മനസ്സിലുള്ളത് പുറത്തു പറയാതെ ഞാൻ എണീറ്റു ചെന്ന് അവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു.”

#ഒരു_ബുള്ളറ്റ്_ഇഷ്തം

കയ്യിൽ മൊത്തം കാശുണ്ടായിട്ടല്ല എന്റെ ഏറെ നാളത്തെ ആഗ്രഹത്തിന്റെ പേരിലാണ് ബുള്ളറ്റ് ബുക്ക് ചെയ്തത്. ഇനി 53000 കൂടി വേണം. അതിനെന്തു ചെയ്യുമെന്ന് തലപുകഞ്ഞു ആലോചിച്ചോണ്ടിടരിക്കുമ്പോളാണ് അവളുടെ ചോദ്യം.

“ഏട്ടാ… എട്ടാനെന്നോട് എത്ര ഇഷ്ടമുണ്ട്”

“53 ”

“ങേ… ബാക്കി 37 എവിടെപ്പോയി ”

ഈശ്വരാ.. പണി പാളിയോ..
“എടിയെ ഞാൻ നമ്മുടെ ബുള്ളെറ്റിന് വേണ്ട ബാക്കി കാശിന്റെ കാര്യം ആലോചിക്കുവായിരുന്നെടി”
അവളുടെ കയ്യിലെചൂട് ചട്ടുകം പുറത്തു പതിക്കുന്നതിന് മുൻപ് ഞാൻ ചാടിക്കയറി പറഞ്ഞു.

പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി കരഞ്ഞുകൊണ്ടാരുന്നു അവളുടെ അടുത്ത ചോദ്യം..
“സത്യം പറ ഏട്ടന് എന്നെയാണോ അതോ രേണുനെയായിരുന്നോ കൂടുതൽ ഇഷ്‌ടം?”

“ഏതു രേണു”

“ഏട്ടൻ പണ്ട് പ്ലൂസ്ടു പഠിച്ചോണ്ടിരുന്നപ്പോൾ സ്നേഹിച്ച പെണ്ണ്”

“അതു രേണുവല്ല , രേവതിയല്ലേടി പോത്തെ”

“കണ്ടോ കണ്ടോ ഇത്ര വർഷം കഴിഞ്ഞിട്ടും അവളുടെ പേരൊക്കെ എന്തൊരോർമ്മ.. എന്റെ പേര് മറന്നുപോയിട്ടാവും എന്നെ എടിയെ പോത്തെ എന്നൊക്കെയെല്ലേ വിളിക്കുന്നത്.”

ഇവളിതെന്തിനുള്ള പുറപ്പാടാണ് ദൈവമേ ..
എടി “നീ തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത് എടിയേന്നു വിളിക്കുമ്പോൾ പെരുവിരളിൽ നിന്നും തലച്ചോറ് വരെ എന്തോ വരുമെന്ന്..”

“അതങ്ങനല്ല.. എടി പെണ്ണേന്നു വിളിക്കുമ്പോൾ ഉപ്പൂറ്റി മുതൽ ഉച്ചി വരെ വിയർത്തുപോകുന്ന പ്രണയത്തിന്റെ ചൂട് കലർന്ന ഒരു വിളി …അതിനിപ്പോ ഏട്ടന് എന്നോട് പഴയ പ്രണയമുണ്ടോ.. 53 എന്നല്ലേ ഇപ്പൊ പറഞ്ഞത്.. എത്രയോപേരു പണ്ടെന്നോട് ഇഷ്ട്ടാണെന്നു പറഞ്ഞു ലൗ ലെറ്റർ തന്നതാ… പുറകെ നടന്നതാ ഈ സ്നേഹമില്ലാത്ത പ്രാന്തന് പകരം അവരെയാരെയെങ്കിലും കെട്ടിയാൽ മത്യാരുന്നു….. ആ രാജീവ് ഇപ്പോൾ അമേരികയിലാ അറിയോ… അവനെ കെട്ടിയിരുന്നേൽ ഇപ്പോളും ഈ കോഴിക്കോട്ടു കിടക്കാതെ വല്ല അമേരിക്കക്കാരിയായി എസി ടെ തണുപ്പിലും, ചുറ്റും തൊഴിമാരും അങ്ങനെ ഒരു ലക്ഷ്യറി ലൈഫ്റ് ൽ ദ്രിതങ്ക പുളകിതയായി ജീവിക്കാരുന്നു..” ഇതിപ്പോ ഇവിടെ പുകയുടെ ചൂടും നിങ്ങൾ മുൻപ് പറഞ്ഞ പോലെ കഞ്ഞിയും ചമ്മന്തിയും കട്ടൻ ചായയും ഒക്കെ കഴിയാൻ ആണല്ലോ വിധി

അവളുടെയൊരു അമേരിക്ക… ഇതിപ്പോ ഞാനായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇവിടിപ്പോൾ പാത്രങ്ങൾ പറന്നു നടന്നേനെ..വേണ്ട..വെറുതെ ഇനീം പ്രകോപിപിച്ചാൽ ഇതുപോലെ വേറേം കഥകൾ കേൾക്കേണ്ടി വരും…. എന്തിനാ വെറുതെ

മനസ്സിലുള്ളത് പുറത്തു പറയാതെ ഞാൻ എണീറ്റു ചെന്ന് അവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു.”
എന്റെ പൊന്നേ ഈ ലോകത്തു എനിക്കേറ്റവും ഇഷ്ടം എന്റെ വഴകാളി പെണ്ണിനെയാണ്. ” അവളെന്റെ നെഞ്ചോട് ചേർന്നു നിന്നു. അവളൂടെ എല്ല പരിഭവങ്ങളും ഇല്ലാതാവാൻ അതു മതിയായിരുന്നു……

“ഏട്ടാ…”

“എന്താ പെണ്ണേ…”

“നമുക്കൊരു കുഞ്ഞുണ്ടായാൽ ഏട്ടന് ആരോടായിരിക്കും ഏറ്റവും ഇഷ്ടം…എന്നോടായിരിക്കുമോ അതോ കുഞ്ഞിനോടയിരിക്കുമോ… എന്നോടുള്ള സ്നേഹം കുറയുമോ”

ഈശ്വര തീർന്നില്ലേ..

എടി പെണ്ണേ ഏട്ടൻ ഒരു കാര്യം ചോദിച്ചോട്ടെ ?

എന്താ മനുഷ്യ

ഒരു മരത്തിൽ നിറയെ ഭംഗിയുള്ള പൂക്കൾ ഉണ്ടാവുന്നു നിനക്ക് ഏറ്റവും ഇഷ്ടം ആരെ ആയിരിക്കും മരമായിരിക്കുമോ അതോ പൂക്കൾ ആയിരിക്കുമോ ?
അതെന്തു ചോദികാനാ മനുഷ്യ മരം തന്നെ എന്തുകൊണ്ടെന്നാൽ മരം ഇല്ലേൽ പിന്നെ പൂക്കൾ ഇല്ലാലോ ….

“എടി പൊട്ടിക്കാളി അതു തന്നെയാ എനിക്കും പറയാൻ ഉള്ളത് ആര് വന്നാലും നീ കഴിഞ്ഞേയുള്ളൂ..”

ഇതാണ് ഈ സഹിത്യകാരന്മാരോട് ഒന്നും പറയാൻ പാടില്ല എന്തേലും എവിടേലും ഒരു അവസരം കിട്ടിയാൽ അപ്പോൾ അതിന്റെ ഇടയ്ക്കു തിരുകി കയറ്റിക്കൊള്ളും സാഹിത്യവും ഉപമയും….

അതൊക്കെ പോട്ടെ മുൻപേ പറഞ്ഞത് “ഉറപ്പാണോ”

“അതേന്ന് …നിനക്കെന്താ എന്നെ വിശ്വാസമില്ലാതെ”

“ന്നാൽ ഒരു കൂട്ടം പറയട്ടെ”

“നീ പറ ന്റെ പെണ്ണേ”

“എനിക്ക് ഉച്ചയ്ക് വരുമ്പോൾ മസാല ദോശ വാങ്ങി വരണം..”

“ഇതാണോ ഇത്ര വലിയ കാര്യം”

“പൊട്ടാ…”

“പൊട്ടൻ നിന്റെ കെട്ട്യോൻ”

“ആ ന്റെ കെട്ട്യോനെ തന്നെയാ വിളിച്ചത്…..

നിന്നെ ഇന്ന് ഞാൻ….

അതേ ഇനി തോന്നിയപോലെ എന്നെ എന്തും പറയാനും ചെയ്യാനും പറ്റില്ല

ചോദിക്കാനും പറയാനും ഒരാൾ കൂടി വരുന്നുണ്ട് …

ങേ…

ശോ.. ഞാൻ സ്വപ്നം കാണാറുള്ള വെള്ളാരം കണ്ണുള്ള മാലാഖയില്ലേ … 10 മാസം കഴിയുമ്പോൾ ആ മാലാഖ അച്ഛാ എന്നു വിളിച്ചു ഇങ്ങെത്തും നമ്മുടെ വീട്ടിലേക്ക്”

“സത്യാണോ പെണ്ണേ”

ഞാനവളെ നോക്കിയപ്പോൾ അവളുടെ മുഖം താമരമൊട്ടു പോലെ കൂമ്പിപ്പോയി
എന്റെ വാഴക്കാളി പെണ്ണിന്റെ മുഖം ആദ്യമായാണ് ഇത്ര നാണത്തിൽ ഞാൻ കാണുന്നത്.
ഞാൻ അവളുടെ നെറ്റിയിലും പിന്നെ എന്റെ ജൂനിയർ കിടക്കുന്ന അവളുടെ വയറിലും ഉമ്മവെച്ചു.

“ഏട്ടാ…
എന്നാലും ഏട്ടൻ എന്താ ഞാനിതു പറഞ്ഞപ്പോൾ എന്നെ എടുത്തുപൊക്കി കറക്കാഞ്ഞത്….”

അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..”ഉമ്മറത്തൂന്ന് ഒന്നു കേറിക്കോട്ടെ… നിന്നെ നിലത്തു നിർത്തുന്നെയില്ല…പോരെ..”
അങ്ങനെ ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക് ഞങ്ങൾക്ക് സ്നേഹിക്കാൻ, ഞങ്ങളെ സ്‌നേഹിക്കാൻ ഞങ്ങളുടേതായി ഒരാളൂടെ വരുവാണ്….

Leave a Reply

Your email address will not be published. Required fields are marked *