലഹരിയായിരുന്നു… പ്രണയം നടിച്ച് പലരേയും ഞാൻ കീഴ്പ്പെടുത്തി…
കൂട്ടുകാർക്കും പങ്കു വച്ചു. ഒപ്പം മദ്യവും മയക്കുമരുന്നും.

ഏറ്റവും പുതിയ കാമുകി ദേവു അവൾക്കൊപ്പമായിരുന്നു ഇത്ര നേരം. തന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവളെ കൂട്ടുകാർക്കു സമർപ്പിച്ചാണ് വീട്ടിലേക്ക് തിരിച്ചത്. അതേപ്പറ്റി ഓർത്തപ്പോൾ ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി വിടർന്നു.

മദ്യലഹരിയിൽ ബൈക്കോടിക്കവേ എതിരെ നടന്നു വന്ന വൃദ്ധനെ ഇടിച്ചു വീഴ്ത്തി. അപ്പോഴേക്കും ആളുകൾ തടിച്ചുകൂടി. ആളുകൾ എന്റെ നേരെ കയർത്തു. അടിക്കാനായി തുനിഞ്ഞു.
ശരീരത്തിൽ പറ്റിയ മണ്ണ് തുടച്ചു നീക്കിക്കൊണ്ട് ഞാൻ വണ്ടി ഇടിച്ചു വീഴ്ത്തിയ ആ മനുഷ്യൻ ആളുകളെ തടഞ്ഞു.

സാരമില്ല വിട്ടേക്ക് …
ഒന്നും പറ്റിയില്ലല്ലോ…?

എന്തൊക്കെയോ എന്നെ ചീത്ത വിളിച്ചു കൊണ്ട് നാട്ടുകാർ പിരിഞ്ഞു.

മോനെന്തെങ്കിലും പറ്റിയോ അയാൾ എന്നോടായി ചോദിച്ചു…?

ശരീരത്തിൽ അവിടവിടെ രക്തം പൊടിഞ്ഞിരിക്കുന്നു.

മോൻ എനിക്കൊപ്പം വരൂ. മുറിവിൽ മരുന്നു വച്ചു പോകാം.

അയാളുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു കീഴടങ്ങി ഞാൻ അയാൾക്കൊപ്പം നടന്നു.
അല്പം ഉള്ളിലേക്ക് കയറിയിരിക്കുന്ന ഒരു പഴയ തറവാട് വീട്. അദ്ദേഹം എന്നെയും കൂട്ടി വീട്ടിലേക്ക് കയറി. മുറിവിൽ പുരട്ടുവാനായി മരുന്നും കുടിക്കുവാൻ വെള്ളവും തന്നു.

സ്വയം പരിചയപ്പെടുത്തി …
ഞാൻ മഹാദേവൻ….
പട്ടാളത്തിലായിരുന്നു. ഭാര്യ നേരത്തേ മരിച്ചു. രണ്ടു വർഷം മുന്നേ ഒരേ ഒരു മകളും…

മോന്റെ പേരെന്താ…?

എന്റെ പേര് വിനോദ്. ഞാൻ ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു. ഒരു സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയാണ്. വീട്ടിൽ അമ്മയും അനുജത്തിയും മാത്രം.

എങ്കിൽ ഇപ്പൊ നിന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ അനുജത്തി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല…

അയാൾ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി. മദ്യത്തിന്റെ ലഹരി എന്നിൽ നിന്നും പൂർണ്ണമായി വിട്ടൊഴിഞ്ഞതു പോലെ.

സർ എന്താ ഈ പറയുന്നത്…? നിങ്ങൾക്കെങ്ങനെ അറിയാം അത് …?

എനിക്കറിയാം …

ഫോണെടുത്ത് വീട്ടിലേക്കു വിളിച്ചു. അമ്മയുടേയും മീനൂട്ടിയുടേയും നമ്പർ സ്വിച്ച് ഓഫ്. ഉള്ളിലെ ഭയം വർദ്ധിച്ചു.
ഇയാൾ പറഞ്ഞതു പോലെ അവൾക്കെന്തെങ്കിലും…?
വേഗം വീടെത്തണം.

ഞാൻ ചാടി പുറത്തിറങ്ങി.
അദ്ദേഹം എന്നെ തടഞ്ഞു…

ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് പോകൂ വിനൂ…

വിനൂ … ആ പേര് സാറിനെങ്ങനെ…?

അറിയാം.. എല്ലാം അറിയാം …
നിനക്കോർമ്മയുണ്ടോ നീ പ്രണയം നടിച്ച് വഞ്ചിച്ച ആരതിയെ…?
നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഇല്ലാതാക്കിയ ഒരു പാവം പെൺകുട്ടിയെ…? അവളുടെ ഹതഭാഗ്യനായ അച്ഛനാണ് ഞാൻ.

അത് കേട്ടതും ഇടിവെട്ടേറ്റതു പോലെ ഞാൻ നിന്നു പോയി.
ഇത് …. ഇത് …ആരതിയുടെ വീടായിരുന്നോ …?

പലപ്പോഴും തന്നിൽ നിന്നും ഒഴിഞ്ഞു മാറിയ അവളെ വളരെ പരിശ്രമിച്ചാണ് തന്റെ പ്രണയക്കുരുക്കിൽ പെടുത്തിയത്. പല തരം ഭീഷണികളിലൂടെയും അനുനയ ശ്രമങ്ങളിലൂടെയും ആണ് അവളെ പ്രാപിച്ചതും. അതിനു ശേഷം തന്റെ കൂട്ടുകാർക്കും കാഴ്ച വച്ചതും. എല്ലാം മനസ്സിലേക്ക് കടന്നു വന്നു.

ആരതി അവൾ അവളിവിടുണ്ടോ…?

ഹ ഹ ഹ …..

എന്റെ ചോദ്യം കേട്ട് അയാൾ പൊട്ടി ചിരിച്ചു. ഇവിടെയുണ്ട്…
ഇവിടെത്തന്നെ…
ഈ വീടിന്റെ തെക്കേത്തൊടിയിൽ എന്റെ മോൾ സുഖമായി ഉറങ്ങുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ പകച്ചു നിന്നു.

അച്ഛനാരെന്നറിയാത്ത ഒരു കുഞ്ഞു ജീവൻ അവളുടെ വയറ്റിൽ നീയും നിന്റെ സുഹൃത്തുക്കളും ചേർന്ന് സമ്മാനിച്ചപ്പോൾ.. അവൾ ഒരു മുഴം കയറിൽ…

പക്ഷേ വിനൂ എന്റെ മോൾ ഒരിക്കൽ പോലും നിന്നെ വെറുത്തിരുന്നില്ല.
നിന്നെ പഴിച്ചിരുന്നില്ല…

ഇന്ന് ഈ നിമിഷം നിന്റെ പെങ്ങളും എന്റെ മോളുടെ അതേ അവസ്ഥയിലാണ്. നിന്നെപ്പോലുള്ള കുറേ കഴുകൻമാരുടെ കയ്യിൽ കിടന്നു പിടയുന്നുണ്ടാവും.

ഹ ഹ ഹ …
അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

ഞാൻ ഒന്നും പറയാതെ ചാടി പുറത്തിറങ്ങി ബൈക്കിനരികിലേക്ക് നടന്നു. ഫോണെടുത്ത് മനുവിനെ ആദ്യം വിളിച്ചു…

മനൂ… ഡാ …
ദേവൂനേ ആരും ഒന്നും ചെയ്യരുത്…
നീ അവളെ വീട്ടിൽ കൊണ്ടാക്കണം …

ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പാഞ്ഞു. ചെയ്തു കൂട്ടിയ ഓരോരോ പാപങ്ങൾ ഒന്നൊന്നായി കൺമുന്നിൽ തെളിഞ്ഞു… എത്രയെത്ര പെണ്ണുടലുകൾ ….
അല്പം പോലും ദയ ഒരാളോടും ഞാൻ കാട്ടിയിട്ടില്ല….
പിന്നീടുള്ള അവരുടെ ജീവിതം എങ്ങനെ എന്നതിനെപ്പറ്റിയും ചിന്തിച്ചിട്ടില്ല…
മദ്യവും മയക്കു മരുന്നും എന്റെ മനസ്സിനെ പൂർണ്ണമായി അന്ധനാക്കിയിരുന്നു …

താൻ പ്രാപിച്ച് വലിച്ചെറിഞ്ഞ പെൺകുട്ടികളുടെയെല്ലാം സ്ഥാനത്ത് തന്റെ കുഞ്ഞു പെങ്ങൾ മീനൂട്ടിയുടെ മുഖം തെളിഞ്ഞു വന്നു…
കണ്ണിൽ ഇരുട്ടു കയറും പോലെ എതിരെ വന്ന ലോറിക്ക് നേരെ ബൈക്ക് പാഞ്ഞു കയറി …

പിന്നീട് ബോധം വരുമ്പോൾ ആശുപത്രി കിടക്കയിലാണ്.
ശരീരം മുഴുവൻ വേദന…

മീനൂട്ടി …
എന്റെ കണ്ണുകൾ ആദ്യം തേടിയത് അവളെയാണ് …
നിറകണ്ണുകളുമായി മീനൂട്ടിയും അമ്മയും അരികിൽ.
എന്തു പറയണം എന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മീനൂട്ടിക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവ് എനിക്ക് തന്ന ആശ്വാസം ചെറുതല്ല.

അപ്പോഴാണ് മുറിയുടെ ഒരു കോണിൽ മറ്റൊരാൾ നിൽക്കുന്നത് ഞാൻ കണ്ടത്. അന്ന് അപകടം നടക്കുന്ന ആ രാത്രിയിൽ ഞാൻ ജീവിതം നശിപ്പിച്ചവൾ…
ദേവൂ …

ഞാൻ…
നീയെന്നോട് ക്ഷമിക്ക് ദേവൂ ….
ഞാനാൽ ജീവിതം തകർക്കപ്പെട്ട സകലരോടും ഞാനാ നേരത്ത് മനസ്സുകൊണ്ട് മാപ്പപേക്ഷിച്ചു.

ഇല്ല വിനൂ എനിക്ക് നിന്നെ വെറുക്കാനാവില്ല. അതിനി നീ എന്നെ എങ്ങനെയൊക്കെ ദ്രോഹിച്ചാലും. വൈകിയാണെങ്കിലും നിന്റെ തെറ്റുകൾ നീ തിരിച്ചറിഞ്ഞല്ലോ…?
നീ വിളിച്ചു പറഞ്ഞപ്പോൾ തന്നെ മനു അവിടെ നിന്ന് രക്ഷിച്ച് എന്നെ എന്റെ വീട്ടിലാക്കി.

അവളുടെ വാക്കുകൾ കേട്ടപ്പോൾ കരയാൻ മാത്രേ എനിക്കാവുമായിരുന്നൊള്ളൂ.. ഇത്രയൊക്കെ ക്രൂരത ഞാൻ കാട്ടിയിട്ടും എന്റെ എല്ലാ സ്വഭാവങ്ങളും തിരിച്ചറിഞ്ഞിട്ടും ദേവു അവളെന്നോട് ക്ഷമിച്ചിരിക്കുന്നു.. ഇപ്പോഴും എന്നെ സ്നേഹിക്കുന്നു….
ഇതല്ലേ യഥാർത്ഥ പ്രണയം….?

ആശുപത്രി വിട്ട ഞാൻ ആദ്യം പോയത് ആരതിയുടെ വീട്ടിലേക്കാണ്. തിരുത്താൻ പറ്റാത്ത ആ തെറ്റിന് അവളുടെ അച്ഛനെ കണ്ട് മാപ്പു പറയണം.

ഞാൻ ചെന്നു കയറുമ്പോൾ അവിടെങ്ങും ആരും ഉള്ളതിന്റെ ലക്ഷണം ഇല്ല. തെക്കേത്തൊടിയിൽ രണ്ട് കുഴിമാടങ്ങൾ… ഒന്ന്…. ഒന്ന് ആരതിയുടെ….
മറ്റേത്….?

ചിന്തയിൽ മുഴുകി നിറകണ്ണുകളോടെ നിൽക്കവേ തൊട്ടു പിന്നിൽ ആരോ വന്നു നിൽക്കും പോലെ.

ആരാ മനസ്സിലായില്ല…?

ഞാൻ വിനോദ് ….
മഹാദേവൻ സാറിനെ കാണാൻ ….

അയാൾ വിശ്വാസം വരാതെ എന്നെയൊന്നു നോക്കി.
സാർ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. മകൾ ആത്മഹത്യ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹവും നെഞ്ചു പൊട്ടി മരിച്ചു. ആ കാണുന്ന കുഴിമാടങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റേതാണ്.

പിന്നീട് അയാൾ പറഞ്ഞതോ ചോദിച്ചതോ ഞാൻ കേട്ടില്ല…

അപ്പോൾ ഞാൻ കണ്ടത് ……
അതൊക്കെ ……
എന്റെ തോന്നൽ മാത്രമായിരുന്നോ…? അതോ ആ ആത്മാവ് എന്നെ പിൻതുടർന്നിരുന്നോ ….?
ഒന്നും മനസ്സിലാവുന്നില്ല …

ഉള്ളിൽ ഭയവും ഒപ്പം വേദനയുമായി അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അമ്മയും മീനൂട്ടിയും ദേവുവുമായിരുന്നു.
ഒപ്പം ഇനിയൊരു പെണ്ണും എന്റെ അറിവിൽ നശിപ്പിക്കപ്പെടാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനവും…

അതിഥി അമ്മു