പെണ്ണു കാണാൻ ചെന്ന എന്നോടവളിങ്ങനെ പറഞ്ഞപ്പോൾ ഞാനെന്നല്ല ഏതൊരാളും ഞെട്ടും

അഞ്ചു വർഷം കഴിഞ്ഞേ കുട്ടികളുണ്ടാകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാവൂ ……

പെണ്ണു കാണാൻ ചെന്ന എന്നോടവളിങ്ങനെ പറഞ്ഞപ്പോൾ ഞാനെന്നല്ല ഏതൊരാളും ഞെട്ടും …..

എന്താ ഏട്ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ …..?അത് സമ്മതമാണേൽ മാത്രം മതി ഈ വിവാഹം ……

ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു…

ഒടുക്കത്തെ സൗന്ദര്യം…..
മുട്ടറ്റം തലമുടി ….
പാലപ്പൂവിന്റെ നിറം…..
കാവിലെ ദേവി പ്രത്യക്ഷപ്പെട്ടതു പോലെ…

അമ്മയുടെ ഈ വർണ്ണന കേട്ട് പെണ്ണു കാണാൻ ഇറങ്ങിയപ്പൊഴേ ഓർത്തതാ ഇതിങ്ങനേ വരൂന്ന് ….
വെറുതേ കാവിലെ ഭഗവതിയെ സ്വപ്നം കണ്ടത് മിച്ചം….

ഈശ്വരാ ഇതെന്തു സാധനമാ…? പെണ്ണുകാണാൻ വരുമ്പോൾ തന്നെ ചെക്കനോട് ഏതേലും പെണ്ണ് ഇങ്ങനെ പറയോ….? വല്ലാത്ത ജാതി തന്നെ…
ഇപ്പോഴത്തെ പെൺകുട്ട്യോളൊക്കെ ഇങ്ങനാണോ ….?
സൗന്ദര്യം പോകുമെന്നോർത്ത് അമ്മയാകാൻ മടി…..

തിരികെ വീട്ടിൽ വന്നു കയറിയപ്പോൾ വാതിൽക്കൽ അമ്മ.

കുട്ടി എങ്ങനെ…. മോനേ നിനക്കിഷ്ടപ്പെട്ടോ…?

പിന്നേ ഒരു പാട് ഇഷ്ടപ്പെട്ടു …..
അവൾ ദേവിയല്ല വെളിച്ചപ്പാടാ…. വെളിച്ചപ്പാട്….

ഒന്നും മനസ്സിലാകാതെ അമ്മ കണ്ണു മിഴിച്ചു.

അവളെയൊക്കെ കെട്ടിയാൽ ജീവിതം തീർന്നു. എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് നിൽക്കുന്ന ഒരു പാവം പെണ്ണു മതി എനിക്ക്. ഇനി പെണ്ണുകാണാൻ പോണില്ല. മനസ്സിന് ഇണങ്ങിയവളെ സ്വയം കണ്ടെത്തും വരെ.

ഒരാഴ്ച കഴിഞ്ഞ് സുഹൃത്തിനൊപ്പം ടൗണിൽ നിൽക്കുമ്പോൾ ദേ അവൾ മുന്നിൽ. അമ്മേടെ ഭാഷയിൽ പറഞ്ഞാൽ കാവിലെ ദേവി. ഏതോ ഒരുത്തന്റെ ബൈക്കിനു പിന്നിൽ വന്നിറങ്ങുന്നു. ഏതവനാണോ എന്തോ…..?
ഇവൾക്കൊക്കെ എന്തും ആവാല്ലോ….? അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ….

ഹലോ മാഷേ അറിയോ…?
അന്ന് പെണ്ണുകാണാൻ …..

ഇല്ല ഓർമ്മയുണ്ട്…..
ഇയാളെന്താ ഇവിടെ….?

ഗിഫ്റ്റ് വാങ്ങാൻ വന്നതാ. ഒരു ബേർത്ത് ഡേ പാർട്ടിയുണ്ട്.
എന്നാ ശരി കാണാട്ടോ…

പാർട്ടി യും ക്ലബ്ബും ഒക്കെ തന്നെ…
എന്തൊരു പെണ്ണാ ഇത്…?

പക്ഷേ അമ്മ പറഞ്ഞതിലും കാര്യമുണ്ട്
ഒരു കൊച്ചു ദേവി തന്നാണവൾ…
തിളങ്ങുന്ന കണ്ണുകളും…
വിടർന്ന മൂക്കും…
വെള്ളാരം കല്ലിൽ തീർത്ത മൂക്കുത്തിയും …
ആരും ഒന്നു നോക്കും…
പക്ഷേ സ്വഭാവം ഇതല്ലേ…?

അവളെ എന്നല്ല വിവാഹക്കാര്യം തന്നെ മറന്ന് ഫ്രണ്ട്സിനൊപ്പം കറങ്ങവേ അവളെ വീണ്ടും കണ്ടു.
വൈൻ ഷോപ്പിൽ….
എന്നെ കണ്ടതും അടുത്തു വന്നു…

എന്താ മാഷേ ക്യൂ നിൽക്കാൻ മടിയാണേൽ ഞാൻ വാങ്ങിത്തരാം…
പുഞ്ചിരിയോടെ അവൾ പറഞ്ഞു…

വേണ്ട …

സാധനം വാങ്ങി പോവാൻ നേരം അടുത്തെത്തി …..
കല്യാണം ആയാൽ വിളിക്കണം ട്ടോ …..

ഇതും പറഞ്ഞ് ചിരിച്ചു കൊണ്ടവൾ നടന്നു നീങ്ങി….

പിറ്റേന്ന് സുഹൃത്തിന്റെ വിവാഹത്തിന് പള്ളിയിലെത്തിയപ്പോൾ അവൾ അവിടെയും …
എവിടെ ചെന്നാലും ഈ സാധനം പുറകേ ഉണ്ടല്ലോ ഈശ്വരാ ..?
ചുറ്റും കുറച്ചു കുട്ടികളും ഉണ്ട് …
എന്തോ മുന്നിൽ പെടാതെ മാറി നിന്നു ഞാൻ അകരണമായ ഒരു ഇഷ്ടക്കേട് ….

വിവാഹമൊക്കെ കഴിഞ്ഞ് പോരാനിറങ്ങവേ ഞാനൊരു കാഴ്ച കണ്ടു …
അവളുടെ കയ്യിൽ ഒരാൺകുട്ടി ….
ഒരു വയസ്സു പ്രായം കാണും… കൂടെയുള്ളവർക്ക് അവനെ ഏൽപ്പിക്കാൻ അവൾ ശ്രമിക്കുമ്പോൾ അവളെ കെട്ടി പിടിച്ച് കരയുന്നു കുറേ നേരം ഈ കാഴ്ച നോക്കി നിന്നതിനു ശേഷം ഞാൻ അവിടേക്കു ചെന്നു…

എന്താടോ ….?
ഏതാ ഈ കുട്ടി…?

അപ്രതീക്ഷിതമായി എന്നെ അവിടെ കണ്ടതിനാലാവണം അവളൊന്നു ഞെട്ടി…

ഇത് …..
ഇതെന്റെ മോനോ…..

ഞാൻ കണ്ണു മിഴിച്ചു നിന്നു. കുഞ്ഞിനെയും കൊണ്ട് ഒന്നും പറയാതെ അവൾ നടന്നു നീങ്ങി….

എന്തൊക്കെയാ ഇത് …?
ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ…
ഒരു കുട്ടിയുള്ള ഇവളെയാണോ അമ്മ എനിക്കായി കണ്ടെത്തിയത് ….?
അതോ ഏതേലും രഹസ്യ ബന്ധത്തിൽ…
അതാവും അഞ്ചു വർഷത്തേക്ക് കുട്ടികൾ വേണ്ടാന്നു പറഞ്ഞത്…..

മനുവേട്ടാ …..

വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അവൾ …
മനുവേട്ടൻ പോയില്ലേ ഇതുവരെ …?

ഇല്ല….

മൂന്നു മാസം മുന്നേ ഒരു ട്രെയിൻ യാത്രയ്ക്കിടെ എന്റെ കയ്യിൽ വന്നു പെട്ട കുട്ടിയാണവൻ. തൊട്ടടുത്ത സീറ്റിൽ ആരോ ഉപേക്ഷിച്ചു പോയ അവനെ പോലീസിലും പിന്നീട് ഈ പള്ളി വക അനാഥാലയത്തിലും എത്തിച്ചത് ഞാനാണ്.
അന്നു മുതൽ ഞാനവന് അമ്മയായി….
അമ്മേ എന്നു തന്നാ അവനെന്നെ വിളിക്കുന്നതും …..
എന്തോ തിരുത്താൻ എനിക്കും തോന്നിയില്ല…

അവനെ കാണാൻ നേരം കിട്ടുമ്പോഴൊക്കെ ഞാനിവിടെ ഓടി വരാറുണ്ട് ..
അവന്റെ അമ്മയാകാൻ…
ഞാനൊരു വിവാഹം ചെയ്ത് കുട്ടികളും കുടുംബവുമൊക്കെയായി ജീവിച്ചാൻ എന്റെ അപ്പൂന് അമ്മയില്ലാതാകും…
അവനും ഇവിടുള്ള മറ്റു കുട്ടികളെപ്പോലെ അനാഥനാവും ….

അതു കൊണ്ടാ ഞാനന്ന് ….
അങ്ങനെ…..

അവനെ ദത്തെടുക്കാൻ ഒരു കുടുംബം തയ്യാറായിട്ടുണ്ട്. അതിന്റെ ഫോർമാലിറ്റീസ് പൂർത്തിയാവാൻ കാല താമസം ഉണ്ട്. അത് കഴിഞ്ഞെ ഞാനെന്റെ വിവാഹത്തെപ്പറ്റി ചിന്തിക്കൂ…

ഇത്രയും പറഞ്ഞ് അവൾ നിർത്തി…

ഇപ്പൊ അമ്മ പറഞ്ഞതു പോലെ എനിക്കും തോന്നി തുടങ്ങി ഇവൾ കാവിലെ ദേവി തന്നെ…

യാത്ര പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു…

ദേവീ……

വിളിച്ചപ്പോൾ അറിയാതെ നാവിൽ വന്നത് അങ്ങനെയാണ്.
ആ വിളി കേട്ട് കണ്ണു മിഴിച്ചു കൊണ്ടവൾ തിരിഞ്ഞു നിന്നു …

ദേവിയോ ….?
അതാരാ……?

എന്റെ പേര് ദേവൂന്നാ……
ദേവ ഭദ്ര….

അത് തന്നാ വിളിച്ചത് ….
ദേവീം ദേവൂം ഒക്കെ ഒന്നു തന്നാ…
പറ്റിയ അബദ്ധം മറച്ചു വച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

അവളും ചിരിച്ചു…

അതേ ദേവൂ ഈ അഞ്ചു വർഷം എന്നുള്ളത് ഒന്നു മൂന്നാക്കി കുറക്കാൻ ഒക്കോ…

എന്റെ ചോദ്യം കേട്ട് അവൾ അമ്പരന്നു..

അതെന്തിനാ…?

അല്ല ഈ അഞ്ചെന്നു പറയുമ്പോൾ ഇത്തിരി കൂടിപ്പോയില്ലേ…..?
നമുക്ക് മൂന്നു വർഷം മതിയെന്നേ….

ഒന്നും പറയാതെ അവൾ പിൻതിരിഞ്ഞു നടന്നു …
നിരാശനായി ഞാനും ….

അതേ മാഷേ …..

വിളി കേട്ട് ഞാൻ നോക്കിയപ്പോൾ അവൾ പിന്നിൽ …

മൂന്ന് എന്നുള്ളത് നമുക്കൊരു രണ്ടര വർഷമാക്കിയാലോ …..?

അവൾ ചിരിച്ചു …. ഒപ്പം ഞാനും ….

#രചന #അതിഥി_അമ്മു…

അവളെ എന്റെ തല താഴത്തി പതിയെ ആ തടിയിൽ ഒരു ഉമ്മ തന്നു…… ഞാൻ അവളുടെ… വീൽ ചെയറും തള്ളി നടന്നു പതിയെ അവളെ…

🌸 എന്റെ മൂക്കുത്തി പൂവ്🌸

” ഇനി എന്റെ മൂക്കിൽ തൊട്ടാ…. എന്റെ സ്വഭാവം മാറും….. ”

വീൽചെയർയിൽ ഇരുന്ന് അവൾ അലറിവിളിച്ചു…. കൊണ്ട് ആ കാന്താരി കൈയിൽ ഇരുന്നാ ബ്രഷ് വച്ച് എറിഞ്ഞു….

” ടീ കാന്താരി നിന്റെ മൂക്കിലെ ആ പൂവിനെ എന്തൊരു അഴകാണ് പെണ്ണെ…… ”

ദേഷ്യം കൊണ്ട് മിഴികൾ നിറച്ച്… അവൾ മുഖം താഴത്തി ഇരിപ്പാണ്…. അടുത്തു ചെന്ന് ചെവിയിൽ കൈവച്ചു…

“സോറി ടീ കാന്താരി വേദനിച്ചോ…… ”

“ഇല്ലാടാ നല്ല സുഖം ഉണ്ട് ….. അത്രയ്ക്ക് നല്ലതാണ് എങ്കിൽ നീ ഒരണ്ണെം വാങ്ങി ഇട്ടോ… ”

എന്റെ മൂക്കിൽ പിടിച്ച് തിരിച്ച്.. നിറഞ്ഞാ മിഴികൾ ഞാൻ പതിയെ തുടച്ചു… അവൾ എന്റെ തലയിൽ തലോടി…..

” എനിക്ക് നീയല്ലാതെ ആരാടീ കാന്താരി വഴക്ക് ഇടാനും …… ഇണങ്ങാനും….”

” തുടങ്ങിയോടാ രാവിലെ തന്നെ അവളോട്…. വഴക്ക് ഇടാൻ….”

” ഇല്ലാ അമ്മ …….”

അവളുടെ അമ്മയും അച്ഛനും മരിച്ചതിൽ പിന്നെ ഞാൻ അവളെ ഇങ്ങോട്ട് കൂട്ടി പോന്നു അമ്മായിയുടെ.. മോൾ എന്റെ ഏറ്റവും അടുത്താ കൂട്ടുക്കാരിയും.. പിന്നെ ഇപ്പോ എന്റെ പ്രണയവും അവളാണ്….

” നീ അവളെ കൂട്ടിവന്നെ വലതും കഴിക്കാം… ”

” പോവാടീ കാന്താരി….. ” ‘

അവളെ എന്റെ തല താഴത്തി…. പതിയെ ആ തടിയിൽ ഒരു ഉമ്മ തന്നു…… ഞാൻ അവളുടെ… വീൽ ചെയറും… തള്ളി നടന്നു….. പതിയെ അവളെ എടുത്ത്… കസേരയിൽ ഇരുത്തി…. അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി….. നാണം കൊണ്ടാ മിഴികൾ നിറഞ്ഞു…..

” ടാ ചെക്കാ ഇത്രയും ഇഷ്ട്ടം ഉണ്ടായിട്ടാണോ നീ എന്നെ എപ്പോഴും… കരയിക്കുന്നത്….”

ആ തല എന്റെ മുഖത്തോട് ചേർത്ത് വച്ചു ഒന്നു ചുംബിച്ചു…. അലസമായി ഇരുന്നാ മുടിയിഴകളെ പതിയെ തട്ടിമാറ്റി.. മാറ്റി മൂക്കിൻ തുമ്പിൽ ഒന്നു തലോടി….

” ഇഷ്ടം കൂടുതൽ കൊണ്ടാണ് കാന്താരി നിന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലുന്നത്….”

” അയ്യോ മോൻ വേഗം ജോലിക്ക് പോയിട്ടു വന്നെ നമ്മുക്ക് ഇന്ന് കറങ്ങാൻ പോവൻ ഉള്ളതാ…. ”

ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ കൈ പിടിച്ച് …. വലിച്ച് ആ കവിളിൽ ഒന്നു കുളിര് പകർന്നു…… ഞാൻ ഇറങ്ങുന്നത് മുതൽ വരുന്നത് വരെ.. ആ ജനലായിൽ ഇരുന്ന് ആ ക്യാനവാസിൽ ചായങ്ങൾ ചലിച്ചു കൊണ്ടെയിരിക്കും… അവൾ…. ഓഫീസിൽ എത്തി കുറച്ച് നേരം കഴിഞ്ഞതും വളെരെ അവിചാരതമായാണ് എനിക്കാ ഫോൺ വന്നത്……

തുടരും

‘✍ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ ശവസംസ് ക്കാരം കഴിഞ്ഞ ഉടൻ അടുത്ത വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങുക കാരണം…

ദീർഘസുമംഗലീ ഭവ. 【ചെറുകഥ】
★—————-★

“സുധി, പാചക പ്പുരയിലെക്കുള്ള ഉണങ്ങിയവിറക് എവിടെയാ വച്ചിരിക്കുന്നെ..? ”

ഉറക്കത്തിലെക്ക് വീഴാൻ തുടങ്ങവെയാണ്‌ മായേട്ടത്തി തട്ടി ഉണർത്തിയത്. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നതിനാൽ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.

“കൊച്ചുറങ്ങുവായിരുന്നോ..?ശോ.. !അറിഞ്ഞില്ല ല്ലോ ഡാ.. ”

എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഏട്ടത്തിനിന്നു . പന്തലിന്റെ മൂലയിൽ നാലു കസേരകൾ ചേർത്തു കട്ടിൽ പോലെഒരുക്കി
അതിൽ ഓരോന്നോർത്തുകിടന്നതാണ്
കണ്ണടഞ്ഞു പോയത്അറിഞ്ഞില്ല.

“സാരമില്ലേട്ടത്തി..വെറുതെകിടന്നതാ..”കസേരകൾ പഴയപോലെ ഇട്ടുകൊണ്ട് പറഞ്ഞു.

“തീ, പന്തലിലെക്കുള്ള വിറക് എവിടെയാ കൊച്ചു വെച്ചത്..? ”

മൊബൈലെടുത്തു തെളിച്ചു. സമയം മൂന്നു മണി.പാചക പന്തലിൽ പത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാം.

“അതുഞാൻഎടുത്തുകൊടുത്തുകൊള്ളാം.
ഏട്ടത്തി പോയി കുറച്ചു ഉറങ്ങിക്കൊള്ളു, ഇന്നലെ മുതൽ കഷ്ട്ടപ്പെടുന്നതല്ലേ..?”

ആ മുഖത്തു ഉറക്കക്ഷീണംതെളിഞ്ഞു കാണാം.

“നീ എന്താ സുധി ഈ പറയണെ..?എന്റെ സിനി മോൾടെ വിവാഹമാണ്.ഇതെക്കെ എന്റെ കടമയാണ്..”

“ഏട്ടത്തി നേരം പുലർന്നാൽ പിടിപ്പതും
പണിയുണ്ടാവും അല്പമെങ്കിലും ഉറങ്ങിയില്ലെങ്കിൽ ഏട്ടത്തി വീണു പോകും..!”

“എന്നാലും.. സാരമില്ല സുധി,ഞാൻ ഉറങ്ങിയാൽ..അത്
ചിലപ്പോൾ നിന്റെ ഏട്ടൻ സഹിക്കില്ല..”
അതു പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു.

“എവിടെയാന്നു പറ സുധി, പാചകക്കാരൻ രണ്ടു പ്രാവശ്യം ചോദിച്ചു..”
ഏട്ടത്തി കൃത്രിമതിടുക്കം കൂട്ടി.

“അതു, പന്തലിന് പിന്നിൽ മൂടി വച്ചിട്ടുണ്ട്..ഏട്ടത്തി..”വർണ്ണങ്ങൾവിതറിമിന്നി തെളിയുന്ന സീരിയൽബൾബുകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പറഞ്ഞു.

“ശരി.. കൊച്ച് കുറച്ചുകൂടി ഉറങ്ങിക്കോ ട്ടോ..”ഇതും പറഞ്ഞുഏട്ടത്തി നടന്നു മറഞ്ഞു.

“എന്താടാ.. നിന്റെ കുടുംബത്തിൽ വേറെ പെണ്ണുങ്ങൾ ഒന്നും ഇല്ലേ..?”
സുഹൃത്ത് അബുവാണ്.
“അല്ല, എവിടെ നോക്കിയാലും ആ ചേച്ചിയെ കാണാം. അവര് വെറുതെഇരുന്ന് ഇതു വരെ ഞാൻ കണ്ടിട്ടില്ല.. പാവം. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. കേട്ടോ ”

ഒരു പാട്ടും പാടി അബു തെക്കേ പന്തലിലെ ചീട്ടു കളിക്കാരുടെ ഭാഗം നോക്കി നടന്നു.
വീടിനു മുന്നിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിന്ന അച്ഛന്റെയും, ഏട്ടന്റെയും ഫോട്ടോ യിൽ കണ്ണെത്തി.
അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഏട്ടൻ ആയിരുന്നു എല്ലാം.
അച്ഛന്റെ സ്ഥാനത്തു നിന്നും ഏട്ടൻ എല്ലാം ഭംഗിയായി ചെയ്തു.
എന്നെയും, സിനിയേയും ഒരുപാട് കഷ്ട്ടപ്പെട്ടു നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു .
ഞങ്ങളുടെ നിർബന്ധം കൊണ്ടു മാത്രമാണ് ഏട്ടൻ ഒരു വിവാഹത്തിന് തയ്യാറായത്.

ഏട്ടനെപോലെ തന്നെ നിഷ്‌കളങ്കയും, പാവവും ആയിരുന്നു മായേട്ടത്തിയും.
സന്തോഷത്തിന്റെ ആ നാളുകൾക്കുവിരാമം ഇട്ടു കൊണ്ടുപ്രതീക്ഷിക്കാതെഎത്തിയവാഹനാപകടംഏട്ടന്റെ ജീവൻ എടുത്തപ്പോൾ ആ നാടു തന്നെ കണ്ണീരണിഞ്ഞു. പക്ഷെ,ഏട്ടന്റെ മരണ ശേഷംഏട്ടത്തിയുടെ കണ്ണുകൾ മാത്രം ഇതു വരെ നനഞ്ഞില്ല.
ആശുപത്രികിടക്കയിൽ വച്ചു ഏട്ടന്കൊടുത്ത വാക്കാണ് ഇനി ഒരിക്കലും കരയില്ലെന്ന്. വർഷം നാല് കഴിഞ്ഞിട്ടും ഇന്നും അതിനൊരു മാറ്റവും ഇല്ല.
ഏട്ടൻ ഒരു നേരം മിണ്ടാതിരുന്നാൽ കൂടി പൊട്ടിക്കരയുന്ന ഏട്ടത്തിയെ പലവട്ടം കണ്ടിട്ടുണ്ട്.
നൊമ്പരം താങ്ങുവാൻ ആവാതെ ആ ഹൃദയം പൊട്ടിത്തെറിക്കുമോ എന്നു ഞാൻ ഇപ്പോൾ ഭയക്കുന്നു.

“സുധീ..”
അമ്മയുടെ നീട്ടിയുള്ള വിളി ഓർമ്മകളിൽ നിന്നും ഉണർത്തി.

–——————

ചെറുക്കനുംകൂട്ടരുംഎത്തിചേർന്നു.മുഹൂർത്തത്തിനു ഇനിയും സമയമുണ്ട്.
കല്യാണചെറുക്കൻ അമ്മയുടെ ബന്ധത്തിൽ തന്നെ ഉള്ളത്‌ ആയതു കൊണ്ടു എല്ലാ മുഖങ്ങളും പരിചിതം ആയിരുന്നു.
പയ്യന്റെ അമ്മയാണ് ഈ ബന്ധത്തിന് മുന്നിട്ട് നിന്നത്. യദുവിനു ടൗണിൽ ഒരുമൊബൈലിൽ ഷോപ്പ്ഉണ്ട്.
നല്ല സ്വഭാവം. സിനിയുമായിനല്ല ചേർച്ചയും.

“സുധി..മുല്ലമാല എവിടെയാ വച്ചിരിക്കുന്നെ..?”
ഏട്ടത്തിതിരക്കിനിടയിൽ കൂടെ വന്നു ചോദിച്ചു.

“ഏട്ടത്തി ,മാല റെഡിയാണ് .ഇപ്പോൾ തന്നെ പോയി വാങ്ങിയിട്ട് വരാം. ”

“സമയം കളയേണ്ട ,വേഗം പോയി വാങ്ങിവാ..”
ഏട്ടത്തി തിരക്കിൽ മറഞ്ഞു.

ഭാഗ്യം,മറന്നിരിക്കുകയായിരുന്നു.ഓർമ്മിപ്പിച്ചത് നന്നായി. എവിടെയൊക്കെ ഏടത്തിയുടെ കണ്ണുകൾ ചെല്ലുന്നു എന്നത് അതിശയിപ്പിച്ചു.
സുഹൃത്തുമായി ബൈക്കിൽ മാലയും വാങ്ങിവരുമ്പോൾ..
ഏട്ടത്തി ഓടി വന്നു നിന്നതു ബൈക്കിനു മുന്നിൽ ആണ്.മുഖമൊളിപ്പിച്ചു നടക്കാൻ ശ്രമിച്ചു.അതിൽ പരാജയപ്പെട്ടപോലെ അടുത്തു വന്നു.

“സുധി ,എന്നെ എന്റെ വീട് വരെ ഒന്നു വിടണം..”
ആ,സ്വരത്തിലെമാറ്റംതിരിച്ചറിഞ്ഞു.
ഏട്ടത്തിയുടെ കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു.

“എന്താ.. ഏട്ടത്തി, എന്തു സംഭവിച്ചു.?”

“ഒന്നും, ഇല്ലെടാ കൊച്ചേ,.. എന്നെ വിട്ടു നീ വേഗം തിരിച്ചു വാ. ഇവിടെ നീ ഉണ്ടാവണം..” കണ്ണുകൾ തുടച്ചു കൊണ്ടു ഏട്ടത്തി തിരക്ക് കൂട്ടി.

“അല്ല, ഏട്ടത്തി ഇപ്പോൾ എവിടെ പോകുന്നു..?

“ഇത്രയും ദിവസം ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടിട്ട്,..സിനിയുടെ കഴുത്തിൽ താലികേറുന്നത് കാണുവാൻ നിൽക്കാതെപോവുന്നന്നോ ..?
അതിനും മാത്രം എന്തു സംഭവിച്ചു ഇവിടെ. ?”

അപ്പോൾ ആണ് സിനിഅവിടേക്ക് ഓടി കിതച്ചു വന്നത്. കല്യാണ പെണ്ണ് ഓടി വരുന്നത് കണ്ടു
എല്ലാവരുടെയും കണ്ണുകൾ അവിടെ എത്തി.
സിനി കിതച്ചു കൊണ്ടു പറഞ്ഞകാര്യങ്ങൾ കേട്ടു രക്തം തിളച്ചു.

വിവാഹമണ്ഡപത്തിലേക്ക് എത്തിയ ഏട്ടത്തിയെ
ചെറുക്കന്റെ അമ്മതടഞ്ഞു.
അകാലത്തിൽ വിധവയായസ്ത്രീകൾ മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ പാടില്ലത്രേ..!!
കുത്തുവാക്കുകൾ പറഞ്ഞു ഒരുപാട്ശകാരിക്കുകയും ചെയ്തു.

ഏട്ടത്തിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീര് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.
ബലമായി ഏട്ടത്തിയുടെ കൈ പിടിച്ചു മണ്ഡപത്തിൽ എത്തി.

“എല്ലാവരും ,ക്ഷമിക്കുക.. ഈ വിവാഹം നടക്കില്ല..”
ഉറച്ച എന്റെ വാക്കുകൾ കേട്ട് മായേച്ചി ഉൾപ്പടെ എല്ലാവരും ഞെട്ടുന്നത് കണ്ടു.

കൂടിയവർ പരസ്പരം നോക്കി പിറുപിറുത്തു.
കതിർമണ്ഡപത്തിൽ നിന്നും യദു എഴുന്നേറ്റു വന്നു.

“എന്താ അളിയാ, എന്തുവാ പ്രശ്നം..?”
അവന്റെ മുഖം മാറിയിട്ടുണ്ട്.

“നിന്റെ അമ്മയോട് ചോദിക്കു..”
യദുഅമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.

“എന്താ മോനെ, എന്തുണ്ടായി..?”
അമ്മ,കയ്യിൽ പിടിച്ചു .

“അമ്മേ,..ഏട്ടത്തി മംഗളകാര്യങ്ങളിൽ നടക്കുന്ന ഭാഗത്തു വരുവാൻ പാടില്ലത്രേ..!”
അല്പം ഉറക്കെ തന്നെയാണ് പറഞ്ഞത്.

“ആണോ..! ആരാ മോനെ അങ്ങിനെ പറഞ്ഞത്..?അവളെ കൂടാതെ എന്റെ കുട്ടിയുടെ താലികെട്ടു ഉണ്ടാവില്ല.ഒരിക്കലും..”അമ്മ കിതയ്ക്കുന്നുണ്ടായിരുന്നു.

ആതുകേട്ടു,അവിടെ
കൂടിയവരിൽ മുറുമുറുപ്പ്കൾ ഉയർന്നു.

“അതു ,ചില കീഴ്‌വഴക്കം..ആവുമ്പോൾ..!”
പല അഭിപ്രായങ്ങൾ ഉയർന്നു വന്നു.

“ആരാണ് ..ഹേ ,ഈ ആചാരങ്ങൾ കൊണ്ടു വന്നത്..? നമ്മൾ തന്നെ അല്ലെ?
ഇതിലും ഭേദം ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുകആയിരുന്നു.. അല്ലെ..?
ഭർത്താവിന്റെ കാലശേഷം ഭാര്യ ഒരിക്കലും സുഖമായി ജീവിക്കാൻ പാടില്ല എന്ന ആരുടെ യോ വക്രബുദ്ധി യിൽ നിന്നും പുറത്തു വന്നതാണ് അന്നത്തെ സതി അറിയോ നിങ്ങൾക്ക്..?” എല്ലാ കണ്ണുകളും തന്നിൽ തറച്ചു.

“ഭർത്താവ് മരിച്ച സ്ത്രീകൾ ആജീവനാന്തം മരണപ്പെട്ട തന്റെ ഭർത്താവിനെ മാത്രം ഓർത്തുനീറി ,നീറി ആ ജന്മം കഴിയണം എന്നു ഒരു മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. അവളെ യും ആ ഈശ്വരൻ തന്നെയാണ് പടച്ചത്.അവളും മനുഷ്യഗണത്തിൽ പെട്ടത് തന്നെയാണ് എന്നു എല്ലാവരും മറക്കുന്നു. അവൾക്കു ഒരു പേരും ചാർത്തി കൊടുക്കുന്നു ‘വിധവ’.
പെണ്ണിന് മാത്രമെന്തേ ആ പേരു വന്നു..?
ഭാര്യ മരിച്ച പുരുഷന് എന്തേ പേരില്ലാത്തെ..?
സത്യത്തിൽ അതെന്തു നീതിയാണ്…?
ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ ശവസംസ് ക്കാരം കഴിഞ്ഞ ഉടൻ അടുത്ത വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങുക യായി..!
എന്തേ.. ഇവിടെ രണ്ടു നീതി..?
ശരി പെണ്ണിനെ പെണ്ണിന്റെ വഴിക്ക് വിടാം. അപ്പോഴും സദാചാരകമ്മറ്റിക്കാർ വിടുകില്ലല്ലോ.
അവൾ ആരോടെങ്കിലും മിണ്ടിയാൽ തീർന്നു..
അവളെ തേവിടിശ്ശിയായി മുദ്ര കുത്തപ്പെടുന്നു.

നിങ്ങൾ പറയൂ ..പിന്നെ അവൾ എന്തു ചെയ്യും..?
കറുത്തമനസുള്ള ഈ സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഇതിനു ഒരു മാറ്റം വരണം.
മരിച്ച ഭർത്താവിനെ ഓർത്തുനീറികഴിയുന്നവളെ വാഴ്ത്തുകയാണ് വേണ്ടത്..
അല്ലാതെ ഇങ്ങിനെ താഴ്ത്തുകയല്ല വേണ്ടത്..”
പറഞ്ഞു നിർത്തി.
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ യദു മുന്നിൽ വന്നുതടസ്സമായി നിന്നു .

“അളിയാ.. ക്ഷമിക്കൂ..അമ്മക്ക് ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.അമ്മ വർഷങ്ങൾക്കു മുന്നേ വിധവ ആയതാണ്.അമ്മയെ ഇതു പോലെ കുറെ ഇടങ്ങളിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.അതിന്റെ നൊമ്പരങ്ങൾഉള്ളിൽ അടക്കിവച്ചുപകയായി തീർന്നതാണ്‌.”

പയ്യന്റെ അമ്മ ഏട്ടത്തിയുടെ അടുത്തേക്ക് വന്നു. ഏട്ടത്തിയുടെ കണ്ണുനീർ തുടച്ചുകൊണ്ടു

“മോള് ക്ഷമിക്ക്‌..ഈ അമ്മക്ക് ഒരബദ്ധം പറ്റിയതാണ്..”

അവർ കൊച്ചു കുട്ടികളെപോലെ മാപ്പിരന്നു.

“അതേ, മുഹൂർത്തം ആയി.. ”
കർമ്മി അറിയിച്ചു.

ചെറുക്കന്റെ അമ്മപൂജിച്ച താലിഏട്ടത്തിയുടെ കയ്യിൽ കൊടുത്തു.
ഏട്ടത്തിയിൽ നിന്നാണ് വരൻ താലി വാങ്ങി പെണ്ണിന്റെ കഴുത്തിൽ ചാർത്തിയത്..
നാദസ്വരം മുറുകുമ്പോൾ അഭിമാനത്തോടെ നിൽക്കുന്ന ഏട്ടത്തിയുടെ മുഖം കണ്ടപ്പോൾ..
കണ്ണുകൾ വീണ്ടും ഏട്ടന്റെ ഫോട്ടോയിൽ പതിഞ്ഞു.
ഏട്ടന്റെ മുഖത്തുഒരു ചിരി മിന്നി മാഞ്ഞുവോ..?

ശുഭം.
By..,
Nizar vh.

എന്റെ ഭാര്യ ഒരു തെറ്റ് ചെയ്തു. പക്ഷെ ഞാന്‍ അവളെ വഴക്ക് പറയുകയോ, ഇട്ടിട്ട് പോവുകയോ ഒന്നും ചെയ്തില്ല. പകരം ഞാന്‍

☞☞☞☞ ഭാര്യയുടെ കാമുകൻ ☜☜☜☜

” രമ്യാ സത്യം പറ, നീ ആരുമായാ രാത്രിയില്‍ ചാറ്റുന്നത്”

ഹരിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് രമ്യ ഒന്ന് ഞെട്ടി

” ഹരിയേട്ടൻ എന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ”

അവള്‍ ഒന്നു നിറുത്തിയിട്ട് ഹരിയെ നോക്കി കണ്ണുരുട്ടി

” ഹും… ഇപ്പോ സംശയ രോഗവും തുടങ്ങിയോ”

ഹരി അവളുടെ കണ്ണിലേക്ക് നോക്കി

” എന്റെ രമ്യ നന്നായി അഭിനയിക്കാനൊക്കെ പഠിച്ചല്ലോ”

രമ്യയുടെ മുഖം ചുവന്നു

” ദേ ഹരിയേട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ”

രമ്യ അടുക്കളയിലേക്ക് വേഗത്തില്‍ പോകാനൊരുങ്ങി. അവളെ തടഞ്ഞ് ഹരി

” വേണ്ട… അഭിനയം ഇനി വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ നീ നിന്റെ കള്ള കാമുകനുമായി ചാറ്റുന്നതും, അശ്ലീല സംഭാഷണങ്ങൾ നടത്തുന്നതും കുറച്ച് ദിവസങ്ങളായി ഞാന്‍ കേൾക്കുന്നുണ്ട്. അതുകൊണ്ട് അഭിനയം വേണ്ട”

രമ്യ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയുടെ കാൽകൽ വീണു

” ഹരിയേട്ടാ മാപ്പ്. നമ്മളുടെ മക്കളെ കരുതിയെങ്കിലും എനിക്ക് മാപ്പ് തരണം. ഞാന്‍ ചെയ്ത മഹാപാപത്തിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാന്‍ ചെയ്യാം”

ഹരി അവളെ പിടിച്ചുയർത്തി

” ഈ കണ്ണുനീര്‍ മതി നീ ചെയ്ത തെറ്റ് കഴുകി കളയാൻ. പക്ഷെ നീ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യണം”

ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു

” എന്നെക്കാള്‍ നിനക്ക് സന്തോഷം തരുന്ന, എന്നെക്കാള്‍ കൂടുതല്‍ നിന്നെ സ്നേഹിക്കുന്ന ആ രസികനായ കാമുകന്റെ ഭാര്യയെ നീ നിന്റെ കൂട്ടുകാരിയാക്കണം. അവളുടെ സുഖവും, ദുഃഖവും, സന്തോഷവും എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ഒരു കൂട്ടുകാരിയായി നീ മാറണം. ഇനി അതിന് ശേഷമേ നമ്മള്‍ തമ്മില്‍ കാണൂ. എന്നോട് കൂടുതലൊന്നും ചോദിക്കരുത്”

രമ്യ ഹരി പറഞ്ഞത് തലയാട്ടി സമ്മതിച്ചു.

ദിവസങ്ങള്‍ക്ക് ശേഷം. ഇന്ന് ഹരിയും രമ്യയും ഹാപ്പിയാണ് അവര്‍ക്കിടയില്‍ കള്ളവുമില്ല ചതിയുമില്ല.

” രമ്യാ, നിന്റെ കാമുകനെ ഇന്ന് ഞാന്‍ കാണാന്‍ പോവാ”

അവള്‍ ഒന്ന് പുഞ്ചിരിച്ചു.

ഹരി കാമുകന്റെ ഓഫീസില്‍ പോയി അയാളെ കണ്ടു. രമ്യയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അയാളൊന്ന് പരുങ്ങി

” എന്റെ ഭാര്യ ഒരു തെറ്റ് ചെയ്തു. പക്ഷെ ഞാന്‍ അവളെ വഴക്ക് പറയുകയോ, ഇട്ടിട്ട് പോവുകയോ ഒന്നും ചെയ്തില്ല. പകരം ഞാന്‍ അവളോട് ഒരു കാര്യം ആവശ്യപ്പെട്ടു. നിങ്ങളുടെ ഭാര്യയുമായി അടുക്കാൻ, അത് എന്റെ ഭാര്യ ഭംഗിയായി ചെയ്തു. നിങ്ങളുടെ ഭാര്യയിൽ നിന്നും അവള്‍ മനസ്സിലാക്കി അവളുടെ കാമുകന്റെ യഥാര്‍ത്ഥ മുഖം. സ്വന്തം ഭാര്യയെ മൃഗീയമായി തല്ലുന്ന, സ്നേഹത്തോടെ ഒരു വാക്ക് പോലും സംസാരിക്കാത്ത നിങ്ങള്‍ മറ്റുള്ള സ്ത്രീകളുമായി കൊഞ്ചുന്നതും കുഴയുന്നതും അവരെ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിക്കാം. പക്ഷെ അവിടെ തകരുന്നത് ഒരു കുടുംബമാണ്, ഒരുപാട് പ്രതീക്ഷകളാണ്. തന്റെ ഭര്‍ത്താവിനെ കുറിച്ച് എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത്, എപ്പോഴും കൂടെ വേണമെന്നും കൊഞ്ചണമെന്നും എന്നൊക്കെതന്നെയാണ് പക്ഷെ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ചിലപ്പോള്‍ ഞങ്ങള്‍ ഭര്‍ത്താക്കൻമാർ അത് അങ്ങ് മറക്കും. ആ അവസരം നിന്നെപ്പോലെയുള്ള കള്ള കാമുകാൻമാർ വളരെ തന്ത്രപരമായി ഉപയോഗിക്കും”

ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു

” ഇതൊക്കെ നിങ്ങളോട് ഞാന്‍ പറയുന്നത്, ഇനിയെങ്കിലും തമാശകളും എളിമയും കാണിച്ച് ഏതെങ്കിലും വീട്ടില്‍ സമാധാനത്തോടെ ജീവിക്കുന്ന സ്ത്രീകളുടെ പിറകെ പോകാതെ സ്വന്തം വീട്ടിലുള്ള ഭാര്യയെ ഒന്ന് സ്നേഹിക്കാൻ ശ്രമിക്കൂ. സ്വന്തം മക്കളെ ലാളിക്കാൻ ശ്രമിക്കൂ. അത് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എവിടെയും പോകില്ല. ഈ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം നാലു കാലുള്ള കട്ടിലിന്റെ മുകളില്‍ മാത്രമല്ല ”

ഇത്രയും പറഞ്ഞ് ഹരി തിരിഞ്ഞു നടന്നു, കുറച്ച് ദൂരം കഴിഞ്ഞ് ഒന്നു നിന്നു

” ആ പിന്നെ, ഞാന്‍ എന്റെ ഭാര്യയെ വഴക്ക് പറയുകയോ , ഉപേക്ഷിക്കുകയോ ചെയ്തിരുന്നെങ്കിൽ അവള്‍ നിന്റെ ചിലന്തി വലയിൽ എളുപ്പത്തില്‍ കുടുങ്ങിയേനേ. ഇപ്പോള്‍ അവള്‍ക്ക് അറിയാം ഭര്‍ത്താവ് എന്നാല്‍ എന്താണ് ജീവിതം എന്നാല്‍ എന്താണ് എന്ന്. അവളെ എന്റെ കാല്‍ കീഴില്‍ അല്ല എനിക്ക് വേണ്ടത്, എന്റെ തോളോട് തോൾ ചേര്‍ന്ന് നടക്കാനാ അവളെ എനിക്ക് വേണ്ടത്”

സിനാസ് സിനു

തേച്ചിട്ട് പോയവളോടുള്ള വാശിയാണ് എന്നെ ഒരു സ്ത്രീ വിരോധിയാക്കിയത്. പിന്നെ സകല പെണ്ണുങ്ങളോടും ഒരു തരം ദേഷ്യമായിരുന്നു.

മനപൂർവ്വം തന്നെയാണ് ആദ്യ രാത്രിയിൽ ഫിറ്റായി മുറിയിലേക്ക് കയറി ചെന്നത്….

പിന്നവിടെ നടന്നതൊക്കെ എത്ര ശ്രമിച്ചിട്ടും ഓർമ്മയിൽ വരുന്നില്ല …..

ഈശ്വരാ ….

തേച്ചിട്ട് പോയവളോടുള്ള വാശിയാണ് എന്നെ ഒരു സ്ത്രീ വിരോധിയാക്കിയത്. പിന്നെ സകല പെണ്ണുങ്ങളോടും ഒരു തരം ദേഷ്യമായിരുന്നു.
അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെയാണ് ഈ കല്യാണം പോലും… കെട്ടിയ പെണ്ണിന്റെ മുഖം പോലും ഓർമ്മയിലില്ല …

ഇതൊക്കെ ചിന്തിച്ച് കിടക്കുമ്പോഴാണ് കാപ്പിയുമായി അവൾ മുറിയിലേക്ക് കടന്നു വന്നത്. അറിയാത്തതു പോലെ കണ്ണുമടച്ച് കിടന്നു. കാപ്പി അവിടെ വച്ച് അവൾ തിരികെ പോയി.

ഇവളും ഏതേലും ഒരുത്തനെ തേച്ചവളാകും….
പെണ്ണല്ലേ വർഗ്ഗം …..?
കുറച്ചു നേരം കൂടി ആ കിടപ്പ് കിടന്നതിനു ശേഷം എണീറ്റു കുളിച്ചു, പുറത്തു പോകാനായി റെഡിയായി ചെന്നപ്പോൾ അവൾ അമ്മക്കൊപ്പം അടുക്കളയിൽ തിരക്കിട്ട പണിയിലാണ്.
പ്രത്യേക ഭാവ വ്യത്യാസമൊന്നുമില്ലാതെ അമ്മ എനിക്ക് ഭക്ഷണം വിളമ്പി.
അവൾ തലേന്നത്തെ സംഭവമൊന്നും പറഞ്ഞിട്ടില്ലാന്നു തോന്നുന്നു.

പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിലും എന്റെ കാര്യങ്ങൾ നോക്കിയത് അമ്മ തന്നെയായിരുന്നു. അവളെന്നും എനിക്ക് അന്യയായി തന്നെ നിലകൊണ്ടു.

വീട്ടുകാരുടേയും വിരുന്നുകാരുടേയും മുന്നിൽ അവൾ പ്രിയപ്പെട്ട മരുമകളായി.. എനിക്കു മാത്രം എന്തോ അവളെ കാണുന്നതു പോലും വെറുപ്പായിരുന്നു…

രണ്ടു മാസത്തിനു ശേഷം ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കോൾ…

ഹലോ…..
ശ്രീയേട്ടാ എന്റെ അച്ഛന് സുഖമില്ല… ഹോസ്പിറ്റലിലാണ് …
എനിക്ക് അവിടേക്ക് പോണം….
നേരത്തേ വരുമോ…..?

ഒന്നും പറയാതെ ഞാൻ കോൾ കട്ടാക്കി.
അന്ന് മനപൂർവ്വം താമസിച്ചാണ് വീട്ടിൽ ചെന്നത് …

ചെല്ലുമ്പോൾ വാതിൽക്കൽ അമ്മയുണ്ട്.. സംഹാര രുദ്രയായി …

നീയെന്താ വൈകിയത്…..?
അവളിത്തിരി മുന്നേ വരെ നിന്നെ കാത്തിരുന്നു.
പിന്നെ ഞാൻ നിർബന്ധിച്ചപ്പോഴാ പോയത് …

അവളോടാരാ കാത്തിരിക്കാൻ പറഞ്ഞത്…? അവൾക്ക് കൂട്ട് പോകാൻ വേറെ ആളെ നോക്കണം…
അമ്മയ്ക്കായിരുന്നില്ലേ പെണ്ണു കെട്ടിക്കാൻ തിടുക്കം ….
അന്നേ ഞാനിതൊക്കെ പറഞ്ഞതല്ലേ….?

ഇതും പറഞ്ഞ് അകത്തേക്ക് കയറാനൊരുങ്ങിയ എന്നെ അമ്മ തടഞ്ഞു…

നീയൊന്നു നിന്നേ…
അവൾക്ക് കൂട്ട് ചെല്ലാനല്ല അവൾ നിന്നെ വിളിച്ചതും, കാത്തിരുന്നതും ….
അവൾ പോയാൽ നീ വരും വരെ വയ്യാത്ത ഞാൻ തനിച്ചാവും…
നീ വന്ന് എന്നെ നിന്റടുത്താക്കി പോകാനാ …

അതു കേട്ടതും മനസ്സിൽ ഉണ്ടായ വിങ്ങൽ മറച്ചു വച്ച് അകത്തേക്കു നടന്നു…
മുറിയിൽ ചെന്ന് ഷർട്ട് എടുക്കുവാനായി അലമാര തുറന്നപ്പോൾ എന്തോ ഒന്ന് താഴേക്ക് വീണു….
ഒരു ഡയറി ….

ആദ്യ പേജ് തുറന്നപ്പോൾ ഞെട്ടി….

എന്റെ മനുവേട്ടന് ….

കൊള്ളാം അവൾടെ കാമുകനാവും മനു… വെറുതെയല്ല ഇത്രയൊക്കെ അവഗണിച്ചിട്ടും യാതൊരു കൂസലമില്ലാതെ നടക്കുന്നത്…

പിന്നീടങ്ങോട്ട് ഓരോ പേജ് മറിച്ചപ്പോഴും എന്റെ ദേഷ്യം വർദ്ധിച്ചു വന്നു…
ഒരു പെണ്ണിന് ഒരാണിനെ ഇത്രക്ക് സ്നേഹിക്കാൻ കഴിയുമോ…?

ഭർത്താവായ എന്നെ വഞ്ചിച്ച് അവൾ കാമുകനെ പ്രാണനായി കാണുന്നു..
പെണ്ണെന്നും വഞ്ചനയുടെ ആൾരൂപം തന്നെ…
അന്നൊരുത്തി കാമുകനായ എന്നെ വഞ്ചിച്ചു…..
ഇനിപ്പൊ മറ്റൊരുത്തി ഭർത്താവായ എന്നെയും…..

ഇവളെ ഇന്നുതന്നെ ഒഴിവാക്കണം. ഈ വീട്ടിൽ നിന്നു തന്നെ….

വാളെടുത്ത പടയാളിയെപ്പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് അവളുടെ ഡയറിയുമായി അമ്മയുടെ മുന്നിലെത്തി. ആ നശിച്ചവളുമായി ഒരു ബന്ധവും എനിക്കിനി ഇല്ല. അവളെ ഇനി ഈ പടി പോലും ചവിട്ടാൻ ഞാൻ അനുവദിക്കില്ല. അമ്മയുടെ മുന്നിലേക്ക് ആ ഡയറി ഞാൻ വലിച്ചെറിഞ്ഞു ….

പക്ഷേ അമ്മയിൽ യാതൊരു ഭാവ വ്യത്യാസവുമില്ല…

അമ്മ നിന്നു ചിരിക്കുന്നു ……
പരിഹാസം നിറഞ്ഞ ചിരി…

അതെന്റെ ദേഷ്യം വർദ്ധിപ്പിച്ചു…

മനുവുമായുള്ള അമ്മൂന്റെ ബന്ധം അറിഞ്ഞിട്ടാണോ നീയീ തുള്ളണത്…?

ഞാനൊന്നു ഞെട്ടി..
അപ്പൊ അമ്മയ്ക്കും ഇതെല്ലാം അറിയാമായിരുന്നു അല്ലേ …?
എല്ലാരൂടേ ചേർന്നാ എന്നെ വിഡ്ഢിയാക്കിയത് അല്ലേ ….?

നിന്നെ ആര് വിഡ്ഡിയാക്കിയെന്നാ…?

എന്റെ ഭാര്യയുടെ അവിഹിത ബന്ധം നിങ്ങളെല്ലാവരുടെ എന്നിൽ നിന്നു മറച്ചു വച്ചില്ലേ…?

ഭാര്യയോ ….?
ആരുടെ ഭാര്യ ….?
അവളെങ്ങനെ നിന്റെ ഭാര്യയാവും….? അത്തരത്തിലുള്ള എന്തെങ്കിലും പരിഗണന നീയവൾക്കു കൊടുത്തിട്ടുണ്ടോ….? പിന്നെന്തിന് നീയിത് ചോദ്യം ചെയ്യണം …?

നിന്നെ ചതിച്ചിട്ടു പോയ ഏതോ ഒരുത്തിക്കു വേണ്ടി നീ സ്വന്തം ജീവിതം മറന്നു. പലപ്പോഴും എന്നെപ്പോലും… അപ്പോഴൊക്കെ ഒരു മകളുടെ സ്ഥാനത്ത് അവളുണ്ടായിരുന്നു…

ഒന്നു കൂടി നീയറിയണം…
മനുവും അവളും സ്നേഹത്തിലായിരുന്നു…. അവരുടെ വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതുമാണ്. പക്ഷേ ഒരപകടത്തിൽ മനു മരിച്ചു …
പിന്നീടിങ്ങോട്ട് അവന്റെ വിധവയായി ജീവിക്കാൻ ആഗ്രഹിച്ച കുട്ടിയാ അവൾ. പക്ഷേ അച്ഛനമ്മമാരുടെ കണ്ണു നീരിനും എന്റെ നിർബന്ധത്തിനും മുന്നിൽ അവൾ നീയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. നിന്റെ എല്ലാ കഥകളും അറിഞ്ഞു കൊണ്ടു തന്നെ…

എന്തു പറയണമെന്നറിയാതെ നിശ്ചലനായി ഞാൻ നിന്നു ….

ഇനി അവൾ വരില്ല…
നിനക്ക് ശല്യമായി….
നിനക്ക് തരാൻ ഈ കവർ ഏൽപ്പിച്ചിട്ടാ അവൾ പോയത് …

അമ്മയുടെ കൈയിൽ നിന്നും അത് വാങ്ങിയപ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു….

താൻ അവളുടെ കഴുത്തിൽ കെട്ടിയ താലിക്കൊപ്പം അതിൽ ഒരു കുറിപ്പു കൂടിയുണ്ടായിരുന്നു …..

ശ്രീയേട്ടാ….
ഞാൻ പോകുന്നു…. അനുവാദം വാങ്ങിയല്ല ആ ജീവിതത്തിലേക്ക് ഞാൻ വന്നത്. പോകുന്നതും അങ്ങനെ തന്നെ.
ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് ആവില്ല എന്നത് സത്യം തന്നെയാണ് . പക്ഷേ ശ്രീയേട്ടൻ ഈ താലി എന്റെ കഴുത്തിൽ കെട്ടിയ നിമിഷം മുതൽ ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങി. ആദ്യ രാത്രിയിൽ തന്നെ ഇതെല്ലാം ഞാൻ തുറന്നു പറഞ്ഞതുമാണ് പക്ഷേ അന്ന്….
എല്ലാത്തിനും മാപ്പ് ….

വായിച്ചു തീർന്നതും താലിമാല പോക്കറ്റിലേക്കിട്ട്, കത്തു ഞാൻ ചുരുട്ടി എറിഞ്ഞു.
അവളുടെ ഒരു കത്ത് ….
വെറുതെ അങ്ങ് പോയാൽ പോരല്ലോ…? നിയമപരമായി ബന്ധം പിരിയണം… അല്ലെങ്കിൽ പിന്നീടവളൊക്കെ അവ കാശോം പറഞ്ഞു വന്നാലോ…

ഇതും പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിലടച്ചു…

പിറ്റേന്ന് വിവാഹമോചനത്തിനുള്ള പേപ്പറുകളുമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
ഞാനാ പേപ്പറുകൾ അവൾക്കു നേരെ നീട്ടി അവളത് വാങ്ങി വായിച്ചു.
എന്നെ നോക്കി ദയനീയമായി ഒന്നു പുഞ്ചിരിച്ചു…
സൈൻ ചെയ്ത് തിരികെ തന്നു …

ഇപ്പൊഴാ ഞാനവളുടെ മുഖത്തേക്ക് ശരിക്കൊന്നു നോക്കുന്നതു തന്നെ…

അതും വാങ്ങി പോരാനിറങ്ങിയ ഞാൻ തിരിഞ്ഞു നിന്നു …

അമ്മൂ…

അല്ല നീ പറഞ്ഞില്ലേ ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് ആവില്ലെന്ന് …..
പകരമാവണ്ട ….
അതിനും മുകളിലാവാൻ നമുക്കൊന്ന് നോക്കിയാലോ ….?

ഒന്നും മനസ്സിലാവാതെ അവളെന്നെ നോക്കി…
സംഭവിക്കുന്നതെന്തെന്ന് അവൾക്ക് മനസ്സിലാകും മുന്നേ ഞാനാ താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടി …

എന്നെ തന്നെ നോക്കി നിന്ന അവളുടെ നെറുകയിൽ ഞാൻ അമർത്തി ചുംബിച്ചു ….

അതിഥി അമ്മു….

ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ

☞☞ ഭര്‍ത്താവ് അച്ഛനാകുമ്പോൾ ☜☜

” ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല”

ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി

” അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്”

” അങ്ങനെ മാസാമാസമൊന്നും നിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറ്റില്ല. എന്റെ വീട്ടിലെ കാര്യം കഴിഞ്ഞിട്ടു മതി നിന്റെ വീട്ടിലെ കാര്യം”

” ആണ്‍കുട്ടികളില്ലാത്ത എന്റെ അച്ഛനും അമ്മക്കും ഞാനല്ലാതെ വേറെ ആരാ ഉള്ളത് ഹരിയേട്ടാ. വയസ്സ് ആയവരല്ലേ”

തന്റെ കയ്യിലുള്ള മൊബൈല്‍ താഴോട്ട് വലിച്ചെറിഞ്ഞ് ഹരി ഗർജിച്ചു

” നീ കൂടുതല്‍ ചിലക്കൊന്നും വേണ്ട. ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ… അത് നിനക്ക് തീരുമാനിക്കാം”

ഇത്രയും പറഞ്ഞ് ഹരി കാറുമെടുത്ത് പുറത്തേക്ക് പോയി. സുമ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയില്‍ കയറി വാതിലടച്ചു.

ഹരിയും സുമയും വിവാഹിതരായിട്ട് രണ്ട് വര്‍ഷമായി. രണ്ടുപേരും പരസ്പരം ജീവനുതുല്യം സ്നേഹിച്ചിരുന്നു. പക്ഷെ ചില കാര്യങ്ങളില്‍ ഹരി ഭയങ്കര പിടിവാശിക്കാരനാണ്. അതില്‍ ഒന്നാണ് തന്റെ ഭാര്യയെ സ്വന്തം വീട്ടില്‍ അവള്‍ ആഗ്രഹിക്കുന്ന സമയത്ത് പറഞ്ഞയക്കില്ല എന്ന വാശി. അത് ഇനി ആകാശം തന്നെ ഇടിഞ്ഞു വീണാലും ശരി അയാള്‍ സമ്മതിക്കില്ല.

ഹരി പിന്നെ ഭാര്യയുടെ വീട്ടിലേക്കേ തിരിഞ്ഞു നോക്കാറില്ല. ഭാര്യവീട്ടിൽ പോവുക, അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തോ കുറച്ചിൽ പോലെയാണ് അയാള്‍ക്ക്. അതൊന്നും ആണുങ്ങൾക്ക് ചേര്‍ന്ന പരിപാടിയല്ല എന്നാണ് അവന്‍ എപ്പോഴും പറയാറുള്ളത്.

പരസ്പരം കലഹിച്ചും, പിണങ്ങിയും, സ്നേഹിച്ചും അവരുടെ ജീവിതം മുന്നോട്ട് പോയി. അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. അവര്‍ അവളെ പൊന്നുപോലെ വളര്‍ത്തി.

അവളുടെ കല്യാണ ദിവസമാണ് ഹരി ജീവിതത്തില്‍ ആദ്യമായി കരയുന്നത്. അവളെ പിരിഞ്ഞ് ഒരു ദിവസം പോലും ഇരിക്കാന്‍ അവന് സാധിക്കില്ലായിരുന്നു. അന്ന് രാത്രി അവന് ഉറങ്ങാന്‍ സാധിച്ചില്ല. ഒരുപാട് തവണ അവളുമായി ഫോണില്‍ സംസാരിച്ചു. പിറ്റേ ദിവസം നേരം വെളുത്തപ്പോൾ തന്നെ അവന്‍ മോളുടെ വീട്ടില്‍ പോയി അവളെ കണ്ടു സംസാരിച്ചു.

മകളും ഭര്‍ത്താവും വല്ലപ്പോഴും അവരുടെ വീട്ടില്‍ വന്നു താമസിച്ചു. അത് അവര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. വരുന്ന മകളുടെ പിറന്നാള്‍ തന്റെ വീട്ടില്‍ വെച്ച് ഗംഭീരമായി ആഘോഷിക്കാൻ ഹരി തീരുമാനിച്ചു. ആ കാര്യം ഹരി മകളെ വിളിച്ച് പറയുകയും ചെയ്തു. മകള്‍ക്ക് ഒരുപാട് സന്തോഷമായി. അവള്‍ ഭര്‍ത്താവിനേയും കൂട്ടി വരാം എന്ന് ഹരിക്ക് വാക്ക് കൊടുത്തു.

ഹരി ഓടിച്ചാടി നടന്ന് പരിപാടിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. മകള്‍ക്കും ഭര്‍ത്താവിനും ഒരു സർപ്രൈസ് ഗിഫ്റ്റും ഒരുക്കിയിരുന്നു അവന്‍. പക്ഷെ പരിപാടിയുടെ തലേ ദിവസം രാത്രി മകള്‍ വിളിച്ചു പറഞ്ഞു തങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല എന്ന്. അത് കേട്ടപ്പോള്‍ ഹരിയുടെ നെഞ്ചൊന്ന് പിടഞ്ഞു. ഹരി മകളെ വീണ്ടും ഒരുപാട് നിര്‍ബന്ധിച്ചു. തന്റെ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്ന് സങ്കടത്തോടെ അവള്‍ പറഞ്ഞു. ഉടന്‍ ഹരി മരുമകനെ വിളിച്ചു

” മോനേ, നിങ്ങള്‍ വരും എന്ന ഉറപ്പിലാണ് ഞാനും അമ്മയും ഇവിടെ കാത്തിരിക്കുന്നത്. നിങ്ങള്‍ വരാതിരിക്കരുത്”

” ആരോട് ചോദിച്ചിട്ടാണ് അച്ഛന്‍ ഞങ്ങള്‍ വരും എന്ന് ഉറപ്പിച്ചത്. ഇതിനെ കുറിച്ച് ഒരു വാക്ക് പോലും അച്ഛനോ അമ്മയോ എന്നോട് സംസാരിച്ചില്ലല്ലോ”

” മോനേ, ഞാന്‍ മോളെ വിളിച്ച് പറഞ്ഞിരുന്നു”

” മോളെ അല്ല അച്ഛാ വിളിച്ചു പറയേണ്ടത്. അവളുടെ ഭര്‍ത്താവായ എന്നെയാണ്. എന്തായാലും ഞങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല. നാളെ വേറെ ചില പ്രോഗ്രാം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞ് ഞങ്ങള്‍ വരാം”

ഹരി വീണ്ടും അവനെ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷെ അവന്‍ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിന്നു. ഫോണ്‍ വെച്ച ഉടന്‍ ഹരി റൂമിലേക്ക് പോകുന്നത് സുമ കണ്ടു. ഹരി പൊട്ടിക്കരയുകയായിരുന്നു അപ്പോള്‍. അവള്‍ അവനെ ആശ്വസിപ്പിച്ചു

” എന്റെ ഹരിയേട്ടൻ എന്തിനാ കരയണേ. ജീവിതം ആരംഭിച്ചപ്പോൾ നമ്മള്‍ രണ്ടു പേരും തനിച്ചായിരുന്നില്ലേ, ഇപ്പോഴും നമ്മള്‍ തനിച്ചാണ്. എനിക്ക് എന്റെ ഹരിയേട്ടനും ഹരിയേട്ടന് ഈ ഞാനും ഇല്ലേ കൂട്ടായിട്ട്… അത് മതി ഹരിയേട്ടാ നമുക്ക്”

ഹരി സുമയുടെ കണ്ണിലേക്കു നോക്കി

” ഇത് തന്നെയായിരിക്കും അല്ലേ പണ്ട് നിന്റെ അമ്മ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക”

സിനാസ് സിനു

#repost

അവളെ വിധിക്ക് വിട്ടുകൊടുക്കാൻ മനസ്സു വരുന്നില്ല..കാരണം അത്രയ്ക്കധികം താനവളെ സ്നേഹിക്കുന്നുണ്ട്…

###നീ കേൾക്കുന്നുവോ നീതു?##

“എന്തിനാ ഇങ്ങിനെ നോക്കുന്നത് അജിത്.. ഏന്നെ ആദ്യമായി കാണുകയാണോ?”

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണ് നനയുന്നത് അജിത് ശ്രദ്ധിച്ചു…നന്നേ ക്ഷീണിതയായിരിക്കുന്നു അവൾ..പോരാത്തതിന് മുടിയും മുറിച്ചു കളഞ്ഞിരിക്കുന്നു…ഇങ്ങിനെ അവളെ കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..അവളെ വിധിക്ക് വിട്ടുകൊടുക്കാൻ മനസ്സു വരുന്നില്ല..കാരണം അത്രയ്ക്കധികം താനവളെ സ്നേഹിക്കുന്നുണ്ട്…

അവരുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞതേയുളളൂ അപ്പോഴാണ് വിധി കാൻസറി ന്റെ രൂപത്തിൽ അവരെ കീഴ്പെടുത്താനെത്തി യത്..അജിത് ഒരു സോഫ്റ്റ് വെയർ എൻജിനീയ റാണ്..നീതു ഒരു ബാങ്ക് എംപ്ലോയിയും…

മാസങ്ങൾക്ക് മുമ്പാണ് ബ്ലഡ് ഡൊണേഷന്റെ ഭാഗമായുളള രക്ത പരിശോധനയ്ക്കിടെ അവൾക്ക് ബ്ലഡ് കാൻസർ ആണെന്ന് സ്ഥിതീകരിച്ചത്… പിന്നീടെല്ലാം വളരെ വേഗത്തി ലായിരുന്നു..

അജിത്തിന്റെ അമ്മ മുറിയുടെ പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.. അമ്മയെ കണ്ടതും അവന് സങ്കടം മറച്ചു വയ്ക്കാൻ പറ്റിയില്ല..

“എന്താ മോനേയിത്..നീയല്ലേ അവൾക്കു ധൈര്യം കൊടുക്കേണ്ടത്..ആ നീയിങ്ങനെ ആയാലോ?ഒന്നും വരില്ലെടാ കണ്ണാ.. ഭഗവാനെ നല്ലോണം വിളിക്കെന്റെ കുട്ടി..” ആ അമ്മയ്ക്കവനെ ആശ്വസി പ്പിക്കാൻ വേറെ വാക്കുകൾ കിട്ടുന്നില്ലായിരുന്നു..

കുറച്ച് ദിവസത്തിന് ശേഷം നീതുവിന്റെ ആഗ്രഹപ്രകാരം അവൾക്കേറ്റവും ഇഷ്ടപ്പെട്ട ആ കടൽ തീരത്തേക്ക് അവൻ കൂട്ടി കൊണ്ടു പോയി…

“എന്തു ഭംഗിയാലേ അജിത് ഈ തിരമാലകൾക്ക്?

അവൻ ഒന്നു മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..അവന്റെ ഉളളു പിടയുന്നത് അവൾക്കു കാണാമായിരുന്നു..

” അജിത് ഈ തിരമാലകൾ മണൽക്കരയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവുമെന്നറിയാ മോ? “അവൾ വീണ്ടും ചോദിച്ചു..

“എനിക്കറിയില്ല മോളൂ” … വിദൂരതയിലേക്കു നോക്കിക്കൊണ്ട് അജിത് പറഞ്ഞു..

“ഈ അജിതിന് ഒന്നും അറിയില്ല!..മണ്ടൂസ്!.. ഞാൻ പറയട്ടെ? നീതു തുടർന്നു… “കരയിൽ എത്ര അഴുക്ക് കിടന്നാലും തിരമാല അതു വൃത്തിയാക്കി കൊണ്ടേയിരിക്കും..കര എപ്പോഴും വൃത്തിയായി കിടക്കണമെന്നു തിര ആഗ്രഹിക്കു ന്നുണ്ടായിരിക്കാം..പക്ഷേ വീണ്ടും വീണ്ടും കരയിൽ അഴുക്കുകൾ നിറഞ്ഞുകൊണ്ടേയിരി ക്കും..എന്നിരുന്നാലും ഒരു മടിയും കൂടാതെ തിരമാലകൾ വൃത്തിയാക്കി കൊണ്ടേയിരിക്കും..”

അജിത് ആശ്ചര്യത്തോടെ നീതുവിന്റെ മുഖത്തേക്കു നോക്കി..

“ആ തിരമാലയാണ് അജിത്തിപ്പോൾ.. കാൻസർ എന്ന അഴുക്ക് എന്നിൽ അടിഞ്ഞിരിക്കുന്നു.. നീയെത്ര ശ്രമിച്ചാലും അതു വീണ്ടും വീണ്ടും അടിഞ്ഞു കൊണ്ടേയിരിക്കും”

അജിത്തിന് മറുപടിയുണ്ടായിരുന്നില്ല…

“നിന്റെ ഈ മൗനം എന്നെ കൂടുതൽ വേദനിപ്പിക്കുന്നു അജിത്..എനിക്കറിയാം നിനക്ക് പഴയപോലെ എന്നോട് ഇടപഴകാനാവില്ലെന്ന്.. എന്നാലും എനിക്കു വേണ്ടി കുറച്ചു നാൾ ചെലവഴിച്ചു കൂടെ? പഴയത് പോലെ”

അജിത്ത് അവളെ അവനോടുചേർത്തുപിടിച്ചു..

.”എനിക്കു നീയില്ലാതെ പറ്റില്ല..ലവ് യൂ മോളൂ” അയാളവളെ മുറുകെ കെട്ടിപിടിച്ചു…

“ഞാൻ സന്തോഷവതിയാണ് അജിത്.. നിന്നെപോലെ സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെ കിട്ടിയതിൽ..ഇനിയെനിക്കെന്തു തന്നെ വന്നാലും പ്രശ്നമില്ല..”

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ അജിത്?

“പറ പൊന്നേ”..അജിത് അവളുടെ കവിൾ തന്റെ കൈക്കുളളിലാക്കികൊണ്ട് ചോദിച്ചു..”

“ഞാനിതു വരെ മഞ്ഞ് കട്ടകൾ കൈകൊണ്ട് തൊട്ടിട്ടില്ല.. പിന്നെ എനിക്ക് പാരച്യൂട്ടിൽ പറക്കണം.. കുഞ്ഞുന്നാൾ മുതൽക്കുളള എന്റെ ആഗ്രഹമാണ്.. എന്നെ കാഷ്മീർ കൊണ്ടുപോകാ മോ അജിത്?”…

അത് കേട്ടതും അവൻ അവളെത്തന്നെ നോക്കി..

“തീർച്ചയായും..മോളൂന്റെ അസുഖമൊന്നു മാറട്ടെ” അവൻ പറഞ്ഞു..

“ഡോൺ ബി സില്ലി അജിത്..അങ്കിൾ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്..” ഫൈനൽ സ്റ്റേജാണ്..ആയുസ്സിനുവേണ്ടി പ്രാത്ഥിച്ചു കൊളളാൻ..മരണത്തെ എനിക്കു ഭയമില്ല..
പക്ഷെ അതിനുമുമ്പ് എനിക്കു ആസ്വദിക്കണം ഈ ജീവിതം..കൊണ്ടുപോകാമോ അജിത്?”

എന്തു പറയണമെന്നറിയാതെ അജിത് കുഴങ്ങി.
അവളുടെ അസുഖം വളരെ കൂടുതലാണ്.. ഈയൊരവസ്ഥയിൽ കാഷ്മീർ പോലൊരു സ്ഥലത്തേക്ക് അവളെ കൊണ്ടുപോകുന്നത് അപകടം വിളിച്ചു വരുത്തുന്നത് പോലെയാണ്..

പക്ഷെ നീതു വിടാൻ ഭാവമില്ലായിരുന്നു.. അവസാനം അവന് വഴങ്ങേണ്ടി വന്നു..

“ഓക്കെ..പോകാം” അജിത് പറഞ്ഞു…

വീട്ടിൽ ഒരാഴ്ച മാറി നിൽക്കാണ് തങ്ങൾ എന്നു മാത്രമേ അവരറിയിച്ചുളളൂ..

അങ്ങനെ അവർ മഞ്ഞു പുതഞ്ഞ ആ താഴ് വരകളിലേക്ക് യാത്ര തിരിച്ചു..കാഷ്മീരിലെ ഗുൽമർഗിലേക്കായിരുന്നു അവർ ആദ്യം പോയത്..കാഷ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളിലൊന്ന്… ചുറ്റുപാടും മഞ്ഞു മലകളാൽ മൂടപെട്ട മനോഹരമായ പ്രദേശം..

അവൾ ആദ്യമായി അങ്ങനെ മഞ്ഞിന്റെ കുളിരറിഞ്ഞു..കുഞ്ഞ് കുട്ടികളെ പോലെ അവൾ മഞ്ഞ് വാരി മുകളിലേക്കെറിഞ്ഞു കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു..

ഇനി എത്ര നാൾ അവളെ ഇങ്ങനെ കാണാനൊ ക്കുമെന്ന് അറിയില്ല.. ഒരു നെടുവീർപ്പോടെ അവനാ സത്യം ഓർത്തു..

മൈനസ് 12 ഡിഗ്രി അവളുടെ ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു..പക്ഷെ അവളുടെ മനോധൈര്യത്തിനു മുമ്പിൽ ശരീരത്തി ന്റെ അവശതകളെല്ലാം വഴിമാറുകയായിരുന്നു…

” ഹോ…വെറുതെയല്ല ഇവിടം ഭൂമിയിലെ സ്വർഗ്ഗം എന്നറിയപെടുന്നത്..എന്തു മനോഹരമായ സ്ഥലം..അല്ലേ അജിത്?”..”

“ശരിയാണ് നീതു..പക്ഷെ ഈ തണുപ്പ് നിനക്ക് താങ്ങാനാവുന്നുണ്ടോ?

“എനിക്കൊരു പ്രശ്നവുമില്ല അജിത്..നീയെന്റെ അരികിലില്ലേ..”

“എന്നാലും അധികനാൾ നമുക്കിവിടെ തങ്ങാനാ വില്ല..പറയാതെ പോന്നത് എല്ലാവരേയും ടെൻഷ നിലാക്കിയിട്ടുണ്ടാവും..” അവൻ വിഷമത്തോടെ പറഞ്ഞു..

“ഇല്ല അജിത്..നമുക്ക് ഉടനെ പോകാം.. എനക്കിവിടെ കുറച്ച് കാരൃങ്ങൾ ചെയ്യണം.. അതുകഴിഞ്ഞാൽ നമുക്ക് പോകാട്ടോ..നീതു പറഞ്ഞു ..

“ആഹാ! എന്തോക്കെയാ അത്?”… അജിത് ആശ്ചര്യത്തോടെ ചോദിച്ചു..

“സകീയിംഗ്,റിവർ റാഫ്റ്റിംഗ്,പാരാഗ്ലൈഡിംഗ് പിന്നെ അവസാനം ലെ ലഡാക്കിലേക്കിലേക്ക് ബുളളറ്റിൽ നിന്റെ പുറകിലിരുന്ന് ഒരു യാത്ര അത്രമതി..കൊണ്ടു പോകാമോ അജിത്?”

“നീതു അവസാനത്തെ ആ ബുളളറ്റ് റൈഡ് നിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിക്കു പറ്റിയതല്ല..” അവൻ വിഷമത്തോടെ പറഞ്ഞു..

“എനിക്കിനി ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യമാണത്..എന്റെ ഈയോരാഗ്രഹം കൂടെ സാധിച്ചു താ അജിത്ത്… പ്ലീസ്..” അവളുടെ ആ നിഷ്കളങ്കഭാവം അവനെ കൂടുതൽ സങ്കടത്തിലാക്കുന്നതായിരുന്നു..

വിഷമത്തോടെയാണെങ്കിലും അവന് അതിനു സമ്മതം മൂളേണ്ടിവന്നു..അവളവനെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു ..

“യു ആർ മൈ സ്വീറ്റ് ഹസ്ബന്റ”…

ആദ്യത്തെ മൂന്നു ആഗ്രഹങ്ങളും ആദ്യ ദിവസം കൊണ്ടു തന്നെ പൂർത്തിയായി..ഇത്ര സന്തോഷവ തിയായി അവളെ ഇതു വരെയ്ക്കും താൻ കണ്ടിട്ടില്ല..കുഞ്ഞു കുട്ടിയെ പോലെ അവളോരോ നിമിഷവും ആസ്വദിക്കുകയാണ്..അവൻ മനസ്സിലോർത്തു…

പിറ്റെ ദിവസം നീതുവിന്റെ ആഗ്രഹപ്രകാരം “ലെ ലഡാക്ക്” എന്ന കാശ്മീരിലെ മറ്റൊരു സ്വർഗ്ഗത്തേക്ക് അവർ യാത്രയായി..

ബുളളറ്റിന്റെ “കുടു കുടു “ശബ്ദം അവൾ ആസ്വദിച്ച് കൊണ്ടേയിരുന്നു..അവളുടെ ശരീരം മുഴുവൻവേദനിക്കുന്നുണ്ടായിരുന്നു..എന്നിരുന്നാലും ഈ യാത്ര മുടങ്ങരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു…

അതുകൊണ്ടു തന്നെയാണ് ഇന്നു പുലർച്ചെ രക്തം ഛർദ്ദിച്ച കാര്യം അവൾ അജിത്തിനെ അറിയിക്കാഞ്ഞിരുന്നതും..

പിന്നിൽ നിന്ന് അവൾ അജിത്തിനെമുറുകെ പിടിച്ചു..മഞ്ഞു മൂടിയ താഴ് വരകളിലൂടെ അവർ കൂടുതൽ ഉയരത്തിലേക്കു സഞ്ചരിച്ചുകൊണ്ടി രുന്നു…നേരം സന്ധ്യയോടടുത്തിരുന്നു.

“അജിത് ഇവിടെ ഒന്നു നിർത്താമോ? നീതു ചോദിച്ചു..

അജിത് വണ്ടി ഒതുക്കി നിറുത്തി…

മഞ്ഞൊഴുകുന്ന ആ കുന്നിൻ മുകളിൽ നിന്നും വിദൂരതയിലേക്കു നോക്കിക്കൊണ്ട് നീതു പറഞ്ഞു…

“എത്ര മനോഹരമാണ് ഇവിടം അല്ലേ അജിത്?”

“അതെ ” അജിത് പറഞ്ഞു..

“ഞാനജിത്തിനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു ണ്ടല്ലേ? നീതു ചോദിച്ചു…

“എന്താ മോളൂ അങ്ങിനെ പറയുന്നത്..”അവൻ സങ്കടത്തോടെ ചോദിച്ചു…

“ഞാൻ വെറുതെ പറഞ്ഞതാ അജിത്…നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് രണ്ടു വർഷമായിരിക്കു ന്നു!..ഈ കുന്നിന്റെ അടിവാരത്തു നിന്നും കയറിയതുമുതൽ ഇവിടെ എത്തുന്നതു വരെ നമ്മളുടെ ആദ്യ ദിനം മുതലുളള ഓരോ സംഭവ ങ്ങളും ഞാനോർത്തെടുക്കുകയായിരുന്നു.. നമ്മുടെ ഫസ്റ്റ് നൈറ്റ്…. ഹണിമൂൺ…. ബർത്ത്ഡേയ്സ്….ഫസ്റ്റ് ആന്നിവേഴ്സറി….ഫസ്റ്റ് ഗിഫ്റ്റ്…പിണക്കങ്ങൾ… ഇണക്കങ്ങൾ അങ്ങനെ അങ്ങനെ..എന്തു മനോഹരമായിരുന്നു നമ്മുടെ ലൈഫ് അല്ലേ അജിത്?

അവന്റെ കണ്ണുകളിൽ നനവു പടരാൻ തുടങ്ങി.. ഒരു തണുത്തകാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി..

“നമ്മുടെ ഇടയിൽ നീയായിരുന്നു കൂടുതൽ സംസാരിച്ചിരുന്നത്..എനിക്കെന്തിഷ്ടാന്നോ നിന്റെ സംസാരം കേൾക്കാൻ..പലപ്പോഴും ഞാനതിൽ മുഴുകിയിരിക്കുമ്പോൾ നീ ചോദിക്കാറില്ലേ എന്നോട് “നീ കേൾക്കുന്നുവോ നീതു” എന്ന്..

അജിത്ത് ചെറുതായോന്നു ചിരിച്ചു..

“വിധി നമ്മളോടെന്തിനാ ഈ ക്രൂരത കാണിച്ചത്?എനിക്കു നിന്റെ കൂടെ ഇനിയും കുറെ നാൾ ജീവിക്കണം അജിത്ത്..”നീതു അതു പറഞ്ഞതും അവനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു..

അവന്റെ നിയന്തണവും വിട്ടുപോയിരുന്നു.. അവനവളുടെ നെറ്റിയിൽ തുരു തുരാ ചുംബിച്ചു…

“ഇല്ല മോളേ നിന്നെ ഞാൻ മരണത്തിനു വിട്ടു കൊടുക്കില്ല”

കുറച്ചു സമയത്തിനുശേഷം അവർ അവിടന്നു യാത്ര തുടർന്നു..

“അജിത്ത് ഇനി എത്ര ദൂരം പോകണം റിസോർട്ടിലെത്താൻ”

“ഏകദേശം ഒരു മണിക്കൂർ” അവൻ പറഞ്ഞു.

“എനിക്കുറക്കം വരുന്നു അജിത്ത്..അവിടെ എത്തുന്നത് വരെ എന്നോട് എന്തെങ്കിലും സംസാരിച്ച് കോണ്ടിരിക്കാമോ ?”

അതിന് മറുപടി പറയാതെ അവനൊന്ന് തലകുലുക്കി..

അജിത്ത് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു..

മഞ്ഞിനോടൊപ്പം കാറ്റിന്റേയും ശക്തി കൂടി കൂടി വന്നതോടെ അവരുടെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി..

അവൾ അവനെ മുറുകെ പിടിച്ചിരുന്നു..

“നീ കേൾക്കുന്നുവോ നീതു?” കുറച്ചു സമയമായി മറുപടിയൊന്നും ഇല്ലാതായപ്പോൾ അജിത്ത് ചോദിച്ചു..

പുറകിൽ നിന്ന് ഒരു മൂളൽ മാത്രം കേട്ടു..

അവളുടെ മൂക്കിൽ നിന്നും രക്തം വാർന്നുകൊ ണ്ടേയിരുന്നു..

ആ രക്തതുളളികളെ ഹിമകണങ്ങളാക്കി മാറ്റാൻ കാറ്റിന് ഒരു നിമിഷം പോലും വേണ്ടിവന്നില്ല…

രചന
പ്രവീൺ ചന്ദ്രൻ…

നമ്മുടെ അത്ര വലിയ കുടുംബം ഒന്നും അല്ല ജീവിക്കാൻ അത്യാവശ്യം വകയെല്ലാം ഉണ്ട്. നിനക്ക് നന്നായി ചേരും. കാണാനും ഭംഗിയെല്ലാം ഉണ്ട് എന്നാൽ

B A കഴിഞ്ഞു ഒരു ജോലിക്കു വേണ്ടി ഒരു വർഷമായി തെണ്ടി തിരിഞ്ഞു നടക്കുന്ന സമയത്താണ് ദുബായിൽ നിന്നുള്ള അമ്മാവന്റെ വിളി. അവിടെ അമ്മാവൻ ജോലി ചെയ്യുന്ന കമ്പനിയിൽ അക്കൌണ്ട് സെക്ഷനിലേക്ക് ഒരു വേക്കൻസി ഉണ്ടെന്നും, അത്യാവശ്യം ഉയർന്ന സാലറി ഉണ്ടെന്നും ഉടൻ പുറപ്പെടണമെന്നും പറഞ്ഞു കൊണ്ട്. അത് കേട്ട അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു.

“എന്താ നിനക്ക് പോകണോ ? അതോ ഇനിയും തുടർന്ന് പഠിക്കണോ?” .

അപ്പൊൾ ഞാൻ ആലോചിച്ചു ഇനിയും പഠിച്ചു ഇവിടെ ജോലിക്കും വേണ്ടി തെണ്ടുന്നതിനെക്കാളും നല്ലത് ഇപ്പൊൾ കിട്ടിയ ജോലിക്ക് പോകുന്നതാണെന്ന്. എവിടെയാണെങ്കിലും ജോലി ചെയ്തേ പറ്റൂ. അങ്ങനെ ഞാനും പോയി ദുബായിലോട്ട്. അവിടെ പറഞ്ഞ പോലെ തന്നെ എനിക്ക് ജോലിയും കിട്ടി നല്ല ഉയർന്ന ശമ്പളവും കിട്ടി. 4 വർഷത്തിന് ശേഷം 6 മാസത്തെ ലീവിന് നാട്ടിലോട്ട് പോരാൻ നിൽക്കുന്ന സമയത്താണ് അമ്മാവൻ പറഞ്ഞത്.

“ഞാൻ നിന്റെ അച്ഛനോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്”.

ഞാൻ എന്ത് കാര്യം എന്ന ചോദ്യവുമായി അമ്മാവനെ നോക്കി.

“വേറെ ഒന്നുമല്ല നിന്റെ വിവാഹക്കാര്യമാണ്. നമ്മുടെ ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുണ്ട്. എന്റെ വകയിൽ ഒരു പെങ്ങളുടെ മോള്. അച്ഛൻ അവളുടെ ചെറുപ്പത്തിൽ മരിച്ചു. ആണായിട്ടും പെണ്ണായിട്ടും അവൾ മാത്രമേ ഉള്ളൂ. കുട്ടി കാണാനും തരക്കേടില്ല ടീച്ചറാണ്, അവിടത്തെ തന്നെ LP സ്കൂളിൽ . നമ്മുടെ അത്ര വലിയ കുടുംബം ഒന്നും അല്ല ജീവിക്കാൻ അത്യാവശ്യം വകയെല്ലാം ഉണ്ട്. നിനക്ക് നന്നായി ചേരും. കാണാനും ഭംഗിയെല്ലാം ഉണ്ട്. നീയൊന്ന് പോയി കണ്ട് നോക്ക്”.

അമ്മാവൻ എന്റെ വിവാഹക്കാര്യം ഓർമിപ്പിച്ചപ്പോഴാണ്, സത്യത്തിൽ എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഞാനും ചിന്തിച്ചത്.

” ശരി മാമാ”.

വീട്ടിലെത്തി. പെട്ടിയെല്ലാം പൊട്ടിച്ചു, കൊണ്ട് വന്ന സാധനങ്ങളെല്ലാം എല്ലാവർക്കും കൊടുത്തു. രാത്രി ഞാനും അച്ഛനും അമ്മയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ പറഞ്ഞത് ;

“അമ്മാവൻ നിന്നോട് വല്ല കാര്യവും പറഞ്ഞിരുന്നോ…?”

ഞാൻ അച്ഛനെ നോക്കി..

“ആ പറഞ്ഞിരുന്നു..”
ഞാൻ താഴ്ന്ന സ്വരത്തിൽ ഒരു ചളിപ്പോടെ തല താഴ്ത്തി പറഞ്ഞു.

“അവന്റെ ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുണ്ട് കാണാനും തരക്കേടില്ല. നിനക്ക് ഇപ്പൊൾ വിവാഹവും വേണം. ഞാനും നിന്റെ അമ്മയും ആ കുട്ടിയെ പോയി കണ്ടിരുന്നു. കുട്ടി അവിടത്തെ Lp സ്കൂളിലെ ടീച്ചറാണ് നീ നാളെ ആ കുട്ടിയെ പോയി ഒന്ന് കാണണം . നിങ്ങൾക്ക് ഇഷ്ട്ടമാണെങ്കിൽ നമുക്ക് ഈ വിവാഹം അങ്ങു നടത്താം. എന്താ ?”

” ശരിയച്ഛാ . ഞാൻ നാളെ പോയി കണ്ടോളാം”.
ഞാൻ അച്ഛനോട് പറഞ്ഞു…

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛൻ കയ്യും കഴുകി ഉമ്മറത്തോട്ടു പോയപ്പോൾ, ഞാൻ അമ്മയോട് ചോദിച്ചു ;

“അമ്മാ സത്യം പറ. പെൺകുട്ടി എങ്ങനെയുണ്ട് കാണാൻ ?”

“അത് അച്ഛൻ പറഞ്ഞില്ലേ കാണാൻ നല്ല ചേലുണ്ടെന്നു…”
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു….

“അതു അച്ഛൻ ഏത് പെൺകുട്ടിയെ കണ്ടാലും അങ്ങനെ തന്നെയാ പറയാ. അമ്മ പറ കാണാൻ നല്ല രസമുള്ള കുട്ടിയാണോ…?”
ഞാൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു..

“ആണെടാ. ഞാൻ കണ്ടതല്ലേ, നല്ല ശ്രീത്വമുള്ള കുട്ടി. എന്ത് കൊണ്ടും നിനക്ക് ചേരും.. എന്തായാലും നിന്നെക്കാളും കാണാൻ ഭംഗിയുണ്ട്. ആ കുട്ടിക്ക് നിന്നെപ്പറ്റിയാൽ മതിയായിരുന്നു…”
അമ്മ അവന്റെ കവിളിൽ ഒരു പിച്ചു പിച്ചികൊണ്ട് കൊണ്ട് പറഞ്ഞു….

“അതെന്താ അമ്മാ, അമ്മ അങ്ങനെ പറഞ്ഞത്. എനിക്കെന്താ കാണാൻ ഭംഗിയില്ലേ… ഞാൻ സുന്ദരനല്ലേ… ?”
ഞാൻ മുന്നിൽ പപ്പടം ഇട്ട് വെച്ചിരുന്ന സ്റ്റീൽ പ്ലെറ്റ്‌ എടുത്ത് എന്റെ മുഖത്തിന് നേരെ പിടിച്ചു കണ്ണാടിയാക്കി, എന്റെ മുഖം അതിൽ നോക്കി പരിഭവത്തോടെ ചോദിച്ചു…

“നീ സുന്ദരനല്ലാ എന്ന് ആരാ പറഞ്ഞത് ? നീ മമ്മൂട്ടിയല്ലേ.. പൊന്തൽ മാടയിലെ മമ്മൂട്ടി….”

അത് കേട്ട എനിക്ക് ദേഷ്യം വന്നു…

“അമ്മാ വേണ്ട. സ്വന്തം മകനെ ഇങ്ങനെ സൗന്ദര്യത്തിന്റെ പേരും പറഞ്ഞു താഴ്ത്തി സംസാരിക്കുന്നത് ശരിയല്ല.. എല്ലാ അമ്മമാരും സ്വന്തം മക്കൾ എത്ര കാണാൻ രസമില്ലങ്കിലും എന്റെ മകൻ സുന്ദരനാണ് എന്നാണ് പറയാറ്. ഇത് നേരെ തിരിച്ചും… പൊന്തൻ മാടയിലെ മമ്മൂട്ടി ആണെങ്കിലും, മമ്മൂട്ടി എന്നും മമ്മൂട്ടി തന്നെ. സന്ദര്യത്തിൽ ഇന്നും അയാളെ മറികടക്കാൻ മലയാള സിനിമയിൽ വേറെ ഒരു നടൻ ഇല്ല. അത് അമ്മ മനസ്സിലാക്കിയാൽ നന്ന്.. പിന്നെ അമ്മ നോക്കിക്കോ, അവൾ അത്ര വലിയ സുന്ദരിയാണെങ്കിൽ ഞാൻ അവളെ കെട്ടും.. ഇനി ഇത് എന്റെ വാശിയാണ്…”
ആഹാ
ഞാൻ വെല്ലുവിളി പോലെ അമ്മയോട് പറഞ്ഞു…

“എല്ലാ അമ്മമാരും പറയുന്ന പോലെ ഞാൻ നിന്നെ പുകഴ്‌ത്തി പറഞ്ഞാൽ നീ അഹങ്കാരിയാകില്ലേ.. ഞാൻ ഉള്ള സത്യമാണ് പറഞ്ഞത്. നീ ആദ്യം നാളെ ആ കുട്ടിയെ പോയി കാണു, എന്നിട്ട് മതി ബാക്കി സംസാരം…പിന്നെ നാളെ കുറച്ചു മേക്കപ്പ് കൂടുതൽ ഇട്ടോ. ഒന്നും ഇല്ലെങ്കിൽ ആ കുട്ടിയുടെ മുന്നിൽ പിടിച്ചു നിൽ ക്കേണ്ടതല്ലേ …?”
അമ്മ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..

“അമ്മാ വേണ്ടാ ഞാൻ ആദ്യം ഒന്ന് കണ്ട് നോക്കട്ടെ. ആ ഭൂലോക രംഭയെ…”
അതും പറഞ്ഞു ഞാൻ കൈ കഴുകി റൂമിലോട്ട് പോയി…

രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കമുണർന്നത്.

“ഡാ… വേഗം കുളിച്ചൊരുങ്ങി പോകാൻ നോക്ക്. പിന്നെ സ്കൂളിൽ പോയാൽ മതി.. അവൾ അവിടെ കാണും. അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ അവിടെ വരുമെന്ന്… ”

അത് കേട്ടതും’ ശരി അമ്മാ ‘എന്നും പറഞ്ഞു ബെഡിൽ നിന്നും ചാടിയെണീറ്റ്, അഴിഞ്ഞു പോയ മുണ്ടും വാരി ചുറ്റി, ബ്രെഷും പേസ്റ്റും എടുത്ത് നേരെ ബാത്റൂമിലോട്ടു ഓടി. ബ്രെഷ് ചെയ്യുന്നതിന് ഇടയിൽ തന്നെ ഒന്നും രണ്ടും എല്ലാം നടത്തി കുളിയും കഴിച്ചു. ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ തുടങ്ങി. മുടിയെല്ലാം ജെല്ലല്ലാം ഇട്ട് അടിപൊളിയായി ചീകി ഒതുക്കി. ബ്ലാക് ഷർട്ടും നീല ജീൻസും ധരിച്ചു. ഇൻ ചെയ്ത് ഷൂസും ഇട്ട് കുറച്ച്, റൊമാന്റിക് ടച്ചുള്ള സ്‌പ്രേയും അടിച്ചു റൂമിന് പുറത്ത് ഇറങ്ങിയതും അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി മൂക്കിൽ വിരൽ വെച്ചു കൊണ്ട് പറഞ്ഞു;

“എടാ ഭയങ്കരാ… ഞാൻ ഒന്ന് മേക്കപ്പൊക്കെ ഇട്ടോ എന്ന് പറഞ്ഞപ്പോൾ നീ അങ്ങു ഒരുങ്ങി കളഞ്ഞല്ലോടാ. ഇപ്പൊ കാണാൻ ഇത്തിരിയൊക്കെ സൗന്ദര്യം ഉണ്ട്. പിന്നെ മറക്കണ്ട പെണ്ണിന്റെ പേര് വൈഗ. പിന്നെ ഇത് ആ കുട്ടിയുടെ മൊബൈൽ നമ്പറാണ്. അവിടെ എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി “.

‘ആഹാ നല്ല പേര് വൈഗ … വൈഗ വിഷ്ണു. നല്ല ചേർച്ച ‘ഞാൻ മനസ്സിൽ പറഞ്ഞു.

“അമ്മാ കാറിന്റെ കീ എവിടെ …?”

“ഇന്നാ കീ … നീ ഒന്ന് ഇങ്ങോട്ട് അടുത്തു വന്നേ…”

ഞാൻ അമ്മയുടെ അടുത്തു നിന്നു. അമ്മ അപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു,
“എന്റെ മോൻ സുന്ദരനാണ് കെട്ടോ, അമ്മ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ ? എനിക്ക് ശുണ്ഠി പിടിപ്പിക്കാനും തല്ല് കൂടാനും നീ മാത്രമല്ലേ ഉള്ളൂ.. പോയിട്ട് വാ എന്റെ മോനെ എന്തായാലും അവൾക്ക് ഇഷ്ടപ്പെടും. നിന്നെ ഇഷ്ട്ടപ്പെടാത്ത ആരാടാ ഉണ്ടാവുക..?

അത് കേട്ട ഞാൻ നിറഞ്ഞ മനസ്സാലെ അമ്മയുടെ നെറുകയിൽ ഒരു ഉമ്മയും കൊടുത്ത്, കാറുമെടുത്തു നേരെ സ്കൂളിലോട്ട് പോയി …

പോകുന്ന വഴിക്കെല്ലാം അവളായിരുന്നു മനസ്സിൽ. അവൾ കാണാൻ എങ്ങനെയായിരിക്കും. എന്നെ അവൾക്ക് ഇഷ്ടപ്പെടുമോ. പലരുടെ ഒപ്പവും പെണ്ണ് കാണാൻ കൂട്ട് പോയപ്പോൾ ഒരു ടെൻഷനും ഇല്ലായിരുന്നു. ഇപ്പൊ സ്വന്തം ജീവിത സഖിയെ തിരഞ്ഞെടുക്കാൻ പോകുമ്പോൾ കയ്യും കാലുമെല്ലാം വിറക്കുന്ന പോലെ. അവളെ കണ്ടാൽ എന്താണ് ചോദിക്കേണ്ടത്. എങ്ങനെയാണ് തുടങ്ങേണ്ടത്. അറിയില്ല. ഇതാണ് പഠിക്കുന്ന കാലത്ത് പ്രേമിച്ചിട്ടില്ലങ്കിൽ ഉള്ള കുഴപ്പം. അന്ന് ഏതെങ്കിലും പെണ്ണിനെ വളക്കുകയാണെങ്കിൽ ഇപ്പൊ ഈ അനുഭവിക്കുന്ന പിരിമുറുക്കം ഉണ്ടാവില്ലായിരുന്നു. ഇനി അമ്മ പറഞ്ഞ പോലെ എന്നെ കാണാൻ പൊന്തൻ മാടയിലെ മമ്മൂട്ടിയെ പോലെയാണോ. ഞാൻ കാറിന്റെ മിററിൽ എന്റെ മുഖം ഒന്നു നോക്കി. ഏയ്.. കുഴപ്പം ഒന്നും ഇല്ല. അല്ലെങ്കിലും എന്നെക്കാളും കറുത്ത കരിവണ്ടു പോലത്തെ എത്ര എണ്ണത്തിനാണ് നല്ല പാലപ്പൂ പോലത്തെ പെണ്ണുങ്ങളെയാണ് കിട്ടിയിട്ടുള്ളത്. പിന്നെയാണോ എനിക്ക്. കിട്ടുവായിരിക്കും….. ഈശ്വരാ നീ വേറെ എവിടെയും എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല ഇവിടയെങ്കിലും എന്നെ അനുഗ്രഹിക്കണേ.. ഞാൻ മനസ്സിൽ പറഞ്ഞു.

സ്കൂളിന്റെ മുന്നിൽ കാർ പാർക്ക് ചെയ്‍തു ഡോർ ലോക്ക് ചെയ്തു പുറത്തിറങ്ങി. മൊബൈൽ എടുത്ത് അമ്മ തന്ന അവളുടെ നമ്പറിലോട്ട് ഡയൽ ചെയ്തു. ഓരോ ബെല്ല് അടിക്കുമ്പോഴും നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുകയായിരുന്നു. പക്ഷെ ബെല്ല് അടിച്ചു അവസാനിക്കുകയല്ലാതെ ഫോൺ അറ്റന്റ് ചെയ്തില്ല. ഇനി എടുക്കാത്തതാണോ. ഏയ് അങ്ങനെ ആയിരിക്കില്ല ചിലപ്പോൾ സൈലന്റായിരിക്കും. അല്ലെങ്കിൽ പഠിപ്പിക്കുന്ന സമയത്തു ഫോണ് എടുക്കാത്തതായിരിക്കും. ആ… അങ്ങനെ സമാധാനിക്കാം… എന്തായാലും വന്നതല്ലേ ഒന്ന് കണ്ട് കളഞ്ഞേക്കാം..

രണ്ട് മൂന്ന് കുട്ടികൾ സ്പീഡിൽ അവനെയും കടന്ന് മുന്നോട്ട് ഓടുന്നത് കണ്ടു, ക്ലാസ് തുടങ്ങി വൈകി വന്നത് കൊണ്ടാണെന്നു തോന്നുന്നു.. കുട്ടികൾക്കൊന്നും ഒരു മാറ്റവും ഇല്ല. എല്ലാവരും നമ്മളെ പോലെ തന്നെ, ബെല്ലടിച്ചേ ക്ലാസിൽ കയറൂ. ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു ..ഞാൻ സ്കൂളിന്റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ഓഫീസിൽ റൂമിൽ എത്തിയതും ഞാൻ കണ്ടു രണ്ട് മൂന്ന് ടീച്ചർമാർ അവിടെ ഇരിക്കുന്നത്. അതിൽ ഒന്ന് വിവാഹം കഴിഞ്ഞതാണ് നെറ്റിയിൽ സിന്ദൂരം ഉണ്ട്. മറ്റേത് രണ്ടെണ്ണം വിവാഹം കഴിയാത്തത് ആണെന്ന് തോന്നുന്നു. രണ്ടും കാണാനും തരക്കേടില്ല നല്ല ഭംഗിയും ഉണ്ട്. അല്ലെങ്കിലും ഈ ടീച്ചര്മാരെ കാണാൻ ഒരു പ്രത്യേക ഭംഗിയാണല്ലോ. കാണാൻ ഭംഗിയുള്ള ടീച്ചര്മാരുടെ ക്ലാസിൽ ഇരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്. ഇനി ഇവർ രണ്ടാളിലും ആരെങ്കിലും ആണോ വൈഗ ? ഞാൻ രണ്ടാളെയും സംശയത്തോടെ മാറി മാറി നോക്കി. എന്റെ നോട്ടം കണ്ടിട്ടാവണം അതിലെ ഒരണ്ണം എന്നെ കണ്ടതും എന്നെ നോക്കി ചോദിച്ചു..

“ആരാ.. എന്താ വേണ്ടേ… ?”
അത് കേട്ടതും ഞാൻ ഒരു വെപ്രാളത്തോടെ, ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ചോദിച്ചു..

“ഈ വൈഗ ടീച്ചർ”.

“അതേ ഇവിടെയാണ് പഠിപ്പിക്കുന്നത്”.

“ഒന്ന് കാണാണമായിരുന്നു..”

“ടീച്ചർ 2 ബിയിൽ ഉണ്ട്. അങ്ങോട്ട് പൊയ്ക്കോള്ളൂ. ഇവിടന്നങ്ങോട്ടുള്ള മൂന്നാമത്തെ ക്ലാസ്. ടീച്ചർ അവിടെ കാണും..”
വിവാഹം കഴിഞ്ഞൂ എന്ന് തോന്നിക്കുന്ന ടീച്ചർ പറഞ്ഞു.

ഇപ്പൊ ഒരു കാര്യം മനസ്സിലായി. ഇവർ രണ്ടാളും അല്ല വൈഗ.. ഞാൻ മൂന്നാമത്തെ ക്ലാസും ലക്ഷ്യമാക്കി വരാന്തയിലൂടെ അവളെ കാണാനുള്ള തിടുക്കവുമായി ആകാംഷയോടെ നടന്നു. പോകുന്ന വഴികളിലെ സ്‌കൂളിന്റെ ചുമരിലെല്ലാം പല നിറത്തിലും ഉള്ള ചിത്രങ്ങൾ വരച്ചിരുന്നു. ഇന്ത്യയുടെ ഭൂപടം, അബ്‌ദുൽ കലാമിന്റെ ചിത്രവും മദർ തെരേസയുടെ ചിത്രവും പിന്നെയും ഒരുപാട് കാർട്ടൂണുകളും എല്ലാം. എല്ലാം കണ്ണിന് കുളിർമയേകുന്നതാണ്. പെട്ടന്നാണ് എന്നെ ഒന്ന് തട്ടിത്തെറുപ്പിച്ചു കൊണ്ട് ഒരു കൊച്ചു സുന്ദരകുട്ടൻ മുന്നോട്ട് ഓടി, ആ പറഞ്ഞ മൂന്നാമത്തെ ക്ലാസ്സിനു മുന്നിൽ പോയി നിന്നത്. ഞാനും അവന്റെ പിന്നാലെ പിടിച്ചു. മൂന്നാമത്തെ ക്ലാസെത്തിയതും ജനലിലൂടെ ഞാൻ കണ്ടു, ഒരു സാരി ഉടുത്തു കൊണ്ട് പുറം തിരിഞ്ഞു നിന്ന് കുട്ടികൾക്കു ക്ലാസ് എടുക്കുന്ന വൈഗയെ. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് പിൻവശം മാത്രമേ കാണാൻ പറ്റുന്നൊള്ളൂ. ഞാൻ ഒരു നിമിഷം ജനലിന്റെ അടുത്ത് നിന്നു. എന്തൊരു അംഗലാവണ്യം ആണ് അവൾക്ക്. പിന്നിലേക്ക് പിന്നി കെട്ടിയിരിക്കുന്ന മുടിയിൽ തുളസി കതിരും ചൂടി നിൽക്കുന്ന അവളെ കാണാൻ നല്ല ഭംഗി തോന്നി. ഞാൻ ക്ലാസ്സിന്റെ വാതിലിനടുത്തു വന്നു. എന്നെ തട്ടി തെറുപ്പിച്ചു ഓടിയ കുട്ടിയുടെ പിന്നിൽ നിന്നു. അപ്പോൾ അവൻ എന്നെ ഒന്ന് തല പൊക്കി നോക്കി. അപ്പോൾ ഞാൻ അവന്റെ തലയിൽ തലോടി ഒരു പുഞ്ചിരി സമ്മാനിച്ചു . എന്നിട്ട് ഞാൻ ക്ലാസിനു അകത്തേക്ക് നോക്കി കുറച്ചു ഉമിനീരും ഇറക്കി തൊണ്ടയനക്കി, വെപ്രാളത്തോടെയും ആകാംഷയോടെയും ഞാൻ വിളിച്ചു;

“ടീച്ചർ… ”
എന്റെ വിളി കേട്ടതും വൈഗ തിരിഞ്ഞു നിന്ന് എന്നെയും അവനെയും മാറി മാറി നോക്കി. അപ്പോൾ ഞാൻ വായും പൊളിച്ചു അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. എന്തൊരു അഴകാണു അവളെ കാണാൻ. മൂക്കിൽ കല്ലുള്ള മൂക്കുത്തിയും അണിഞ്ഞു, വാലിട്ടെഴുതിയ കണ്ണുകൾ, നെറ്റിയിൽ ചന്ദനക്കുറി, ശ്രീത്വം തുളുമ്പുന്ന മുഖവുമായി ഞങ്ങളെ നോക്കുന്ന അവളെ കാണാൻ വെള്ളാരം കല്ലിൽ കൊത്തിയെടുത്ത ശിൽപ്പം പോലെ തോന്നി എനിക്ക്. അമ്മ പറഞ്ഞത് എത്ര ശരിയാണ്. ഇവൾ ദേവത തന്നെയാ…..

“ആ എത്തിയോ.. എന്താ ഇത്ര വൈകിയത്. നിന്നോട് പറഞ്ഞിട്ടില്ലേ അപ്പൂ ക്ലാസ്സിൽ വരാൻ ഇത്ര വൈകരുതെന്ന്”.
അതും പറഞ്ഞു അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു ..
“നിങ്ങൾ മാതാപിതാക്കളാണ് ഇതെല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങളുടെ മകന്റെ മോഡൽ പരീക്ഷയിലെ മാർക്ക് കണ്ടതല്ലേ നിങ്ങൾ, എല്ലാത്തിലും എല്ലാ കുട്ടികളെക്കാളും ബാക്കിലാണ് ഇവൻ. ഒരാഴ്ച മുന്നേ നിങ്ങളുടെ ഭാര്യ വന്നപ്പോൾ പറഞ്ഞിരുന്നു, നിങ്ങൾ ഈ ആഴ്ച ഗൾഫിൽ നിന്നും വരുന്നെന്നും വന്നാൽ നിങ്ങളെ ഇവന്റെ കൂടെ ഇങ്ങോട്ട് പറഞ്ഞയക്കാമെന്നും. ഞങ്ങൾ പഠിപ്പിച്ചു വിട്ടാൽ മാത്രം പോരാ, നിങ്ങളും ശ്രദ്ധിക്കണം. ഈ പ്രായത്തിൽ കുട്ടികളുടെ ടീച്ചർമാർ അമ്മയും അച്ഛനും ആണ്. നിങ്ങളുടെ സ്നേഹത്തോടെ ഉള്ള ഇടപെടലിലൂടെ മാത്രമേ ഒരു നല്ല വിദ്യാർത്ഥിയെ ഉയർത്തി എടുക്കാൻ പറ്റൂ..”
വൈഗയുടെ വാക്കുകൾ കേട്ട അവനും ഞാനും അന്തം വിട്ട് വായും പൊളിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി. എന്നിട്ട് അവൻ പറഞ്ഞു ;

“ടീച്ചർ ഇത് എന്റെ….”
അത് പറഞ്ഞു മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല…

“നീ ഒന്നും പറയണ്ട. ഇത് നിന്റെ അച്ഛനാണെന്നല്ലേ. നീ ക്ലാസ്സിൽ പോയി ഇരിക്കൂ”.
വൈഗ അവനെ സ്നേഹത്തോടെ ശാസിച്ചു.. അത് കണ്ടപ്പോൾ .. ഞാൻ പറഞ്ഞു…

“ഹലോ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..ഞാൻ ഈ കുട്ടിയുടെ…” അപ്പോൾ അവൾ കൈ ഉയർത്തി എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ പറഞ്ഞു..

“നിങ്ങൾ ഇവന്റെ അച്ഛൻ ആണെന്നല്ലേ… ഇനിയെങ്കിലും ശ്രദ്ധിക്കുക..മനസ്സിലായോ പൊയ്കൊള്ളൂ…”

“അതല്ല… ഞാൻ… ”

“മനസ്സിലായി. പൊയ്കൊള്ളൂ.. ഇനി സംസാരിച്ചു നിന്നാൽ പീരിയഡ് ഇപ്പോൾ തീരും ok.. ”
അതും പറഞ്ഞു അവൾ ക്ലാസിന് അകത്തോട്ട് പോയി.. അപ്പോഴും എന്റെ അമ്പരപ്പ് മാറിയിട്ടില്ല.. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… അവൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.. ഞാൻ ആ കുട്ടിയുടെ അച്ഛനാണെന്നു അവൾ കരുതിയിരുന്നു… ആകെപ്പാടെ കല്ല് കടിയാണല്ലോ ദൈവമേ… ആ ചെക്കന്റെ കൂടെ പോയി നിന്നതാണ് അബദ്ധമായത്.. എന്നെ കണ്ടാൽ ആ ചെക്കന്റെ അച്ഛനാണെന്നു തോന്നുമോ.. അതിനുമാത്രം പ്രായം തോന്നിക്കുന്നുണ്ടോ എനിക്ക്. എന്റീശ്വരാ.. ഇനി ഇപ്പൊ എങ്ങനെയാണ് അവളോടൊന്നു സംസാരിക്കുക, ആകെ കുഴഞ്ഞല്ലോ. ഞാൻ മനസ്സിൽ പറഞ്ഞു ഓരോന്ന് ചിന്തിച്ചു അവിടെ നിന്ന എന്നെ അവൾ ക്ലാസിൽ നിന്നും നോക്കി.. അത് കണ്ട എനിക്ക് ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നി. എന്റെ ആദ്യത്തെ പെണ്ണ് കാണൽ കൊളമാക്കിയ അവനെ ഒന്ന് കണ്ണ് ഉരുട്ടി നോക്കി, വരാന്തയിൽ ആഞ്ഞു ചവിട്ടി ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. കാറും എടുത്ത് സ്‌കൂളിന് പുറത്ത് റൊട്ടിലോട്ട് ഇറങ്ങി. കാർ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്ത് ഞാൻ ചിന്തിച്ചു.. എന്നാലും എന്തൊരു അഹങ്കാരമാണ് അവൾക്ക്. ഞാൻ ആരാണന്നും എന്തിനാണ് വന്നെതെന്നും ഒന്നും ചോദിക്കാതെ, ഏതോ ഒരു ചെക്കന്റെ അച്ഛനാക്കിയിരിക്കുന്നു അവൾ എന്നെ. അവളെ വർത്തമാനവും മട്ടും ഭാവവും കണ്ടാലും കേട്ടാലും തോന്നും ഞാനാണ് ആ ചെക്കനെ കേട് വരുത്തിയതെന്ന്. BA ക്ക് പഠിപ്പിക്കുന്ന ടീച്ചറാണെന്നാ അവളുടെ വിചാരം ഞാൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു. ചിലപ്പോൾ പാവമായിരിക്കും എനിക്ക് തോന്നുന്നതായിരിക്കും എന്തായാലും അവളുടെ ഭംഗി അത് സമ്മതിക്കുക തന്നെ വേണം.. എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് അവൾക്ക് ഒരു പണി കൊടുത്തേ പറ്റൂ. ഇന്ന് ഞാൻ അവളെ കണ്ടിട്ടേ വീട്ടിലോട്ട് മടങ്ങൂ.. എങ്ങനെ അവളെ ഒന്ന് കാണാ.. അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ തെളിഞ്ഞത്.. ഞാൻ ഫോണെടുത്ത് വീണ്ടും അവളുടെ ഫോണിലോട്ട് ഡയൽ ചെയ്തു മറുതലക്കൽ ബെല്ല് അടിച്ചു തീരാറായതും അവൾ ഫോണ് എടുത്തു. പിന്നെ ഒരു കിളിനാദം പോലെ സ്വരവും വെച്ചു അവൾ ചോദിച്ചു….

“ഹലോ ആരാ….?”

“ഹലോ വൈഗയല്ലേ…”

“അതേ ആരാണ് വിളിക്കുന്നത് ?”

“ഇത് ഞാനാണ് വിഷ്ണു. മനസ്സിലായില്ലേ. ബാലൻ മാമയുടെ പെങ്ങളുടെ മകൻ… അച്ഛൻ വിളിച്ചു പറഞ്ഞില്ലായിരുന്നോ..?”

“അയ്യോ സോറി.. എനിക്ക് പെട്ടന്ന് മനസ്സിലായില്ല. ആ പറഞ്ഞിരുന്നു..ഇങ്ങോട്ട് സ്കൂളിലോട്ടല്ലേ വരുന്നത്..”

“അതേ അങ്ങനെയാണ് പറഞ്ഞിരുന്നത്. നമുക്ക് ഈ സ്കൂളിൽ വെച്ചു കാണുന്നത് ഒന്ന് മാറ്റി പിടിച്ചാലോ. സ്ക്കൂളിലൊക്കെ ആകുമ്പോ ഒരു പ്രൈവസി കിട്ടില്ല. അത് കൊണ്ട് നമുക്ക് പുറത്ത് എവിടെയെങ്കിലും വെച്ചു കണ്ടാലോ…?”

“അയ്യോ… ഇത് ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുവായിരുന്നു. എനിക്കും എന്തോ ഈ സ്കൂളിൽ വെച്ചു കാണുക എന്നൊക്കെ പറഞ്ഞപ്പോ ഒരു ചമ്മൽ പോലെ… ആട്ടെ മാഷ് എവിടെയാണ് ഇപ്പൊ നിൽക്കുന്നത്..?”

“ഞാൻ ടൗണിൽ ഉണ്ട്.. വൈഗ ഇങ്ങോട്ട് വരുമോ ? ഞാൻ ഇവിടെ അൽഫനാർ കോഫി ഷോപ്പിൽ ഉണ്ടാകും. ഇവിടെയാകുമ്പോൾ നമുക്ക് ഒരു ഫ്രീഡം കിട്ടും. നമുക്കൊരു കാപ്പിയെല്ലാം കുടിച്ചു റിലാക്സ് ചെയ്തു സാവധാനം സംസാരിക്കാം..”

“Ok ഞാൻ അങ്ങോട്ട്‌ വരാം…”

“OK thank you.. വൈഗ.. ഞാൻ ഇവിടെ ഉണ്ടാകും. പിന്നെ ഇപ്പൊ തന്നെ വരില്ലേ…?”

“ആ വരാം”.

” പിന്നെ ഇവിടെ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി. ok ”

“Ok”

ഹാവൂ സമാധാനമായി. അവളോട്‌ സംസാരിച്ചപ്പോൾ മനസ്സിനൊരു റിലാക്സേഷൻ ഉണ്ട്. ഉള്ളിലുള്ള ആ പുകച്ചിൽ അങ്ങ് മാറി.. ഇന്ന് എന്തായാലും അവൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരിക്കണം ഈ ദിവസം. ആഹ്‌ഹാ എന്നോടാ അവളുടെ കളി.. ഞാൻ മനസ്സിൽ പറഞ്ഞു..

ഞാൻ കോഫി ഷോപ്പിന്റെ പുറത്ത് അവൾ വരുന്നതും നോക്കി കാറിൽ തന്നെ ഇരുന്നു. ഒരു 20 മിനിറ്റിനുള്ളിൽ അവൾ വരികയും ചെയ്തു. അവൾ കോഫി ഷോപ്പിന്റെ മുന്നിൽ വന്നു നിന്ന് ബാഗ് തുറന്ന് ഫോണ് എടുത്തു. അത് കണ്ട ഞാൻ എന്റെ ഫോണ് സൈലന്റിലാക്കി ഇട്ടു . അപ്പോ അവളുടെ ഫോണ് വന്നു..

“ഹലോ വൈഗ എത്തിയോ ഇത്ര പെട്ടെന്ന്?”

“ആ എത്തി മാഷ് എവിടെയാ, ഷോപ്പിനകത്തുണ്ടോ..?”

“ഇല്ല വൈഗ. ഞാൻ ഒരു അര മണിക്കൂർ വൈകും. വൈഗ ഒരു കാര്യം ചെയ്യൂ അകത്തു കയറി ഒരു കാപ്പിയെല്ലാം കുടിച്ചു ഇരിക്കൂ. അപ്പോഴേക്കും ഞാൻ എത്താം. ഭയങ്കര ട്രാഫിക് ജാമാണ്‌ ഇവിടെ, അത് കൊണ്ടാണ് സോറി. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. “.

“ഇല്ല ഞാൻ വെയിറ്റ് ചെയ്യാം. ഞാൻ ഷോപ്പിന് അകത്തുണ്ടാകും. ഇവിടെ എത്തിയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ പുറത്തോട്ട് വരാം”.

“Ok thank you വൈഗാ..”

അവൾ ഫോൺ ഓഫ് ചെയ്ത് ടൗവൽ കൊണ്ട് മുഖം തുടച്ചു കോഫി ഷോപ്പിന്റെ അകത്തോട്ട് പോയി. അവൾ അകത്തോട്ട് പോയതും ഒരു അഞ്ച് മിനുട്ടിന് ശേഷം ഞാനും കോഫി ഷോപ്പിന്റെ അകത്തോട്ട് നടന്നു.. അപ്പോൾ ഞാൻ കണ്ടു അവൾ കോഫി ഷോപ്പിന്റെ വിന്റോയുടെ അടുത്തുള്ള ടേബിളിൽ ഇരിക്കുന്നത്.. ഞാൻ അവളിരിക്കുന്ന ടേബിളിന്റെ രണ്ട് ടേബിൾ അപ്പുറം അവൾക്ക് മുഖാമുഖം ആയി ഇരുന്നു. എന്നിട്ട് ഒരു കൂൾ കോഫിക്ക് ഓർഡർ കൊടുത്തു… എന്നിട്ട് പതിയെ എണീറ്റ്‌ സ്‌കൂളിൽ നിന്നും കണ്ട ആ കുട്ടിയുടെ അച്ഛനായി അവളുടെ അടുത്തേക്ക് ചെന്നു. പരിചയപെടാൻ അവളുടെ അടുത്തെത്തിയതും ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“ഹലോ ടീച്ചർ മനസ്സിലായോ..?”

എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“പിന്നെ മനസ്സിലാവാതെ. ഇപ്പൊ രാവിലെ അല്ലെ നമ്മൾ കണ്ടത് ? അങ്ങനെ പെട്ടന്ന് മറക്കുന്ന ആളല്ല ഞാൻ.. ഇരിക്കൂ..”

“Thank you.. ടീച്ചർ എന്താ ഇവിടെ ? ക്ളാസ്സില്ലെ.. അതോ ടീച്ചറിന്റെ ക്ലാസ്സ് കഴിഞ്ഞോ.. ?”

“ഇല്ല.. ഞാൻ ഒരാളെ കാണാൻ വന്നതാ. ഇവിടെ എത്തിയപ്പോഴാണ് ആള് വരാൻ ഒരു അരമണിക്കൂർ വൈകും എന്ന് അറിഞ്ഞത്.. ”

“ഐ സീ… എന്നാ നമുക്കോരോ കോഫി കഴിച്ചാലോ..?”

“അയ്യോ.. വേണ്ട… നിങ്ങൾ കഴിച്ചോളൂ… ഞാൻ പിന്നെ കഴിച്ചോളാം…”

“അത് പറ്റില്ല. നമ്മൾ പരിചയപെട്ട സ്ഥിതിക്ക് ഒരു കോഫി കുടിച്ചേ പറ്റൂ. ഈ കാത്തിരിക്കുന്ന ആൾ ടീച്ചർക്ക് അത്രക്കും വേണ്ടപ്പെട്ട ആളാണെന്ന് തോന്നുന്നു. കണ്ടിട്ട് അയാളുടെ കൂടെ കോഫി കുടിക്കാൻ ഇരിക്കാണെന്നു തോന്നുന്നു..”

അത് കേട്ട അവൾ ഒരു പരവേശത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി. ഇനി ഇപ്പൊ ഒന്നും മറച്ചു വെക്കുന്നില്ല സത്യത്തിൽ ഇന്ന് എന്റെ പെണ്ണ് കാണലാണ്. അതിനാണ് ഇവിടെ വന്നത്. ആ ആളെയാണ് ഈ വെയ്റ്റ് ചെയ്തു ഇരിക്കുന്നത്”.

“ഓഹോ കൺഗ്രാറ്റ്‌സ്.. എന്തായാലും ഇന്ന് ഈ മുഹൂർത്തിന് സാക്ഷിയായതിൽ ഞാനും സന്തോഷിക്കുന്നു.. അപ്പൊ എന്തായാലും എന്റെ വക ഒരു കോഫി കുടിച്ചേ പറ്റൂ. പിന്നെ വുഡ്ബി വന്നതിന് ശേഷം നിങ്ങൾ രണ്ടാളും റൊമാന്റിക് ടച്ചുള്ള കാപ്പിചീനോ തന്നെ കഴിച്ചോളൂ.. എന്താ ?”

“Ok. ഇനി നിങ്ങളുടെ ക്ഷണം സ്വീകരിച്ചില്ലന്നു വേണ്ട പറഞ്ഞോളൂ, എനിക്കും ഒരു കോഫി”.

അത് കേട്ടതും ഞാൻ ഒരു കൂൾ കോഫിക്കും കൂടി ഓർഡർ. കൊടുത്തു…

“സോറി ഞാൻ രാവിലെ കുറച്ചു റഫായി സംസാരിച്ചു ഒന്നും വിചാരിക്കരുത്. അത് അപ്പുവിനോട് ഉള്ള ഇഷ്ട്ടം കൊണ്ടാ. നല്ലോണം പഠിച്ചിരുന്ന കുട്ടിയായിരുന്നു അവൻ. ആ അവൻ ഓരോ ദിവസം പിന്നോട്ട് പോകുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു. അത് കൊണ്ടാണ് അങ്ങനെ സംസാരിച്ചത്.. ഒരിക്കൽ കൂടി സോറി…”

അവളുടെ ആ വാക്കുകളിലെ ക്ഷമാപണം അവളുടെ മേലുള്ള എല്ലാ ദേഷ്യവും എന്നിൽ നിന്നും മായിച്ചു കളഞ്ഞു.. ഇപ്പൊ എന്തോ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി. ഇവൾ സൗന്ദര്യത്തിൽ മാത്രം അല്ല മുന്നിൽ, നല്ല മനസ്സിലും ഇവൾ മുന്നിലാണ് എന്ന് എനിക്ക് മനസ്സിലായി…അപ്പോഴേക്കും ഓർഡർ ചെയ്ത കോഫി എത്തി. ഞാൻ കുറച്ചു കുടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു…

“ഇറ്റ്സ് ഒക്കെ.. ഞാൻ അത് അപ്പോഴേ വിട്ടൂ.. ഒരു ടീച്ചർ പറയുന്നതെ നിങ്ങളും പറഞ്ഞോള്ളൂ. നിങ്ങൾക്ക് അതിനുള്ള അവകാശം ഉണ്ട്. ആട്ടെ ഈ കാത്തിരിക്കുന്ന കക്ഷിയെ മുന്നേ കണ്ടിട്ടുണ്ടോ..?”

“ഇല്ല. കണ്ട ഓർമയില്ല. ഞങ്ങൾ കുറച്ചകന്ന ബന്ധുക്കാരും ആണ്.. ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ലെന്നെ ഉള്ളൂ. അദ്ദേഹം വിദേശത്തായിരുന്നു, ഇന്നലെ ഇവിടെ ലാന്റ് ചെയ്തതേ ഉള്ളൂ. പക്ഷെ വീട്ടുകാരെ എല്ലാം കണ്ടിട്ടുണ്ട് അവർ എന്നെയും. സത്യത്തിൽ ഞങ്ങളുടെ വിവാഹം ഏകദേശം ഉറച്ചതാണ്..”

അതു കേട്ട ഞാൻ ഒരു ഒളികണ്ണാലെ അവളെ നോക്കി, ഒരു കള്ള ചിരിയോടെ ചോദിച്ചു…

“അതെങ്ങനാടോ നിങ്ങൾ തമ്മിൽ കാണാതെ ഉറപ്പിച്ചത്. നിങ്ങൾ കണ്ടതിന് ശേഷമല്ലേ.. ഉറപ്പിക്കേണ്ടത്..”

അത് കേട്ട അവൾ ഒരു കള്ള ചിരിയോടെ പുഞ്ചിരിച്ചു ഒരു ചമ്മലോടെ പറഞ്ഞു.

“അത്.. ഞങ്ങൾ നേരിൽ കണ്ടിട്ടില്ലന്നേ ഉള്ളൂ പക്ഷെ എന്നാലും എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ സൗന്ദര്യത്തെ അല്ല സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയാണ്… ഇപ്പഴത്തെ എന്റെ പേടി അദ്ദേഹത്തിന് എന്നെ ഇഷ്ടമാകുമോ എന്നാ.. ഞാൻ ഇപ്പൊ ആ ടെൻഷനിലാ..”

അത് കേട്ടതും എന്റെ മനസ്സും കണ്ണും നിറഞ്ഞു. പിന്നെ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. നിനക്ക് എന്നോടുള്ള ഇഷ്ട്ടത്തെക്കാളും ഒരു നൂറ് മടങ്ങു എനിക്ക് നിന്നോട് ഇഷ്ട്ടമാണ് വൈഗാ.. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെയായി. എനിക്ക് മാനത്ത് നിൽക്കുന്ന അമ്പിളി അമ്മാവനെ കയ്യിൽ കിട്ടിയ പോലെ തോന്നി .. അവൾ എന്നെ ഇഷ്ടമാണെന്നു പടഞ്ഞപ്പോൾ തന്നെ, എന്റെ മനസ്സിൽ കതിർ മണ്ഡപവും താലിയും പൂമാലയും കൊട്ടും കുരവയും എല്ലാം ഉണ്ടായിരുന്നു. ഇനിയും ഇവിടെ ഇരുന്നാൽ ശരിയാവില്ല പെട്ടന്ന് വിഷ്ണുവാകണം. ഈ നാടകം അവസാനിപ്പിക്കാൻ സമയമായി, ഞാൻ മനസ്സിൽ പറഞ്ഞു . ഞാൻ ഒരു കള്ളച്ചിരിയാലെ പറഞ്ഞു;

“അപ്പൊ കാണാതെ തന്നെ ടീച്ചർ അദ്ദേഹത്തെ ഭാവി വരാനായി മനസ്സിൽ കുടിയിരുത്തി പൂജിച്ചു എന്നു സാരം.. എന്തായാലും നിങ്ങളുടെ ഈ കണ്ണ് പൊത്തി പ്രണയം കേൾക്കാൻ നല്ല രസമുണ്ട് ഇൻഡ്രസ്റ്റിങ്.. എനിവേ.. ഗുഡ് ലക്ക്.. അഡ്വാൻസായി എന്റെ വിവാഹം ആശംസകൾ.. എന്നാൽ ടീച്ചർ വെയ്റ്റ് ചെയ്യൂ. ഞാൻ ഇറങ്ങുന്നു… ഞാൻ അവൾക്ക് കൈ കൊടുത്തു എണീറ്റു. അവളുടെ മൊബൈൽ നമ്പറും ഞാൻ വാങ്ങി. എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ വിളിക്കാനാണെന്നും പറഞ്ഞു കൊണ്ട്.

“Thank you.. പരിചയപെട്ടതിൽ സന്തോഷം… പിന്നെ അവൾ ചോദിച്ചു… അല്ലാ പേരു പറഞ്ഞില്ലാ..”

“ഒരു പേരിൽ എന്ത് ഇരിക്കുന്നു ടീച്ചറേ…? പേര് മറ്റുള്ളവർക്ക് നമ്മളെ തിരിച്ചറിയാനുള്ള വെറും ഒരു ഐഡൻറ്റി അല്ലെ… അപ്പൊ ഗുഡ് ബൈ…”
അതും പറഞ്ഞു… ഞാൻ പുറത്തേക്ക് വന്നു. പുറത്തേക്ക് പോരുന്ന വഴിയിൽ വെയിറ്ററുടെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. കയ്യിൽ ഒരു സാധനം കൊടുത്തു. അയാളുടെ കൈയിൽ നിന്നും അയാളുടെ മൊബൈലും വാങ്ങി ഞാൻ പുറത്തിറങ്ങി. കാറിൽ കയറി അവളെ വിളിച്ചൂ.

“ഹലോ വൈഗാ ഞാൻ എത്തി… എവിടെ ഷോപ്പിന് അകത്തുണ്ടോ…?”

എന്റെ സ്വരം കേട്ടതും അവൾ ആകാംഷയോടെ പറഞ്ഞു..

“അതേ അകത്തുണ്ട്.. ഞാൻ പുറത്തോട്ട് വരാം..”

“വേണ്ട വൈഗാ.. ഞാൻ അകത്തോട്ട് വന്നോളാം “.

പിന്നെ ഞാൻ വെയിറ്ററുടെ മൊബൈലിൽ അവളെ വിളിച്ചു.

“ടീച്ചറെ ഇത് ഞാനാണ് “.

“ആ പറയൂ എന്താ വിളിച്ചത് ?”

“അല്ല ഒന്നുമില്ല ഇത്രത്തോളം പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും ഗിഫ്റ്റ് തരണ്ടേ.. പിന്നെ തരാൻ പറ്റിയില്ലെങ്കിലോ.. അത് കൊണ്ട് ഞാൻ ആ വെയിറ്ററുടെ കയ്യിൽ ഒരു ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്. അത് അയാൾ ഇപ്പൊ നിങ്ങൾക്ക് കൊണ്ട് തരും ok.. അപ്പൊ ശരി….”

ഫോൺ കട്ടായതും വൈഗയുടെ അടുത്തോട്ട് വെയ്റ്റർ വന്നു, ഒരു ചെറിയ ബോക്‌സ് അവളുടെ കയ്യിൽ കൊടുത്തു.. അവൾ അയാൾക്ക്‌ ഒരു പുഞ്ചിരി സമ്മാനിച്ചു അത് വാങ്ങി. എന്നിട്ട് ബോക്‌സ് തുറന്നു. അപ്പോൾ അതിൽ അവൾക്ക് ഒരു ലെറ്റർ മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ. ആ ലെറ്റർ എടുത്തു അവൾ നിവർത്തി… അതിൽ എഴുതിയത്…

“ഹലോ വൈഗാ ഞാൻ വിഷ്ണുവാണ്. എന്റെ പെണ്ണ് കാണൽ കഴിഞ്ഞു.. എനിക്ക് നിന്നെ ഇഷ്ടമായി.നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ അച്ഛനാക്കി ശാസിച്ചു ഉപദേശിച്ചു. ഇപ്പൊ അതിന്റെ പേരിൽ ക്ഷമാപണവും നടത്തി. അതിലൂടെ തന്നെ നിന്റെ സ്നേഹവും ജീവിതത്തോടുള്ള ഉത്തരവാദിത്തവും മനസ്സിലായി. അതിലുപരി എന്നെ കാണാതെ തന്നെ ആ മനസ്സിൽ കൊണ്ട് നടന്നു സ്നേഹിച്ച നിന്നെ എങ്ങനെയാണ് വൈഗ ഇഷ്ടമല്ലാന്നു പറയുന്നത്. എനിക്ക് ഇഷ്ടമാണ് വൈഗാ നിന്നെ. എനിക്ക് വേണം വൈഗാ നിന്നെ ..
I love you വൈഗാ …..”

ലെറ്റർ വായിച്ചു തീർന്നതും വൈഗ ലെറ്ററും നെഞ്ചോട് ചേർത്ത് പിടിച്ചു ബാഗും എടുത്ത് പുറത്തേക്ക് ഓടി. പുറത്ത് എത്തിയതും അവൾ ആകാംക്ഷയോടെ വിഷ്ണുവിനെ കാണാനുള്ള തിടുക്കവുമായി നാല് പാടും നോക്കി. അത് കണ്ട വിഷ്ണു. കാറിന്റെ ഫ്രണ്ടിലെ വലത് സൈഡിലെ ഗ്ലാസ്സ് താഴ്ത്തി വൈഗയോട് ചോദിച്ചു…..

“ആരെയാണ് ടീച്ചറെ ടീച്ചർ തിരയുന്നത്. എന്നെയാണോ…. ?”
അപ്പോഴാണ് വൈഗ വിഷ്ണുവിനെ കണ്ടത്. അവനെ കണ്ടതും അവളുടെ മുഖത്ത് ഒരു ചമ്മലോടെ ഉള്ള ചിരി വിഷ്ണു കണ്ടു. പിന്നെ അവൾ ഒരു മന്താര ചിരിയോടെ. വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു.

“അപ്പൊ വിഷ്ണുവേട്ടൻ എന്നെ ഇത്രയും നേരം പറ്റിക്കുകയായിരുന്നു അല്ലേ…?”
ഒരു പുഞ്ചിരിയോടെ വൈഗ ചോദിച്ചു.

വൈഗയുടെ വിഷ്ണുവേട്ടൻ എന്ന വിളി, വിഷ്ണുവിന് എവിടക്കെയോ അത് കൊണ്ടു…

“അല്ല പിന്നെ പറ്റിക്കാണ്ട്… നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ അച്ഛനാക്കിയതും പോരാ… എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തരാത്ത നിനക്ക് ഇങ്ങനത്തെ ഒരു പണിയെങ്കിലും തരേണ്ടേ..?”

“എന്തായാലും വിഷ്ണുവേട്ടന്റെ ഈ പ്രയോഗം കൊള്ളാം.. ഇതിൽ ഞാൻ ശരിക്കും വീണു”.

“അപ്പൊ. പിന്നെ ഇതങ്ങു ഉറപ്പിക്കാം അല്ലെ… ?”
ഞാൻ ഒരു കള്ള കാമുകന്റെ ചിരിയോടെ ചോദിച്ചു….അത് കേട്ട അവൾ തല താഴ്ത്തി പുഞ്ചിരിയോടെ പറഞ്ഞു…

“എനിക്ക് സമ്മതം…വിഷ്ണുവേട്ടനും സമ്മതമല്ലേ…..?”

“നിനക്ക് സമ്മതമാണെങ്കിൽ എനിക്ക് നൂറു വട്ടം സമ്മതം..”.
അത് വിഷ്ണു തുറന്ന ചിരിയാലെ സ്വരം ഉയർത്തിയാണ് പറഞ്ഞത്…

അത് കേട്ട അവളുടെ കണ്ണെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞു…അത് കണ്ട വിഷ്ണു അപ്പുറത്തെ സൈഡിലെ ഡോർ തള്ളി തുറന്നുകൊണ്ട് പറഞ്ഞു……

“എന്നാ പോയാലോ നമുക്ക്…?”
അത് കേട്ട വൈഗ ആകാംഷയോടെ ചോദിച്ചു;

“എങ്ങോട്ട്…?”

“നീ പേടിക്കണ്ട.. വേറെ എവിടേക്കും അല്ല. നിന്റെ വീട്ടിലോട്ട് ഞാൻ തന്നെ ആക്കി തരാം…ഇങ്ങു കയറടി ടീച്ചറെ..” വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കാറിന്റെ ഉള്ളിലേക്കിട്ടു.. വിഷ്ണുവിന്റെ സ്പർശനം ഏറ്റതും, വൈഗയുടെ ശരീരത്തിലൂടെ കൊള്ളിയാൻ മിന്നിമറഞ്ഞു. അതിന്റെ പ്രതിഫലനം വിഷ്ണു കാണുന്നുണ്ടായിരുന്നു.

“അപ്പൊ കാപ്പിച്ചീനോ..? അല്ലെങ്കിൽ ഇനി എന്തിനാ കാപ്പിച്ചീനോ.. അതിനെക്കാളും മധുരമുള്ള കലാലയത്തിൽ രാജകുമാരിയെ എല്ലേ എനിക്ക് കിട്ടിയത് അല്ലെ വൈഗാ….?”
എന്നിട്ട് ഒരു കണ്ണ് ചിമ്മികൊണ്ട് ഒരു നിറഞ്ഞ ചിരിയാലെ വിഷ്ണു പറഞ്ഞു……..
“എന്നാ പോകാം രാജകുമാരി….”
അതും പറഞ്ഞു വിഷ്ണു കാർ മുന്നോട്ട് എടുത്തു………………………..

#രചന…… ശുഭം…..

#ഫൈസൽ_കണിയാരി..

#കുറ്റിപ്പുറം…

ഇന്നത്തെ കാലത്തു അങ്ങനെയുള്ള ഒരു കുട്ടിയെ എവിടെയും കിട്ടില്ല. പഠിത്തവും നിർത്തി ഭർത്താവിന്റെ

സ്ത്രീധനം
——————

“മാളു… നേരം ഒരുപാടായി.. എഴുന്നേൽക്ക്.. അച്ഛൻ ഉമ്മറത്തിരുന്ന് പിറുപിറുക്കാൻ തുടങ്ങീട്ടുണ്ട്”

രാഹുൽ കട്ടിലിൽ ഇരുന്ന് മാളുവിനെ തട്ടി വിളിച്ചു. വിവാഹം കഴിഞ് ഇതാദ്യമായാണ് മാളു ഇത്രയും നേരം വൈകി എഴുന്നേൽക്കുന്നത്. കണിശക്കാരനായ അച്ഛൻ വേണു മരുമകൾ എഴുന്നേൽക്കാൻ നേരം വൈകിയതിന് ഭാര്യ സുലോചനയോട് പിറുപിറുക്കാൻ തുടങ്ങി. അച്ഛനെ ഭയന്ന് ജീവിക്കുന്ന മകൻ രാഹുൽ മാളുവിനെ എഴുന്നേൽപ്പിക്കാതെ റൂമിൽനിന്നും വരാനും പറ്റാതെ നിന്നു.

പതിവ് ദിനങ്ങളിൽ മാളു ഉമ്മറത്ത് കത്തിച്ചുവെക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് ആ വീട് ഉണരാറുള്ളത്. ഇന്നിപ്പോ മാളുവിന്റെ സാന്നിദ്ധ്യം ഉമ്മറത്ത് എത്തിയിട്ടില്ല. ചാരു കസേരയിൽ പത്രവും പിടിച്ചു മുഖം കനപ്പിച്ച് അച്ഛന്റെ ഇരുപ്പ് കണ്ടാലറിയാം ആ മനസ്സിൽ എന്താണെന്ന്.

“അതേ.. എനിക്കിനി ഒട്ടും വയ്യാട്ടാ ഇവിടിങ്ങനെ പണിയെടുക്കാൻ.. കാലിലെ നീര് കൂടിക്കൂടി വരികയാ. എനിക്കൊരുകൂട്ടിന് മോനെകൊണ്ട് കെട്ടിക്കണം. വേഗം രാഹുലിന് പെണ്ണുനോക്കണം”
എന്ന് ഭാര്യ സുലോചന പറഞ്ഞതുകേട്ടപ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇതുപോലൊരു ഇരുപ്പ് ഇരുന്നതാ. അതന്ന് ഭാര്യയോടുള്ള ദേഷ്യമാണോ അതോ ഒരു ജോലി കണ്ടെത്താതെ നിൽക്കുന്ന തന്റെ മകനെ സ്വന്തം പോക്കറ്റിൽ നിന്നും പൈസ ചിലവാക്കി കെട്ടിക്കേണ്ട അവസ്ഥ ഓർത്തുള്ള വെപ്രാളമോ.. അറിയില്ല..

ഭാര്യയുടെ വാക്കിനെ മാനിച്ച് വേണുവും അനിയനും നാനാ ദിക്കിലേക്കും പെണ്ണ് തിരഞ്ഞു നടപ്പിലായി. ബ്രോക്കറിന് പൈസ കൊടുത്തു കൊടുത്തു അവസാനം ബ്രോക്കർ സ്വന്തമായൊരു ബൈക്ക് വാങ്ങി എന്ന് അറിഞ്ഞപ്പോൾ വേണു പിന്നെ ബ്രോക്കറോടൊത്തുള്ള യാത്ര മതിയാക്കി സ്വയം പെണ്ണ് തിരഞ്ഞു നടന്നുതുടങ്ങി.

ആ അമ്മയുടെ പുണ്ണ്യമെന്നോണം ഒരു പെണ്ണിന്റെ ജാതകം ഒത്തു. പെൺകുട്ടി ഇരുനിറം, ചെറിയ വീട്.. എങ്കിലും തൊലി വെളുത്ത രാഹുലിന്റെ മനസ്സും വെളുത്തതുകൊണ്ട് അവളെ മതിയെന്ന് രാഹുൽ പറഞ്ഞു. സ്ത്രീധനം അധികമൊന്നും തരാനില്ലാന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞപ്പോൾ വേണു എടുത്തുചാടി പറഞ്ഞു..
“ഞങ്ങൾക്ക് ഈ കുട്ടിയെ ഒന്ന് ഇറക്കി തന്നാൽ മാത്രം മതി. ഒരു പണ്ടവും പണവും വേണ്ടാ” എന്നും.

അതുകേട്ട് മനം നിറഞ്ഞ പെൺകുട്ടിയുടെ അച്ഛൻ സന്തോഷത്തോടെ സമ്മതിച്ചു. അധികം വൈകാതെ രാഹുലും മാളുവും തമ്മിലുള്ള വിവാഹം നടന്നു. വിവാഹം കഴിഞ്ഞു വൈകാതെ രാഹുലിന് വിദേശത്ത് ഒരു ജോലി കിട്ടി അങ്ങോട്ട് പോയി. മാളു തന്റെ പഠനം നിർത്തി രാഹുലിന്റെ വീട്ടിൽ നല്ലൊരു മരുമകളായി ജീവിച്ചു

നേരത്തെ എഴുന്നേൽക്കുന്ന മാളു വീട്ടിലെ സകല ജോലികളും നേരത്തെ ചെയ്തതീർക്കും. ബാക്കിയുള്ള സമയത്തും മാളു വീട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ സുലോചനക്ക് മാളുവിനെ ഒത്തിരി ഇഷ്ട്ടമായി. എന്തും കണ്ടറിഞ്ഞു ചെയ്യുന്നവൾ. അവരുടെ വീടിന് ഇപ്പൊ എന്തെന്നില്ലാത്ത വെളിച്ചവും ഐശ്വര്യവും കൈവന്നു. സുലോചനക്ക്‌ വയ്യാതെ വീട് വൃത്തിയാക്കലും മറ്റും ഇല്ലായിരുന്നു. മാളു വന്നു കയറിയതിൽ പിന്നെ അതെല്ലാം അവൾ തന്നെ ചെയ്തു. ഒരുനേരം പോലും വെറുതെ ഇരിക്കാറില്ല.

അച്ഛൻ വേണു പ്രഷറിന് ഗുളിക കഴിക്കാറുണ്ട്. കഴിക്കേണ്ട സമയം ആയാൽ വേണു പറയാതെതന്നെ മാളു ഒരു ഗ്ലാസ് വെള്ളവും ഗുളികയും വേണുവിന്റെ അടുത്ത് എത്തിച്ചിരിക്കും. മുട്ടിന് താഴേക്ക് ഇടക്ക് നീരുവന്ന് വീർക്കാറുള്ള സുലോചനയുടെ കാലുകൾ മാളുവാണ് ഇപ്പോൾ കുഴമ്പും തൈലവും ഇട്ടു ഉഴിയാറുള്ളത്. അപ്പോഴൊക്കെ മാളുവിന്റെ തലയിൽ തലോടി സുലോചന പറയാറുണ്ട്..
“നീയെനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം മോൾ തന്ന്യാ”.

ദിവസങ്ങൾ കഴിഞ്ഞു.
വേണുവിന്റെ അനിയൻ ദിവാകരന്റെ മകന് വിവാഹം ആയി. വലിയ ഒരു വീട്ടിൽ നിന്ന് 75 പവനും ഒരു കാറും ആ പയ്യന് ആ പെണ്ണിന്റെ വീട്ടുകാർ കൊടുത്തു. പെൺകുട്ടിയാണേൽ നല്ല ചൊകചൊകാന്ന് ഇരിക്കുന്നു. കല്യാണപ്പന്തലിൽ വേണുവിന്റെ നോട്ടം പെൺകുട്ടിയിൽ മാത്രമായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വേണു സുലോചനയോടായ് പറഞ്ഞു.

“എന്റെ മോൻ ഇവനെക്കാൾ എത്രയോ ഭംഗിയുണ്ട്. എന്നിട്ട് കിട്ടിയത് ഒരു കരികൊള്ളിയെ. ത്ഫൂ.!!

വേണുവിന്റെ മനസ്സിലെ സ്വാർത്ഥ ചിന്തകൻ പുറത്തുവന്നു. അന്നുമുതൽ വേണു മാളുവിനോട് അകൽച്ച കാണിച്ചു. മാളു കൊണ്ടുവന്ന ഗുളിക കഴിക്കാറില്ല. മാളുവിനെ കാണുമ്പോൾ പുച്ഛിക്കുന്ന മുഖവുമായി വേണു തല തിരിക്കും. ഇതെന്താ മറിമായം എന്നറിയാതെ മാളു ആലോചിക്കും. പിന്നീട് വേണു റൂമിൽ വേണു സുലോചനയോട് തലയണമന്ത്രം ചൊല്ലിത്തുടങ്ങി.

“ഹും.. എന്റെ അനിയന്റെ മോൻ നമ്മുടെ മോന്റെ അത്ര ഭംഗിയുണ്ടോടി? നമ്മുടെ മോന്റെ അത്ര ശമ്പളം ഉണ്ടോടി? എന്നിട്ടും അവന് കിട്ടിയ പെണ്ണിനേയും വീട്ടുകാരെയും സ്ത്രീധനവും ഒന്ന് നോക്ക്യേ.. ഇവിടൊന്നു കേറി വന്നിട്ടുണ്ടല്ലോ അടുക്കളയിലെ മല്ലുപോലെയുള്ളതൊന്ന്. അവരുടെ കയ്യിൽ ഒന്നുമില്ലത്രേ. ത്ഫൂ.. ഏത് നേരത്താ ദൈവമേ എനിക്ക് ഈ കുരുപ്പിനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്”

“ദേ മനുഷ്യാ ആ പെൺകുട്ടി അപ്പുറത്തുണ്ട്. കേൾക്കണ്ടാ.”

“കേട്ടാൽ എനിക്കെന്താ ഉള്ളതുതന്നെയല്ലേ പറഞ്ഞത്. അർഹതപ്പെടാത്തത് ആഗ്രഹിക്കാൻ പാടില്ല. അവർക്ക് അന്ന് തോന്നണമായിരുന്നു നമ്മളെപ്പോലെ ഉള്ള വലിയ കുടുംബത്തേക്ക് ബന്ധം ചേരില്ലാന്ന്.”

“അതിന് നിങ്ങൾ തന്നെയല്ലേ മനുഷ്യ അവളെ മാത്രം ഇറക്കിത്തന്നാൽ മതിയെന്നും പൊന്നും പണവും വേണ്ടാന്നോക്കെ പറഞ്ഞത്. എന്നിട്ടിപ്പോ അവരെയാണോ കുറ്റപ്പെടുത്തുന്നത്.”

“ഞാൻ അങ്ങനെ പലതും പറയും. അതെന്ന് വെച്ച് അവർ സ്ത്രീധനം കുറക്കാൻ പാടുണ്ടോ.”

“ആ എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് വേണ്ടേൽ മോനെ നാട്ടിലോട്ട് വിളിച്ചുവരുത്തി എന്താന്നുവെച്ചാൽ തീരുമാനിച്ചോ. ഞാനൊന്നിനും ഇല്ല്യ”

“ആഹ് അത് തന്നെയാ ചെയ്യാൻ പോകുന്നത്. എന്റെ മോന് നല്ല ചാമ്പക്ക പോലെയുള്ള ഒരു പെണ്ണിനെ കണ്ടെത്തും ഞാൻ. നോക്കിക്കോ നീ”

ഇതെല്ലാം കേട്ട് കണ്ണുനീർ വാർത്ത് കയ്യിൽ വെള്ളത്തിന്റെ ജഗ്ഗുമായി മാളു അവിടെനിന്നു.

കുറച്ചുനാളത്തെ ഇടവേള കഴിഞ്ഞു രാഹുൽ നാട്ടിൽ മടങ്ങിയെത്തി. പോകുമ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ വീട്ടിൽ ഉള്ളതെന്ന് രണ്ടുദിവസത്തിനുള്ളിൽ തന്നെ രാഹുലിന് മനസ്സിലായി. രാഹുൽ കാര്യം മാളുവിനോട് ചോദിച്ചെങ്കിലും മാളു ഒന്നും പറഞ്ഞില്ല. അച്ഛനോട് ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് രാഹുൽ അച്ഛന്റെ അടുത്തും ചോദിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞു അച്ഛൻ തന്നെ രാഹുലിന്റെ അടുത്തുവന്നു പറഞ്ഞു.

“മോനെ നമ്മൾ പേരുകേട്ട തറവാട്ടുകാരാണ്. അച്ഛന് ഈ നാട്ടിലെ വില മോന് അറിയുന്നതല്ലേ. അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കണം. ഞാനായിട്ട് നിനക്ക് കണ്ടെത്തിതന്ന നിന്റെ ഭാര്യയെ നീ ഒഴിവാക്കി വേറെ നല്ല കുടുംബത്തിൽനിന്നും കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയെ നീ വിവാഹം കഴിക്കണം. അല്ലെങ്കിൽ അച്ഛന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ പറ്റാതാകും. നമ്മുടെ നിലക്കും വിലക്കും ചേർന്ന ബന്ധമല്ല ഇത്. അതുകൊണ്ട് നമുക്കിത് അവസാനിപ്പിക്കാം.”

ഇന്നുവരെ അച്ഛന്റെ വാക്കുകൾക്ക് എതിർത്തൊരു മറുപടി പറയാത്ത രാഹുൽ സ്വന്തം ജീവിതത്തിന്റെ കാര്യത്തിലും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത മനുഷ്യനായിമാറി. ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കാൻ മുതിർന്ന രാഹുൽ കണ്ടത് മുഖം പൊത്തിപിടിച്ചു അകത്തേക്ക് ഓടിയ മാളുവിനെയാണ്. രാഹുൽ മാളുവിന്റെ അടുത്തേക്ക് ചെന്നു.

“മോളെ മാളു.. ഞാൻ”

“വേണ്ട ഏട്ടാ.. ഒന്നും പറയേണ്ട.. അച്ഛൻ പറഞ്ഞതാ ശരി. അച്ഛന്റെ പേരിനും പ്രൗഢിക്കും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുമായുള്ള ബന്ധം ചേരില്ല. നമ്മൾ അധികമൊന്നും ജീവിച്ചില്ലല്ലോ. അച്ഛൻ പറഞ്ഞപോലെ ചെയ്യാം. അല്ലെങ്കിൽ അച്ഛന്റെ ഉള്ളിൽ ഞാൻ ഇത്രയും വലിയൊരു കരടായി ഇവിടെ കഴിയേണ്ടിവരും. അതുവേണ്ടാ. നമുക്ക് പിരിയാം. എന്തായാലും ഏട്ടൻ എന്നെ ഉപേക്ഷിച്ചാലും ഈ മാളു വേറെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാനൊന്നും പോണില്ല. ഏട്ടന് വേണ്ടി അച്ഛൻ നല്ലൊരു പെണ്ണിനെ കണ്ടെത്തി തരും. ആ കുട്ടിയെ വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കണം.”

“നീയെന്തൊക്കെയാ മാളു പറയുന്നത്. അച്ഛൻ അങ്ങനെ ഓരോന്നും പറഞ്ഞെന്നുവെച്ചു നീ കാര്യമാക്കേണ്ട ആവശ്യമില്ല”

രാഹുലിന്റെ വാക്കുകൾ മുഴുവൻ കേൾക്കാതെ മാളു കണ്ണുകൾ തുടച്ചു റൂമിലേക്കോടി.

പിറ്റെന്നാൾ കയ്യിൽ രണ്ട് ബാഗുമായി റൂമിൽ നിന്നും വരുന്ന മാളുവിനെക്കണ്ട രാഹുൽ അവളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു. അന്നേരം അച്ഛന്റെ മുഖം കണ്ട് രാഹുൽ ആ പിന്തിരിപ്പിക്കലിൽ നിന്നും പിൻവാങ്ങി. ‘അമ്മ അടുക്കളയിൽനിന്നും മോളെ എന്ന് വിളിച്ചു അടുത്തുവന്നപ്പോൾ അമ്മയുടെ വലതു കൈ പിടിച്ചു അച്ഛൻ അതിനും തടസ്സം നിന്നു. അവസാനം നിറഞ്ഞൊഴുകിയ കണ്ണുകളുമായി മാളു ആ പടിയിറങ്ങി നടന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വേണുവിന്റെ അനിയനും ഭാര്യയും കൂടി വീട്ടിൽ വന്നു. രാവിലെ പുറത്തോട്ടിറങ്ങാൻ തുടങ്ങിയ വേണു പതിവില്ലാതെ അനിയനെയും ഭാര്യയെയും കണ്ടപ്പോൾ അവിടെ നിന്നു.

“എന്തേ രണ്ടാളുംകൂടി രാവിലെതന്നെ”?

“ഒന്നും പറയണ്ടാ… ആകെയുള്ള സന്തതി ഒരു മൂധേവിയെ കെട്ടികൊണ്ടുവന്നതിനു ശേഷം ആ വീടിന്റെ ഐശ്വര്യവും സമാധാനവും എല്ലാം പോയി.”

“എന്താടാ ഒന്ന് തെളിച്ചുപറ”

അനിയന്റെ ഭാര്യ തുടർന്നു.

“ഏട്ടാ.. രണ്ടുനില വീടല്ലേ വലിയ പഠിപ്പും പത്രാസ്സുമുള്ള പെണ്ണല്ലേ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പെണ്ണല്ലേ എന്നൊക്കെ പറഞ്ഞു അന്ന് നമ്മളെല്ലാവരും അവനെക്കൊണ്ട് കെട്ടിച്ചു. പക്ഷെ അന്നുമുതൽ ഈ നിമിഷംവരെ അവളെ എനിക്കൊരു മരുമകളായി കാണാൻ പറ്റിയിട്ടില്ല അവൾക്ക് എന്നെ ഒരു അമ്മായിഅമ്മ ആയി കാണാനും പറ്റിയിട്ടില്ല.”

“വീട്ടിൽ ഒരു ജോലി പോലും ചെയ്യില്ല. അതുപോട്ടെ, രാവിലെ എഴുന്നേൽക്കുന്നത് 10 മണിക്ക്. എന്നിട്ട് ആ വെള്ളാമ്പിച്ചു നിൽക്കുന്ന മുഖത്തു എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ ഇരിക്കും. പിന്നെയാണ് കുളിയും തേവാരവും. അതുമാത്രമല്ല, അവൾക്ക് മാത്രമായി ഒരു കറി ഉണ്ടാക്കണം. ഉണ്ടാക്കിയില്ലേൽ അവൾ അവനെയും കൂട്ടി കാറിൽ ഹോട്ടലിൽ പോയി കഴിക്കും. ഏത് സമയവും ടീവിയുടെ മുന്നിൽ അല്ലേൽ കമ്പ്യൂട്ടറും മടിയിൽ വെച്ച് ഇരിക്കും.

വേണുവും ഭാര്യയും മുഖാമുഖം നോക്കി. അപ്പോൾ ഭാര്യ വേണുവിന്റെ മുഖത്തുനിന്ന് ദേഷ്യത്തോടെ തലവെട്ടിച്ചു. അനിയന്റെ ഭാര്യ തുടർന്നു.

“ന്റെ ചേച്ച്യേ.. അവൾക്ക് ആർത്തവം ഉണ്ടായാൽ പോലും വീട്ടിലെ ഉമ്മറത്തെ പൂജാമുറിയുടെ മുന്നിലൂടെയൊക്കെയാ നടത്തം. അതൊക്കെ സാമാന്യം ബുദ്ധിയുള്ള പെൺകുട്ടികൾ ചെയ്യുമോ? എന്നിട്ട് ഞാൻ എന്തേലും പറയാൻ പോയാൽ എന്നോട് തട്ടിക്കേറും. മിനിഞ്ഞാന്ന് ഞാനൊന്ന് കിണറിന്റെ അവിടെ വഴുക്കി വീണു. കാലിൽ നീരും വന്നു. നടക്കാൻ പറ്റാതെ അന്ന് കിടന്നു. അന്ന് ഈ മനുഷ്യനാ അടുക്കള പണി ചെയ്തത്. അവൾക്ക് വെട്ടിവിഴുങ്ങാൻ വെച്ചുണ്ടാക്കിയത്. ഒരു തൈലത്തിന്റെ കുപ്പി എടുക്കാൻ പറഞ്ഞപ്പോൾ അവൾ പറയാ അതിന്റെ മണം കേട്ടിട്ട് ചർദ്ധിക്കാൻ വരുന്നെന്ന്.

ഞങ്ങൾക്കും ഇല്ലേ ഒരു കൊച്ചിനെ താലോലിക്കാനൊക്കെ മോഹം. അതിനുപോലും അവൾ മുടക്കം പറഞ്ഞു. എന്തോ പഠിക്കാൻ പോണമത്രേ. അപ്പോൾ വയറു വീർത്താൽ മോശമാണെന്ന്. അവസാനം എന്റെയും ഏട്ടന്റെയും അടുത്ത് അവൾക്കിനി നിൽക്കാൻ പറ്റില്ലെന്ന്. അവനെയും കൂട്ടി ഒരു ഫ്ലാറ്റ് എടുക്കാൻ പോവുകയാണത്രെ.

“എന്തൊക്കെയാ ഈ കേള്ക്കുന്നെ ദൈവമേ. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ”

സുലോചന മുഖത്ത് കൈവെച്ചു പറഞ്ഞു.

“ഇതൊക്കെയല്ലേ ചേച്ചി അവിടത്തെ കാര്യം. പോകുവാണേൽ പോട്ടെ. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും അവളും അവനും. അത് ഞങ്ങൾ സഹിച്ചോളാം.
അല്ല മാളു എന്ത്യേ. കണ്ടില്ലല്ലോ. അല്ലേൽ ചായയുമായി വരേണ്ട സമയം കഴിഞ്ഞല്ലോ”

അനിയന്റെ ഭാര്യയുടെ ചോദ്യം കേട്ട് വേണു സുലോചനയെ നോക്കി. എന്താ പറയാ എന്നുള്ള ചിന്തയിൽ.

“അവൾ രണ്ടൂസം അവളുടെ വീട്ടിൽ നിൽക്കാൻ പോയി.”

സുലോചനയുടെ മറുപടി കാക്കാതെ വേണു പറഞ്ഞു.

“ഏട്ടാ നിങ്ങളുടെ ഭാഗ്യമാണ് മാളു. ഇന്നത്തെ കാലത്തു അങ്ങനെയുള്ള ഒരു കുട്ടിയെ എവിടെയും കിട്ടില്ല. പഠിത്തവും നിർത്തി ഭർത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ തീരുമാനമെടുക്കുന്ന ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ പുണ്യം”

വേണുവിന്റെ അനിയൻ പറഞ്ഞതുകേട്ട് വാക്കുകൾ ഇല്ലാതെ വേണു ഇരുന്നു.

കുറച്ചു നാളുകൾ കഴിഞ്ഞു. സുലോചനയുടെ കാലിൽ നീര് കൂടിവന്നു. മുറ്റം അടിച്ചുവാരാതെ പുല്ലുകൾ മുളച്ചുതുടങ്ങി. അരിമണികൾ കാത്ത് മുറ്റത്ത് വീട്ടിലെ കോഴികളും താറാവുകളും കാത്തുനിൽക്കാൻ തുടങ്ങി. നിലവിളക്കിലെ കരി ദിവസങ്ങളോളം അങ്ങനെ ഇരുന്നു. ഉമ്മറത്തെ മുലകളിലും മറ്റും മാറാലകൾ വന്നു തുടങ്ങി. വേണുവിന്റെ പ്രഷറിന്റെ ഗുളിക കഴിക്കേണ്ട സമയം തെറ്റി തുടങ്ങി. എല്ലാംകൊണ്ടും ആ വീട് ഉറങ്ങി. അനക്കമില്ല വെളിച്ചമില്ല ശബ്ദമില്ല. ഓരോരുതരും ഒരു മൂലയിൽ ഇരുന്നു.

“അച്ചാ.. എനിക്ക് ടിക്കറ്റ് കിട്ടി. മറ്റന്നാൾ പോണം. അതിനുമുൻപ് അച്ഛന്റെ തീരുമാനം എന്താണെന്നുവെച്ചാൽ എടുക്കണം. കാരണം ഒപ്പിടാൻ ഞാൻ വേണമല്ലോ. പിന്നൊരു കാര്യം, എന്നെ വേറെ പെണ്ണ് കെട്ടിക്കാം എന്നുള്ള ആഗ്രഹം നടക്കില്ല. ഇന്നുവരെ അച്ഛനെ ഞാൻ ധിക്കരിച്ചിട്ടില്ല. പക്ഷെ അച്ഛനും അമ്മയും കണ്ടെത്തിത്തന്ന പെണ്ണിനെത്തന്നെയാണ് ഞാൻ വിവാഹം ചെയ്തതും. എനിക്കില്ലാത്ത പോരായ്മ അച്ഛൻ അവളിൽ കണ്ടെത്തി കുറ്റം ചുമത്തി പറഞ്ഞയച്ചു. ഞാൻ പിന്നെ അവളെ കാണാനും മിണ്ടാനും പോയിട്ടില്ല. രാഹുലിന്റെ ഭാര്യ അത് മാളു തന്നെയാണ്. എന്റെ മരണം വരെ.”

വേണു ഒന്നും മിണ്ടാതെ ചാരുകസേരയിൽ ചാഞ്ഞിരുന്നു. സുലോചന അകത്തിരുന്നു പുഞ്ചിരിച്ചു.

രാഹുലിന് പോവേണ്ട ദിവസമെത്തി.

“അമ്മേ.. അച്ഛനെന്ത്യേ.. ഇറങ്ങേണ്ട സമയമായി.”

“അപ്പൊ നീ പോവാണ് അല്ലേടാ. ആ പാവം പെണ്ണിന്റെ ശാപം വാങ്ങിവെച്ച് പോവുകയാണല്ലേ?”

“അതിനി ഇവിടെ സംസാരിക്കേണ്ട അമ്മേ, ഞാൻ പോട്ടെ.. ”

രാഹുൽ പെട്ടിയുമായി ഉമ്മറത്തോട്ട് നടന്നു. അപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു. ഡോർ തുറന്നു വേണു ഇറങ്ങിവന്നു.

“നീ ഇറങ്ങുവാനായോ.?”

“മ്മ്.. സമയമായി. അച്ഛനെ കാക്കുവായിരുന്നു. ഇനി യാത്ര പറയുന്നില്ല. പോയിവരാം”

“മ്മ്.. പോയിവാ..”

അച്ഛൻ സമ്മതം മൂളി ചവിട്ടുപടി കയറി. കൂടെ രാഹുൽ മുറ്റത്തോട്ടിറങ്ങി.

“പിന്നേ.. പോയിട്ട് ഒരു എട്ട് മാസം കഴിഞ്ഞിങ്ങു പോരെ. നിന്റെ കുട്ടിയെ കാണാൻ”

വേണു തിരിഞ്ഞുനിന്നു രാഹുലിനോടായ് പറഞ്ഞു. പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ രാഹുലും സുലോചനയും വേണുവിനെ നോക്കി.

“അതേടാ… ദാ ഇരിക്കുന്നു കാറിൽ നിന്റെ മാളു. പോയി ചോദിക്ക് എന്താ കാര്യമെന്ന്.”

രാഹുൽ കാറിലേക്ക് നോക്കി. പുഞ്ചിരിച്ചു മുഖവുമായി മാളു കാറിൽ നിന്നിറങ്ങി. നീര് കൂടിയ കാലുമായി സുലോചന അതിവേഗം മാളുവിന്റെ അടുത്തുവന്നു.

“മോളെ മാളു”

സുലോചന അവളുടെ നെറുകയിൽ ഉമ്മ വെച്ചു.

“അമ്മേ.. ‘അമ്മ ഒരു അച്ചമ്മ ആവാൻ പോകുന്നു..
രാഹുലേട്ടാ.,”

മാളുവിന്റെ ആ വിളിയിൽ രാഹുലിന് മനസ്സിലായി താനൊരു അച്ഛൻ ആവാൻ പോകുന്നുവെന്ന്. മാളുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു.

“രണ്ടാളും അകത്തോട്ട് പോയി സ്നേഹപ്രകടനം നടത്തിക്കോ. ഇവിടെ ആളുകൾ കാണും.”

വേണു ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാരും അകത്തോട്ട് കയറിപ്പോയി. നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.

“മോളെ മാളു.. അച്ഛനോട് ക്ഷമിക്കണം. നിന്നെ വാക്കുകൾ കൊണ്ട് ഒരുപാട് നോവിച്ചിട്ടുണ്ട് ഞാൻ. അതിനു തിരിച്ചൊരു വാക്കുപോലും പറയാതെ നീ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഞാൻ തന്നെ നിന്നെ കൂട്ടികൊണ്ടുവന്നത്. നീ പോയതിൽ പിന്നെ ഈ വീടുറങ്ങി ഞങ്ങൾ തനിച്ചായി. നീയായിരുന്നു ഈ വീടിന്റെ വെളിച്ചം. ഇനി അച്ഛന്റെ ഭാഗത്തുനിന്ന് എന്റെ മോളെ വേദനിപ്പിക്കുന്ന ഒരുവാക്കുപോലും വരില്ല”

“എന്താ അച്ഛാ ഇതൊക്കെ.. അങ്ങനൊന്നും പറയണ്ടാ. ശാസിക്കേണ്ടിടത്ത് ശാസിക്കണം. എങ്കിലേ ഞാൻ നല്ല കുട്ടിയാകൂ”

മാളുവിന്റെ മറുപടി കേട്ട് എല്ലാരും ചിരിച്ചു. പിന്നീട് ആ വീട് സന്തോഷത്തിന്റെ നാളുകൾ മാത്രമായി.

NB: സ്ത്രീധനത്തിന്റെ പേരിൽ പല പെൺകുട്ടികളും ഇന്നും ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരുണ്ട്. സ്ത്രീധനം എന്നത് ഒരു പെൺക്കുട്ടിയുടെ നല്ല മനസ്സ് മാത്രമാണ്. അതിനേക്കാൾ വലിയ സ്ത്രീധനം ഇല്ല എന്ന് ചിന്തിക്കുക. ഇനി സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയും വിഷമിക്കാതിരിക്കട്ടെ.

രചന

വിപിൻ‌ദാസ് അയിരൂർ

പ്രണയം നടിച്ചു പീഡനം…. പെൺകുട്ടി ആത്മഹത്യ ചെയ്തു….”

രചന: Saran Prakash
”പ്രണയം നടിച്ചു പീഡനം…. പെൺകുട്ടി ആത്മഹത്യ ചെയ്തു….”

അകത്തളത്തിൽ ടീവിയിൽ നിന്നും ഉയർന്നുകേട്ട ആ വാർത്തക്കും കാതോർത്തു ചാരുകസേരയിൽ മലർന്നു കിടക്കുമ്പോൾ മുറുക്കാൻ പെട്ടിയുമായി ഉമ്മറപ്പടിയിലിരുന്നിരുന്ന മുത്തശ്ശിയെന്നെ കണ്ണിറുക്കിയൊന്നു നോക്കി…

”നിനക്കുണ്ടോടാ ചെക്കാ പ്രേമം??”

നനവുള്ള വെറ്റിലയെടുത്തു ചുണ്ണാമ്പ് തേച്ചുകൊണ്ടു മുത്തശ്ശി ചോദിക്കുമ്പോൾ, അരികിലെ തിണ്ണയിലിരുന്നിരുന്ന അനിയത്തികുട്ടിയൊരു ചിരി പാസ്സാക്കി…

”കൂടുകൂട്ടാൻ ഒരു കാക്ക പോലും തിരിഞ്ഞുനോക്കാത്ത വളർന്നു പന്തലിച്ചു നിൽക്കുന്ന മുറ്റത്തെ ആ മൂവാണ്ടൻ മാവ് പോലെയാ ഏട്ടൻ…”

കളിയാക്കിക്കൊണ്ടുള്ള അവളുടെ സ്വരത്തിൽ മുറ്റത്തെ മൂവാണ്ടനിലേക്ക് ഞാൻ നിർവികാരതയോടെ നോക്കിയിരുന്നു….

”ഇപ്പഴത്തെ തലമുറയുടെ പൊക്കിതെങ്ങോട്ടാണോ എന്റെ ഭഗവാനെ…”

ചുണ്ണാമ്പു തേച്ച വെറ്റില ചുരുട്ടി വായിലാക്കവേ, അകത്തളത്തിൽ നിന്നും കേട്ട വാർത്തയിൽ മുത്തശ്ശിയുടെ മുഖം പുച്ഛഭാവത്തിൽ ചുളിഞ്ഞു…

വെറ്റിലയും പുകലയും അടക്കയും കൂട്ടി നന്നായൊന്നു മുറുക്കി തുപ്പി, പുതുതലമുറയുടെ പുത്തൻ രീതികളോടുള്ള എതിർപ്പ് പ്രകടിച്ചുകൊണ്ടു മുറുക്കാംപെട്ടിയുമായി മുത്തശ്ശി അകത്തേക്ക് നടന്നു…

”എന്നോടും പറഞ്ഞു ഒരാൾ ഇഷ്ടമാണെന്നു….”

മുത്തശ്ശി പോയെന്നുറപ്പുവരുത്തി, ഉമ്മറത്തിണ്ണയിൽ പഠിച്ചുകൊണ്ടിരുന്ന അനിയത്തികുട്ടി പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറയുമ്പോൾ ചാരുകസേരയിൽ നിന്നും ചാടിയെഴുനേറ്റിരുന്നു ഞാനവളെ തുറിച്ചൊന്നു നോക്കി….

”പേടിക്കണ്ട ഏട്ടാ.. കൂടെ പഠിക്കുന്നതാ.. ആ പയ്യൻ ഇതുപോലെയൊന്നുമല്ല…. പഠിക്കാൻ മിടുക്കൻ… നല്ല സ്വഭാവം….”

ഉയർന്നുകേട്ട വാർത്തയും, എന്റെ മുഖത്തെ രൗദ്ര ഭാവവും കണ്ടിട്ടാകണം അവളെന്നെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു….

”നിനക്കിഷ്ടമാണോ??”

ചില സന്ദർഭങ്ങളിൽ എടുത്തുചാട്ടം വലിയ ആപത്തിലേക്കേ വഴി തെളിയിക്കൂ എന്ന ചിന്തകൊണ്ടാകാം,, ഉള്ളിൽ അരിച്ചുകയറിയ അരിശം പുറത്തുകാണിക്കാതെ ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…

”അത്… അതുപിന്നെ…”

കണ്ണിൽ നോക്കാതെ തല താഴ്ത്തിയിരുന്നു വാക്കുകൾക്കായി അവൾ പതറുമ്പോഴേ കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു….

പ്രണയിക്കുന്നതൊരു തെറ്റല്ല…. പക്ഷേ പുതുതലമുറയുടെ പ്രണയം…. ചിന്തിക്കേണ്ടിയിരിക്കുന്നു…. ഒന്നല്ല… ഒരായിരം തവണ…

അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം, അവൾക്കരികിലായി ഞാനും തിണ്ണയിൽ ഇരിപ്പുറപ്പിച്ചു….

”നീ അവനെയൊന്നു വിളിക്ക്….”

അരികിലിരുന്നിരുന്ന അവളുടെ ഫോണെടുത്തു നീട്ടികൊണ്ടു പറയുമ്പോൾ അവളെന്നെ മിഴിച്ചു നോക്കി…

”ഞാനൊന്നു കഥാനായകനെ പരിചയപ്പെടട്ടെടോ…”

ഒരു ചെറുചിരിയോടെ ഞാൻ പറയുമ്പോൾ മിഴിച്ചിരുന്ന അവളുടെ കണ്ണുകളിലൊരു പുഞ്ചിരി വിടർന്നു…

നമ്പർ ഡയൽ ചെയ്തു ഫോൺ തിരികെ എനിക്ക് നേരെ നീട്ടി…

”ഹലോ.. എന്താ തീരുമാനം??”

മറുതലക്കൽ നിന്നും ആവേശത്തോടെയുള്ള അവന്റെ സ്വരം കേട്ട നിമിഷം ഫോണിലെ ലൗഡ്‌സ്‌പീക്കർ ഞാൻ ഓൺ ചെയ്തു…

”തീരുമാനം കാരണവന്മാരുമായി സംസാരിച്ചെടുക്കുന്നതല്ലേ ഉചിതം??”

മൃദുവായി ഞാൻ ചോദിക്കുമ്പോൾ മറുതലക്കൽനിന്നും നിശ്ശബ്ദതയായിരുന്നു മറുപടി…

”പേടിക്കണ്ട… ഞാൻ അവളുടെ ചേട്ടനാണ്… നിനക്കത്രയിഷ്ടമാണെങ്കിൽ നമുക്കിത് നല്ല രീതിയിൽ തന്നെ ആലോചിക്കാം….”

നാണം തുളുമ്പിയ അവളുടെ മുഖത്തുനോക്കികൊണ്ടു അവനോടായി ഞാൻ പറയുമ്പോൾ മറുതലക്കൽ നിന്നും അവന്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു….

”അത് ചേട്ടാ… ഞാൻ.. ഒരു തമാശക്ക്.. ഫ്രണ്ട്‌സൊക്കെ പറഞ്ഞപ്പോൾ.. ”

വാക്കുകൾ മുഴുവനാക്കാതെ പരിഭ്രമത്തോടെ അവൻ പറയുമ്പോൾ കേട്ടുകൊണ്ടിരുന്ന അവളുടെ മുഖത്തെ പുഞ്ചിരി പതിയെ പതിയെ ഇല്ലാതായി….

നാവിൽ വികടസരസ്വതി ഉളവെടുത്തുവെങ്കിലും ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി തിണ്ണയിൽ വെച്ചു…

”ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണേൽ നിന്നെ തേടി ഈ വീട്ടുപടിക്കൽ വരും… വരണം… അതാണ് ആണത്തം…

ഇനി തീരുമാനമെടുക്കേണ്ടത് നീയാണ്…”

തലതാഴ്ത്തിയിരിക്കുന്ന അവളോടായ് പറഞ്ഞുകൊണ്ട് മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലേക്ക് ഞാൻ നടന്നു….

”കൂടുകൂട്ടുവാനാരുമില്ലെങ്കിലെന്താ….. തണലേകി തലയുയർത്തിപ്പിടിച്ചു നിക്കുവല്ലേ നമ്മൾ രണ്ടും”

എന്നഭിമാനത്തോടെ പറഞ്ഞുകൊണ്ട് മാവിൻ തടിയിൽ തഴുകുമ്പോൾ, ഒരു വിങ്ങിപൊട്ടലോടെ കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ടവൾ മുറിയിലേക്കോടി….

പ്രണയം ചിലപ്പോഴെല്ലാം മഞ്ഞപിത്തം ബാധിച്ച പോലെയാണ്… തെറ്റുകളും ശരികളും തിരിച്ചറിയാനാകാത്ത വിധം അത് പ്രണയത്തിന്റെ മഞ്ഞ വലയം സൃഷ്ടിക്കും….

അതുകൊണ്ടു തന്നെയാകാം അവളെടുക്കാൻ ഒരുങ്ങുന്ന തീരുമാനത്തെപ്പറ്റി എന്റെയുള്ളിൽ ആധിയുണ്ടായിരുന്നതും,, പിറ്റേന്ന് കോളജിൽ നിന്നും വരുന്നതുവരെ അവളെയും കാത്തു ഞാൻ മിഴിച്ചിരുന്നതും….

പക്ഷേ കോളേജിൽ നിന്നെത്തിയിട്ടും എനിക്ക് മുഖം നൽകാതെ അവൾ ഓടി ഒളിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു… അവൾക്കുമിപ്പോൾ പ്രണയത്തിന്റെ മഞ്ഞപ്പിത്തമാണെന്നു….

അല്ലേലും ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കുമൊന്നും ഈ തലമുറ ചെവി നൽകാറില്ലല്ലോ എന്ന ചിന്തയിൽ ഉമ്മറപ്പടിയിലിരിക്കുമ്പോൾ അകത്തെ മുറിയിൽ ഫോൺ ബെൽ ഉയരുന്നുണ്ടായിരുന്നു….

”എവിടെ അവൾ… ഞാനിന്നവളെ കൊല്ലും…”

കലിതുള്ളിക്കൊണ്ടായിരുന്നു മുറിയിൽ നിന്നും അമ്മ ഉമ്മറത്തേക്കെത്തിയത്….

കാര്യമെന്തന്നറിയാതെ ഞാൻ അമ്മയെ മിഴിച്ചുനോക്കി…

”കൂടെ പഠിക്കുന്ന ഒരുത്തന്റെ മൂക്കിടിച്ചു പരത്തിയത്രെ നിന്റെ പുന്നാര പെങ്ങൾ…”

എന്റെ കണ്ണുകളിലെ സംശയം അറിഞ്ഞിട്ടാവണം കലിയടക്കാനാകാതെ പറഞ്ഞുകൊണ്ട് അമ്മ അവളെയും തേടി അകത്തേക്ക് നീങ്ങി…

ഒന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞുകൊണ്ടിരിക്കുമ്പോൾ മുറ്റത്തെ മൂവാണ്ടൻ മരക്കൊമ്പിൽ നിന്നും ഒരു ചെറുചിരിയുയർന്നു….

ഒറ്റക്കണ്ണിറുക്കിക്കൊണ്ടുള്ള അവളുടെ ആ ചിരിയിൽ, ഞാനവളെയൊന്നു സസൂക്ഷ്മം നോക്കി…

‘അതെ… അവന്റെ മൂക്ക് തന്നെ… ഇനി ഒരു പെണ്ണിനേയും കബളിപ്പിക്കാൻ അവൻ മുതിരരുത്….’

എന്റെ സംശയങ്ങൾക്കുള്ള ഉത്തരമെന്നോണം അവളുടെ കണ്ണുകൾ പറയുമ്പോൾ,, ചിരിയാടാക്കാനാകാത്തവിധം ഞാൻ അട്ടഹസിച്ചു….

അതെ… അവൾ ചെയ്തതാണ് ശരി… തെറ്റുചെയ്യുന്നവന്റെ മൂക്കിടിച്ചു തകർക്കാൻ കെൽപ്പുള്ളവളായി അവൾ വളരട്ടെ…. ഇന്നത്തെ സ്ത്രീ സമൂഹവും…

ആധിയോടും മഞ്ഞപ്പിത്തത്തിനോടും ആ ചിരിയോടെ വിട പറഞ്ഞുകൊണ്ട്
മുറ്റത്തെ മൂവാണ്ടൻ മാവിന് വെള്ളമൊഴിക്കാനൊരുങ്ങുമ്പോൾ മരക്കൊമ്പിലിരുന്നവൾ അവൾ ഉറക്കെ വിളിച്ചുകൂവുന്നുണ്ടായിരുന്നു….

”തണലുമാത്രമല്ല….. ഒരു കൈത്താങ്ങുകൂടിയാണ്.. മൂവാണ്ടനും, പിന്നേ……”

(ശുഭം..)